കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിൽ വീണ്ടും ഇടഞ്ഞ് ചൈന: അതിർത്തി ലംഘിക്കാൻ ചൈനീസ് ശ്രമം, ഇന്ത്യ- ചൈന ഏറ്റുമുട്ടൽ!!

Google Oneindia Malayalam News

ദില്ലി: സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കഴിഞ്ഞയാഴ്ച വടക്കൻ സിക്കിമിലെ നാകു ലയിൽ അതിർത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയെന്നും ഇതാണ് ഏറ്റുമുറ്റലിന് കാരണമായതെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സിക്കിമിലെ നകു ലയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഓളം ചൈനീസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നാല് ഇന്ത്യൻ സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.

ദില്ലി കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മഹാരാഷ്ട്രയിലെ കർഷകർ, ആയിരങ്ങളുടെ രാജ്ഭവൻ മാർച്ച്ദില്ലി കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി മഹാരാഷ്ട്രയിലെ കർഷകർ, ആയിരങ്ങളുടെ രാജ്ഭവൻ മാർച്ച്

കഴിഞ്ഞയാഴ്ച ചൈനീസ് സൈനികർ അതിർത്തി കടക്കാൻ ശ്രമിച്ചെങ്കിലും വടക്കൻ സിക്കിമിലെ നകു ലയിൽ ഇന്ത്യൻ സൈനികർ വെല്ലുവിളിയുയർത്തിയതോടെ ചൈനീസ് നീക്കം പരാജയപ്പെടുകയായിരുന്നു. വടക്കൻ സിക്കിമിൽ പ്രതികൂല കാലാവസ്ഥ മറികടന്ന് ഇന്ത്യൻ സൈനികർക്ക് ചൈനീസ് സൈന്യത്തെ പ്രതിരോധിക്കുകയായിരുന്നു.

army-oneindia-15

ചൈനയിൽ നിന്നുള്ള പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ- ചൈന അതിർത്തിയിൽ ആൾവാസയോഗ്യമല്ലാത്ത കാലാവസ്ഥകൾക്കിടയിലും ഇന്ത്യൻ സേന കർശന ജാഗ്രത പാലിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ പട്രോളിംഗ് പോയിൻറ് 14 ന് സമീപം പി‌എൽ‌എ സൈനികർ ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടലുണ്ടായിമാസങ്ങൾക്ക് ശേഷമാണ് ഏറ്റവും പുതിയ സംഭവം.

Recommended Video

cmsvideo
ആപ്പ് നിരോധിച്ച് ചൈനയെ തോല്‍പ്പിക്കാമെന്ന് മോദി ഇനിയും കരുതുന്നുണ്ടോ?

കിഴക്കൻ ലഡാക്കിൽ അതിർത്തിയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും തമ്മിൽ ഒൻപതാം വട്ട സൈനിക ചർച്ചകൾ ഞായറാഴ്ച പൂർത്തിയായിരുന്നു. 16 മണിക്കൂർ നീണ്ടുനിന്ന ചർച്ചയുടെ വിശദാംശങ്ങൾ ഇതുവരെയും ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല. ചൈനീസ് അതിർതതിയ്ക്ക് സമീപത്തുള്ള മോൾഡോയിലാണ് സംഭവം. ഈ സാഹചര്യത്തിലാണ് ചൈനയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനം. പുലർച്ചെ 2.30 ഓടെ 15 മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ച കിഴക്കൻ ലഡാക്ക് സെക്ടറിലെ ചുഷുലിന് എതിർവശത്തുള്ള മോൾഡോയിലാണ് ഏറ്റുമുട്ടലുണ്ടായത്.

English summary
Indian soldiers push back Chinese soldiers at Naku La in Sikkim; 20 Chinese soldiers injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X