സ്ത്രീ പീഡനം; ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയോട് ഹാജരാകണമെന്ന് പോലീസ്
ബെംഗളൂരു: ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയ്ക്കെതിരെ സ്ത്രീ പീഡനത്തിന് കേസ്. അമിത് മിശ്രയുടെ സുഹൃത്തും ബോളിവുഡ് നിര്‍മാതാവുമായ വന്ദന നല്കിയ പരാതി പ്രകാരമാണ് കേസ്. സപ്തംബര്‍ 25ന് ബെംഗളുരുവിലെ ഒരു ഹോട്ടല്‍ മുറിയില്‍വെച്ച് മിശ്ര ദേഹോപദ്രവം ഏല്പിച്ചതായാണ് പരാതി.
ഇന്ത്യാ ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ അമിത് മിശ്ര ബെംഗളുരുവില്‍ എത്തിയപ്പോഴാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്. 25ന് രാത്രി ഏഴുമണിയോടെ യുവതി അമിത് മിശ്രയുടെ ഹോട്ടല്‍ മുറിയില്‍ എത്തി. അല്പം കഴിഞ്ഞ് മുറിയിലെത്തിയ അമിത് മിശ്ര താനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ദേഹോപദ്രവം ഏല്പ്പിക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി.

27നാണ് യുവതി ബെംഗളൂരുവിലെ അശോക് നഗര്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും ഒരാഴ്ചയ്ക്കകം നേരിട്ട് ഹാജരാകാന്‍ അമിത് മിശ്രയോട് നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യുന്നതിനാണ് മിശ്രയ്ക്ക് നോട്ടീസ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും ജോലിക്കാരുടെ മൊഴിയെടുത്തതായും പോലീസ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ അറിയിച്ചു. ഇന്ത്യദക്ഷിണാഫ്രിക്ക ഏകദിന മത്സരങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുന്ന മിശ്ര ആദ്യ രണ്ടു ടെസ്റ്റുകളിലും ഇടം നേടിയിട്ടുണ്ട്. അറസ്റ്റ് നേരിടേണ്ടിവരികയാണെങ്കില്‍ മിശ്രയുടെ ക്രിക്കറ്റ് കരിയറിനെതന്നെ അത് ഗുരുതരമായി ബാധിച്ചേക്കും.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications