കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലിയ്ക്ക് മുന്‍പ് സൈനികരുടെ കുടിശിക തീര്‍ക്കും

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പട്ടാളക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ദീപാവലിയ്ക്ക് മുന്‍പ് ഇടക്കാല ആശ്വാസമായി കുടിശിക നല്‍കി തീര്‍ക്കുമെന്ന് സര്‍ക്കാര്‍. പേ കമ്മീഷന്‍ നോട്ടിഫിക്കേഷന്‍ പ്രകാരം കുടിശിക കൊടുത്ത് തീര്‍ക്കുന്നതിന് ഒക്ടോബര്‍ 10 ന് പ്രസിഡന്റ് ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ ജോഷി പറഞ്ഞു.

ജനുവരി 2016 മുതലുള്ള സൈനികരുടെ കുടിശികയാണ് നല്‍കുന്നത്. ഇതു പ്രകാരം ഒരു മാസത്തെ ശമ്പളം ബോണസ് തുകയായി സൈനികര്‍ക്ക് ലഭിക്കും. ദീപാവലിയ്ക്ക് മുന്‍പ് പണം നല്‍കാനാണ് തീരുമാനം. പുതിയ ശമ്പള സ്‌കെയില്‍ പ്രഖ്യാപിച്ചതോടെ സൈനികര്‍ക്കും സിവില്‍ സര്‍വ്വീസുകാര്‍ക്കും കുടിശിക ലഭിക്കുന്നുണ്ടായിരുന്നില്ല.

 bikram-singh-at-dras

വികലാംഗ സൈനികരുടെ പെന്‍ഷന്‍ കാര്യത്തിലും സര്‍വ്വീസില്‍ നിന്നും വിരമിച്ച സൈനികരുടെ പെന്‍ഷന്‍ കാര്യത്തിലും സര്‍ക്കാര്‍ കഴിഞ്ഞ ദിവസത്തിലാണ് തീരുമാനമെടുത്തത്. പെന്‍ഷന്‍ കുത്തനെ വെട്ടികുറച്ചു എന്ന പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയായി സാധാരണ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ചെയ്തത് എന്ന് കഴിഞ്ഞ ദിവസത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കി. ഇതിന്റെ ഓര്‍ഡര്‍ കഴിഞ്ഞ ദിവസത്തില്‍ പാസാക്കിയിരുന്നു.

ദീപാവലിയ്ക്ക് സീസണില്‍ കുടിശിക തുക ലഭിക്കുന്നതിനെ സൈനികര്‍ സ്വാഗതം ചെയ്തു. എന്നാല്‍ പെന്‍ഷന്‍ തുകയുടെ കാര്യത്തില്‍ ഇപ്പോള്‍ വാഗ്വാദങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

English summary
The government has a Diwali gift for India's soldiers — an interim payment even as the government and defence chiefs try to sort out a dispute over new pay grades for armed forces.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X