കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിവേഗ വളര്‍ച്ച കൈവരിക്കുന്ന സംസ്ഥാനങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ താഴോട്ടെന്ന് പഠനം

  • By Desk
Google Oneindia Malayalam News

മുംബൈ: ഇന്ത്യയിലെ 12 രാജ്യങ്ങള്‍ 2018 സാമ്പത്തിക വര്‍ഷത്തില്‍ വലിയ നേട്ടം കൈവരിച്ചപ്പോള്‍ ജോലി നല്കുന്നതില്‍ വളരാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ട്. വളര്‍ച്ച നേടാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും അത് തൊഴില്‍ നല്കുന്നതിലും തുല്യമായ രീതിയില്‍ വളര്‍ച്ച നേടാന്‍ സാധിച്ചില്ലെന്ന് പഠനങ്ങള്‍ പറയുന്നു. സ്വതന്ത്യ ഏജന്‍സിയായ ക്രിസില്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 1.1 കോടി 2018ല്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതായി പറയുന്നത്.

<strong>ചാണ്ടിയേയും ചെന്നിത്തലയേയും വെല്ലും 'നമ്പർ വൺ'... വിവാദങ്ങളിൽ വാടാത്ത കെസി! രാഹുലിന് പിന്നിൽ രണ്ടാമൻ</strong>ചാണ്ടിയേയും ചെന്നിത്തലയേയും വെല്ലും 'നമ്പർ വൺ'... വിവാദങ്ങളിൽ വാടാത്ത കെസി! രാഹുലിന് പിന്നിൽ രണ്ടാമൻ

സംസ്ഥാനങ്ങള്‍ സാമ്പത്തിക വളര്‍ച്ച നേടിയതിന് സമാനമായി ജോലി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പഠനങ്ങള്‍ പറയുന്നു. നിര്‍മ്മാണം, കണ്‍സ്ട്രക്ഷന്‍ ആന്റ് ട്രെയിഡ്, ഹോട്ടലുകള്‍,ഗതാഗതം,ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 11 സംസ്ഥാനങ്ങള്‍ മികച്ച വളര്‍ച്ച നേടി. ഗുജറാത്ത്, ബീഹാര്‍,ഹരിയാന എന്നിവിടങ്ങളില്‍ തൊഴില്‍ നല്കുന്നതില്‍ വളര്‍ച്ചയുണ്ടായെങ്കിലും രാജസ്ഥാന്‍,ജാര്‍ഖണ്ഡ്,മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വളര്‍ച്ച താഴോട്ടാണ്.

jobs-15-148

കേന്ദ്രത്തിലെ ധനക്കമ്മി നേരിടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ശ്രദ്ധിചചതിനാലാണ് 12 സംസ്ഥാനങ്ങള്‍ രാജ്യത്തെ മൊത്ത ആഭ്യന്തര വളര്‍ച്ചയെക്കാള്‍ കൂടുതല്‍ വരുമാനം നേടാനായത്. എന്നാല്‍ രാജസ്ഥാന്‍,ജാര്‍ഖണ്ഡ്,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആരോഗ്യം,ജലസേചനം,വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വേണ്ട ശ്രദ്ധകിട്ടുന്നില്ലെന്നും പറയുന്നു.
നാണയപ്പെരുപ്പം,വളര്‍ച്ച,ധനകമ്മി എന്നിവ പരിഗണിച്ചാല്‍ ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ പ്രഥമസ്ഥാനം നേടിയപ്പോള്‍ കേരളലും പഞ്ചാബും അവസാന സ്ഥാനങ്ങളിലാണ് ഇടം നേടിയത്.

English summary
Indian states failed to give employment opportunities to people, but it has enormous growth in GDP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X