കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈനികര്‍ കുടുങ്ങിയത് പാക് കെണിയില്‍!! ലക്ഷ്കറിനും പങ്ക്!! കളി കാര്യമാവുന്നു....

രണ്ടു ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്

  • By Manu
Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ കൊല്ലപ്പെട്ട രണ്ടു ഇന്ത്യന്‍ സൈനികയുടെ മരണത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇവരെ കെണിയില്‍പ്പെടുത്തിയാണ് പാകിസ്താന്‍ കൊല ചെയ്തത് എന്നതിന്റെ സൂചനകള്‍ ലഭിച്ചു. മരിച്ച സൈനികരോട് വളരെ മോശമായാണ് പാക് സൈന്യം പെരുമാറിയത്. കൊല ചെയ്ത ശേഷം മൃതദേഹം പാക് സൈന്യം വികലമാക്കിയത് ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു.

കൊല്ലപ്പെട്ടത്

ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍, നെയ്ബ് സുബേദാര്‍ പരംജീത്ത് സിങ് എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇവരടക്കം മൂന്നു പേരുള്‍പ്പെടുന്ന സംഘത്തിനു നേരെയാണ് പാക് ആക്രമണമുണ്ടായത്.

ബിഎടി ?

ഇന്ത്യന്‍ സൈനികരെ കൊല ചെയ്തത് പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) ആണെന്നതിന്റെ സൂചനകള്‍ ഇന്ത്യക്കു ലഭിച്ചിട്ടുണ്ട്. പാകിസ്താന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍ നിന്നു തിരഞ്ഞെടുത്തവരാണ് നിയന്ത്രണ രേഖയില്‍ നിയോഗിക്കപ്പെട്ട ബോര്‍ഡര്‍ ആക്ഷന്‍ ടീം.

പരിശീലനം

നിയന്ത്രണരേഖയില്‍ എന്തു ആക്രമണമുണ്ടായാലും നേരിടാനും ആസൂത്രണം ചെയ്ത് ആക്രമണങ്ങള്‍ നടത്താനും പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ബിഎടി അംഗങ്ങള്‍. പലപ്പോഴും കെണിയൊരുക്കിയാണ് ഇവര്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്തുന്നത്.

ലക്ഷ്‌കറിനും പങ്ക്

ബിഎടിയെക്കൂടാതെ പാകിസ്താനിലെ തീവ്രവാദ സംഘടനയായ ലക്ഷ്‌കറെ ത്വയ്ബയ്ക്കും ഇതില്‍ പങ്കുള്ളതായി ഇന്ത്യ സംശയിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ലക്ഷ്‌കറിനുള്ള പങ്കിനെക്കുറിച്ചും ഇന്ത്യ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പാക് സൈനികരുടെ സഹായത്തോടെ ലക്ഷ്‌കര്‍ തീവ്രവാദികളാണോ ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ഇന്ത്യന്‍ ഒഫീഷ്യല്‍ പറഞ്ഞു.

ആക്രമണം നടന്നത്

പാക് സൈന്യം കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു ഇന്ത്യന്‍ സൈന്യവും ബിഎസ്എഫും സംയുക്തമായി പരിശോധന നടത്താന്‍ എത്തിയപ്പോഴാണ് പാകിസ്താന്റെ ഭാഗത്തു നിന്നു അപ്രതീക്ഷിത ആക്രമണമുണ്ടായത്.
നിയന്ത്രണരേഖ കടന്ന് 250 മീറ്ററോളം ഉള്ളിലായി ഒളിച്ചിരുന്ന പാക് സേന പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു.

പാകിസ്താന്‍ നിഷേധിച്ചു

വെടിനിര്‍ത്തല്‍ തങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാകിസ്താന്‍. ഇന്ത്യയുടെ ആരോപണങ്ങള്‍ തെറ്റാണെന്നും പാകിസ്താന്‍ ചൂണ്ടിക്കാട്ടുന്നു. പാക് സൈന്യം വളരെ പ്രഫഷനലാണെന്നും ഒരിക്കലും സൈനികരോട് അനാദരവ് കാണിക്കില്ലെന്നും പാകിസ്താന്‍ വ്യക്തമാക്കി.

English summary
The Indian Army patrol, whose two members were killed and their bodies mutilated by Pakistani special forces on Monday, might just have walked into a death trap laid by the enemy, official sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X