Get Updates
Get notified of breaking news, exclusive insights, and must-see stories!

കായികതാരങ്ങള്‍ക്ക് കലാം മാതൃകാ നായകന്‍, ആദരം അറിയിച്ച് താരങ്ങളുടെ ട്വീറ്റ്

ദില്ലി: എപിജെ അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങള്‍ ട്വീറ്റ് ചെയ്തു. കലാം മാതൃകാ നായകനായിരുന്നു എന്നാണ് കായിക ലോകം വിലയിരുത്തിയത്. കലാമിന്റെ വിയോഗം രാജ്യത്തിന്റെ തീരാനഷ്ടമാണെന്നും തങ്ങള്‍ക്ക് കലാം എന്നും പ്രചോദനമായിരുന്നുവെന്നും താരങ്ങള്‍ പറയുന്നു.

അബ്ദുള്‍ കലാമിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം....

കായികരംഗത്തെ എല്ലാ മേഖലയിലുള്ളവരും തങ്ങളുടെ ദുഃഖം ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചു. ആ വലിയ മനുഷ്യന്‍ ഇനിയില്ലെന്ന തിരിച്ചറിവ് താരങ്ങളെ തീരാ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നതായും ട്വീറ്റുകളിലൂടെ വ്യക്തമാക്കുന്നു.

സച്ചിന്റെ ട്വീറ്റ്

കലാമിന്റെ നഷ്ടത്തില്‍ രാജ്യം ദുഃഖിക്കുന്നു. അതിനൊപ്പം ഞാനും ദുഃഖിക്കുന്നുവെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ട്വീറ്റ് ചെയ്തത്. പ്രശസ്ത ശാസ്ത്രജ്ഞന്‍, എല്ലാവര്‍ക്കും പ്രചോദനം, അസാധാരണമായ വ്യക്തിത്വം.

സാനിയ മിര്‍സയുടെ ട്വീറ്റ്

സാനിയ മിര്‍സയും കലാമിനോടുള്ള ആദരം അറിയിച്ചു. ദുഃഖം നിറഞ്ഞ ദിവസമാണിതെന്നാണ് താരം കുറിച്ചത്.

ജ്വാല ഗുട്ടയുടെ ട്വീറ്റ്

താങ്കള്‍ എല്ലാവരുടെ മനസ്സില്‍ ഇടം പിടിച്ച ഒരു വലിയ മനുഷ്യനാണെന്നാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട പോസ്റ്റിലൂടെ പറയുന്നത്. രാജ്യത്തിന്റെ തീരാനഷ്ടമാണിതെന്നും താരം പറയുന്നു.

റോഹന്‍ ബൊപ്പണ്ണ ട്വീറ്റ്

കലാമിന്റെ മരണവാര്‍ത്ത കേട്ടത് വളരെ വിഷമിപ്പിക്കുന്നതായിരുന്നു എന്നാണ് ടെന്നിസ് താരം റോഹന്‍ ബൊപ്പണ്ണ കുറിച്ചത്.

അനുരാഗ് താക്കൂറിന്റെ ട്വീറ്റ്

അനുരാഗ് താക്കൂറിന്റെ ട്വീറ്റ്

അബ്ദുള്‍ കലാമിന്റെ ജീവിതവും, സൃഷ്ടികളും തലമുറകളെ പ്രചോദിപ്പിക്കുമെന്നാണ് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ട്വിറ്ററില്‍ കുറിച്ചത്.

ബിഷന്‍ സിംഗ് ട്വീറ്റ്

ബിഷന്‍ സിംഗ് ട്വീറ്റ്

ലളിതമായ ജീവിതവും, ശാന്തമായ ജീവിതവും നയിച്ച കലാം വിടപറഞ്ഞിരിക്കുന്നുവെന്നാണ് മുന്‍ ക്രിക്കറ്റ് നായകന്‍ ബിഷന്‍ സിംഗ് ബേഡി പറയുന്നത്.

ശ്രീശാന്തിന്റെ ട്വീറ്റ്

ശ്രീശാന്തിന്റെ ട്വീറ്റ്

'നിങ്ങള്‍ക്ക് ഒരു സൂര്യനെ പോലെ പ്രകാശിക്കണമെന്നുണ്ടെങ്കില്‍, സൂര്യനെ പോലെ കത്തിയെരിയുക എന്ന കലാമിന്റെ പ്രശസ്ത വാചകങ്ങള്‍ ഓര്‍മ്മിപ്പിച്ചുക്കൊണ്ടാണ് ക്രിക്കറ്റ് താരം ശ്രീശാന്ത് അനുശോചനം രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+