സൈനികരുടെ ത്യാഗം വെറുതെയാവില്ല: അതിർത്തിയിൽ വ്യോമസേന സജ്ജം, ടാങ്ക് ബസ്റ്ററുകളും ലഡാക്കിൽ!!
ദില്ലി: ഇന്ത്യ- ചൈന അതിർത്തിയിലെ സംഘർഷത്തിനിടെ സൈനികരുടെ ത്യാഗം വെറുതെയാവില്ലെന്ന സൂചന നൽകി ഇന്ത്യൻ വ്യോമസേനാ മേധാവി. ഹൈദാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വ്യോമസേനാ മേധാവി എയർ മാർഷൽ ആർകെഎസ് ബദൌരിയ.
സൈനികരുടെ മുഖം തിരിച്ചറിയാത്ത വിധം വികൃതമാക്കി! മൃതദേഹങ്ങൾ നദിയിൽ! ചൈനയുടെ നടുക്കുന്ന ക്രൂരത!
കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈവീസ് സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ വ്യോമസേനാ മേധാവി കഴിഞ്ഞ ദിവസം ലഡാക്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. ലഡാക്കിലെയും ശ്രീനഗറിലെയും വ്യോമതാവളങ്ങൾ സന്ദർശിച്ച അദ്ദേഹം വ്യോമസേന ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

പരമാധികാരം സംരക്ഷിക്കുന്നതിന്
ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് വ്യോമസേനാ മേധാവി വ്യക്തമാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇന്ത്യ- ചൈന അതിർത്തിയിൽ സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 സൈനികർ വീരമൃത്യുവരിച്ചതിന് പിന്നാലെ അസ്വാസര്യങ്ങൾ നിലനിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേ സമയം സംഘർഷത്തിൽ 40 ഓളം സൈനികർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

ത്യാഗം വെറുതെയാവില്ല
നിലവിൽ ഏത് സാഹചര്യത്തെയും നേരിടാവുന്ന വിധത്തിൽ ഇന്ത്യൻ വ്യോമസേന ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നും അതിന് അനുസൃതമായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും എയർമാർഷൽ ആർകെഎസ് ബദാദുരിയ വ്യക്തമാക്കി. അതിർത്തിയിൽ ഇന്ത്യയ്ക്ക് വേണ്ടി പോരാടി വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികരുടെ ത്യാഗം വെറുതെയാവില്ലെന്ന് ഞാൻ ഉറപ്പു നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.

ജാഗ്രതയോടെ
നമ്മുടെ കരസേന എല്ലായ്പ്പോഴും തയ്യാറായും ജാഗ്രതയോടെയും ഇരിക്കണമെന്നാണ് നിലവിലെ സാഹചര്യം അനുശാസിക്കുന്നത്. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിലുണ്ടായ സംഭവവികാസങ്ങൾ നമ്മൾ കുറഞ്ഞ കാലയളവിനുള്ളിൽ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു ചെറിയ അറിയിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാന ചർച്ച തുടരുന്നു..
സൈനികതല തല ചർച്ചകളിലൂടെ ധാരണയിലെത്തിയിട്ടും ചൈനയുടെ ഭാഗത്തുനിന്നുള്ള നടപടി അംഗീകരിക്കാൻ കഴിയാത്തതാണ്. 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായതോടെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യോമസേന സജ്ജം... മിഗ് വിമാനങ്ങൾ ലഡാക്കിൽ
ഇന്ത്യൻ വ്യോമസേന ലഡാക്കിൽ ഹെലികോപ്റ്ററുകളെ ആക്രമിക്കുന്നതിനുള്ള പുതിയ എഎച്ച്- 64ഇ അപ്പാഷെ
ടാങ്ക് ബസ്റ്ററുകളെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലേക്ക് മിസൈലുകളും റോക്കറ്റുകളും സൈനികരെയും എത്തിക്കാൻ ശേഷിയുള്ളവരാണ് ടാങ്ക് ബസ്റ്ററുകൾ എന്ന പേരിൽ അറിയപ്പെടുന്ന വലിയ ഹെലികോപ്റ്ററുകൾ. ഇതിന് പുറമേ ലഡാക്ക് മേഖലയിൽ മിഗ്- 29 വിമാനങ്ങൾ നിരീക്ഷണ പറക്കൽ നടത്തുന്നതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിർത്തിയിൽ സംഘർഷമുണ്ടായതോടെ വ്യോമേസനയുടെ സാന്നിധ്യവും വർധിപ്പിച്ചിട്ടുണ്ട്.

കടന്നുകയറിയിട്ടില്ല
ചൈന ഇന്ത്യൻ ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കുകയോ അതിർത്തി കടക്കുകയോ ചെയ്തിട്ടില്ലെന്നാണ് സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായതോടെ അതിർത്തിയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചുചേർത്തത്. ഇന്ത്യൻ അതിർത്തിക്കിപ്പുറത്തേക്ക് ആരും കടന്നുകയറുകയോ ഇന്ത്യ ഒരു പോസ്റ്റും പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 20 ഇന്ത്യൻ സൈനികർ ലഡാക്കിൽ വീരമൃത്യുവരിച്ചതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിരുന്നു. ചൈനീസ് സൈന്യത്തിന് ഇന്ത്യൻ സൈനികർ നൽകിയ തിരിച്ചടിയിൽ സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.

ചൈനീസ് നീക്കങ്ങൾ
ഇക്കാലയളവിനുള്ളിൽ ചൈനീസ് സൈന്യവും നിരവധി വിമാനങ്ങളാണ് പരിശീലനത്തിനായി അതിർത്തിയ്ക്ക് അടുത്ത പ്രദേശങ്ങളിലേക്ക് എത്തിച്ചിട്ടുള്ളത്. ഇത്തവണ ചൈനയും വ്യാപകമായി വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് അസാധാരണ നീക്കങ്ങൾ ഉണ്ടാകുന്നതോടെ ഇന്ത്യയും കൂടുതൽ സജ്ജീകരണങ്ങൾ അതിർത്തിയ്ക്ക് സമീപത്ത് ഒരുക്കുന്നുണ്ട്. നിലവിൽ നിയന്ത്രണ രേഖയ്ക്ക് സമീപത്തും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് അവബോധമുണ്ടെന്നും ബദാദുരിയ പറഞ്ഞു.

അതിർത്തികളിൽ സുരക്ഷ
ഇന്ത്യൻ വ്യോമസേനയുടെ പോർ വിമാനങ്ങളായ സുഖോയ് 30 എംകെഐ, മിറാഷ് 2000, ജാഗ്വാർ എന്നിവയെല്ലാം പൂർണ്ണ സജ്ജമായിക്കഴിഞ്ഞതായി ഇന്ത്യൻ വ്യോമസേന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ- ചൈന സംഘർത്തിന്റെ സാഹചര്യത്തിൽ ഇന്ത്യൻ അതിർത്തികളിലെല്ലാം സുരക്ഷ ഉറപ്പാക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുന്നത്. എന്നാൽ ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ ആൾനാശത്തെക്കുറിച്ച് ചൈനീസ് സർക്കാർ ഇതുവരെയും വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.

വ്യോമസേനാ താവളങ്ങൾ സജ്ജം?
കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാലിയിൽ ഇന്ത്യ- ചൈന സംഘർഷത്തിൽ 20 സൈനികർ വീരമൃത്യു വരിച്ചതോടെ വടക്കൻ അതിർത്തിയിലെ ലേ മുതൽ ഹാഷിമാര വരെയുള്ള എല്ലാ വ്യോമസേനാ താവളങ്ങളും സജീവമായിട്ടുണ്ട്. ഇതിന് പുറമേ ഇന്ത്യൻ വ്യോമസേന എട്ട് ചൈനീസ് വ്യോമസേനാ താവളങ്ങളിലേയും ടിബറ്റിലെ എയർഫീൽഡിലെയും നീക്കങ്ങളും നിരീക്ഷിച്ച് വരുന്നുണ്ട്. ചൈന ഏതെങ്കിലും തരത്തിൽ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചാൽ ഇന്ത്യയ്ക്കായിരിക്കും മേൽക്കൈ ലഭിക്കുക എന്ന സൂചനയാണ് ഗ്രൂപ്പ് ക്യാപ്റ്റൻ എംജെ അഗസ്റ്റിൻ വ്യക്തമാക്കുന്നത്.

ടിബറ്റിൽ വ്യോമസേനാ താവളങ്ങളില്ല
ഹോട്ടനെ അപേക്ഷിച്ച് നോക്കുമ്പോൾ പോർവിമാനങ്ങൾ പുറപ്പെടാവുന്ന വ്യോമസേനാ താവളങ്ങൾ ടിബറ്റിൽ ഇല്ല. ഉപരിതല മിസൈലുകളും വ്യോമാക്രമണങ്ങളും നടത്തുന്നതിനായി തുറന്നിട്ട നിലയിലാണുള്ളത്. ഇതിന് ഏറ്റവും അടുത്തുള്ള വ്യോമസേനാ താവളം 400 കിലോമീറ്റർ അകലെ കഷ്ഗറിലാണ്.

വ്യോമസേനാ മേധാവിയുടെ മിന്നൽ സന്ദർശനം
ഗാൽവൻ വാലിയിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായതോടെ ഇന്ത്യൻ വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർകെഎസ് ബദൌരിയ അപ്രതീക്ഷിതമായി ലഡാക്ക് സന്ദർശിച്ചിരുന്നുയ ലേയിലെയും ശ്രീനഗറിലേയും ബേസ് ക്യാമ്പുകളിലെത്തിയ അദ്ദേഹം മുതിർന്ന സൈനികരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. അതിനിടെ ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങളും ആയുധങ്ങളും അതിർത്തിയിലേക്ക് എത്തിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.