കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാന്‍ഡ്‌സ്ഫ്രീ ഉപകരണം വികസിപ്പിച്ച യുവസംരംഭകന്‍ നേടിയത് അഞ്ചു ലക്ഷം ഡോളറിന്റെ പ്രീ ഓര്‍ഡര്‍

  • By Siniya
Google Oneindia Malayalam News

ഡ്രൈവിംഗ് തടസ്സപ്പെടാതെ ജി പി എസ് മൊബൈല്‍ ഉപയോഗിക്കാനും പാട്ടുകേള്‍ക്കാനും സഹായിക്കുന്ന ഹാന്‍ഡ്‌സ്ഫ്രീ ഉപകരണം വികസിപ്പിച്ച യുവസംരംഭകന്‍ 40 ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷം ഡോളറിന്റെ പ്രീ- ഓര്‍ഡര്‍ നേടി റെക്കോര്‍ടിട്ടു.50 രാജ്യങ്ങളില്‍ നിന്നായി 1,800 പ്രീ ഓര്‍ഡേസ് ആണ് റെക്കോര്‍ഡിട്ട് സ്വന്തമാക്കിയത്.ഹാന്‍ഡ്‌സ് ഫ്രീ ഉപകരണത്തില്‍ മാപ്പ്,കോള്‍,ടെക്‌സ്റ്റ്,നോട്ടിഫിക്കേഷന്‍, സംഗീതം എന്നിങ്ങനെ ഡ്രൈവിംഗ് തടസ്സപ്പെടുത്താതെ ഉപയോഗിക്കാന്‍ കഴിയും. ഇതിലുള്ള എക്‌സ്‌പ്ലൊറൈഡ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ സഹായിക്കും.

ഹാന്‍ഡ്‌സ്ഫ്രീ ഉപകരണം അന്താരാഷ്ട്ര വിവണിയിയില്‍ അവതിരിപ്പിച്ച് 40 ദിവസം പിന്നിടുമ്പോഴേക്കും ഉപകരണം 5,12,718 ഡോളറിന്റെ വ്യാപാരമുറപ്പിച്ചു. ഇന്ത്യയിലെ ഒരു സ്റ്റാര്‍ട്ടപ് സംരംഭവും ഇത്തരമൊരു നേട്ടം സ്വന്തമാക്കിയിട്ടില്ലയെന്ന് സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സി ഇ ഒ ആയ സുനില്‍ വല്ലത്ത് പറഞ്ഞു. 299 ഡോളര്‍ നിരക്കില്‍ കൂടുതല്‍ ഓര്‍ഡര്‍ വന്നിരിക്കുന്നത് അമേരിക്കയില്‍ നിന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dollar


കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ വയ്ക്കാവുന്ന ചെറിയ സ്‌ക്രീനാണ് എക്‌സ്പ്ലാറൈഡ് ഹെഡ്‌സ് അപ് ഡിസ്‌പ്ലേ. കാറിലെ എഫ് എം, മീഡിയപ്ലേയര്‍ തുടങ്ങിയ വിനോദോപാദികള്‍, സ്പീഡോമീറ്ററും ഡിജിറ്റര്‍ റീഡ്ഔട്ടും അടങ്ങുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍ സിസ്റ്റം, ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം ഒറ്റ സ്‌ക്രീനിലേക്കു കൊണ്ടുവരാം. ഇതിലൂടെ റോഡില്‍ നിന്നും കണ്ണെടുക്കാതെ തന്നെ ഡ്രൈവ് ചെയ്യാം.

ത്രീജിയേക്കാള്‍ പത്തുമടങ്ങ് വേഗതയുള്ള ഫോര്‍ജി എല്‍ടിഇ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ സംവിധാനങ്ങളുള്ള എക്‌സ്‌പ്ലൊറൈഡ് കാറിനുള്ളില്‍ സ്മാര്‍ട്ട് ഫോണിനു പകരമായിരിക്കും. ഡ്രൈവിംഗിന്റെ ഓരോഘട്ടത്തിലും ശരിയായ ദിശപറഞ്ഞു കൊടുക്കുന്ന വോയിസ് ആക്ടിവേറ്റഡ് നാവിഗേഷന്‍ സിസ്റ്റവും ഇതിലുണ്ട്. വാഹനമോടുന്ന വഴി എക്‌സ്‌പ്ലോറൈഡിലെ ഡാഷ് ക്യാമറ റെക്കോര്‍ഡ് ചെയ്യുന്നതിലൂടെ ഇന്‍ഷ്വറന്‍സ് പോലെയുള്ള ആവശ്യങ്ങള്‍ക്കും ഇതു സഹായിക്കും. കൈയുടെ ചലനങ്ങള്‍ക്കനുസരിച്ച് വാഹനമോടിക്കുമ്പോള്‍ ഫോണ്‍ എടുക്കുകയും അത് കട്ട് ചെയ്യാനും സാധിക്കും. അതുപോലെ ഫോണില്‍ ശബ്ദം നിയന്ത്രിക്കാനും സാധിക്കും.

പ്രാദേശിക കൂട്ടായ്മകളില്‍ നിന്ന് ആഗോളനിലവാരമുള്ള ആശയങ്ങള്‍ രൂപപ്പെടുന്നതിന് ഉദാഹരണമാണ് ഇതിന്റെ വിജയമെന്ന് സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. ആശയങ്ങള്‍ ഉല്‍പ്പന്നങ്ങളാക്കി വളര്‍ത്താനും യുവസംരംഭകര്‍ക്ക് പരാജയങ്ങളില്‍ പിന്തുണനല്‍കാനും ദേശീയതലത്തില്‍ സംരംഭകാന്തരീക്ഷം വളര്‍ത്തിയെടുക്കേണ്ടത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഉയര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Exploride Inc has raised more than half a million US dollars in pre-orders within 40 days of itsinternational launch, a record-making feat for any Indian startup company till date.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X