ഇന്ത്യന്‍ സൈനീകരെ ചതിക്കുഴിയില്‍ വീഴ്ത്തിയത് 'ബാറ്റ്'; എന്താണ് 'ബാറ്റ്'? ഇത് ഇവരുടെ സ്ഥിരം രീതി!!
കൃത്യമായി ആസുത്രണം ചെയ്തായിരുന്നു പാകിസ്താന്‍ ആക്രമിച്ചത്. റോക്കറ്റുകളും മോട്ടോര്‍ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ദില്ലി: ജമ്മു കശ്മീരില്‍ ജവാന്മാര്‍ വീണത് ചതിക്കുഴിയില്‍. പൂഞ്ച് സെക്ടറില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ കുടുങ്ങിയത് പാകിസ്താന്‍ ബോര്‍ഡര്‍ ഓഫ് ആക്ഷന്‍ ടീം ഒരുക്കിയ കെണിയിലാണെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണ രേഖകടന്ന് 250 മീറ്ററോളം ഉള്ളിലായി ഒളിച്ചിരുന്ന പാക്‌സേന, പട്രോളിങ് നടത്തുകയായിരുന്ന സൈനീകര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
കൃഷ്ണ ഘട്ടി മേഖലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വ്യാപകമായി കുഴിബോംബ് സ്ഥാപിക്കാന്‍ പാകിസ്താന്‍ സൈന്യെ ശ്രമിക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പരിശോധന
നടത്തുന്നതിനിടയിലായിരുന്നു പാകിസ്താന്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായത്. കൃത്യമായി ആസുത്രണം ചെയ്തായിരുന്നു പാകിസ്താന്‍ ആക്രമിച്ചത്. റോക്കറ്റുകളും മോട്ടോര്‍ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

ക്രൂരത
പാകിസ്താന്‍ ബോര്‍ഡര്‍ ടീം ചതിയിലൂടെ കൊലപ്പെടുത്തിയ ജവാന്മാരുടെ മൃതശരീരത്തോട് അതി ക്രൂരമായാണ് പെരുമാറിയത്.

പാക് സൈന്യം
വികലമാക്കിയതോടൊപ്പം മൃതദേഹത്തില്‍ നിന്ന് തല വെട്ടി മാറ്റിയും പാക് സൈന്യം നെറികേട് കാട്ടി.

സ്‌പെഷ്യല്‍ സര്‍വ്വീസ് ഗ്രൂപ്പ്
പാകിസ്താന്‍ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍ നിന്ന് തിരഞ്ഞെടുത്തവരാണ് നിയന്ത്രണ രേഖയിലേക്ക് പ്രത്യേകം നിയോഗിച്ച ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി)

ബിഎടി
മുമ്പും ഇത്തരത്തില്‍ ബിഎടിയുടെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നു. അന്നും കൊല്ലപ്പെട്ട ജവാന്‍മാരുടെ മൃതശരീരം വികലമാക്കുകയോ തലവെട്ടിമാറ്റുകയോ ചെയ്തിരുന്നു.

മൃതദേഹത്തോട് ക്രൂരത
2016 ഒക്ടോബറില്‍ ഒരു സൈനികനും 2013 ജനുവരിയില്‍ മറ്റൊരു സൈനികനും സമാനമായി കൊല്ലപ്പെടുകയും ഇവരുടെ മൃതശരീരത്തോട് ക്രൂരത കാട്ടുകയും ചെയ്തത് ബിഎടി ആയിരുന്നു.

പരിശീലനം ലഭിച്ചവര്‍
നിയന്ത്രണരേഖയില്‍ പ്രശ്‌നങ്ങള്‍ നേരിടാനും ആസൂത്രണം ചെയ്ത് ആക്രമണം നടത്താനും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ബിഎടി അംഗങ്ങള്‍.

ബിഎടിയുടെ രീതി
നിയന്ത്രണ രേഖയില്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ പരിശീലനം സിദ്ധിച്ചവരാണ് ബിഎടിയെങ്കിലും ചതിക്കുഴി ഒരുക്കി ആക്രമണം നടത്തുകയാണ് ഇവരുടെ രീതി.












Click it and Unblock the Notifications