കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ നേട്ടം കൊയ്ത് ഒഹരി വിപണി; 47000 കടന്ന് സെന്‍സെക്സ്, കരുത്തായത് ഐടി കമ്പനികള്‍

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണയില്‍ വെള്ളിയാഴ്ച റെക്കോര്‍ഡ് നേട്ടം. തുടര്‍ച്ചയായി ആറാം ദിവസവും കുതിച്ചതോടെ സെന്‍സെക്സ് ആദ്യമായി 47000 കടന്നു. നിഫ്റ്റിയിലും മുന്നേറ്റമുണ്ട്. 13750 ന് മുകളിലാണ് നിഫ്റ്റി വ്യാപാരം നടത്തുന്നത്. ഐടി ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ എക്കാലത്തെയും ഉയരംകുറിച്ചത്. രാവിലെ വ്യാപാരം തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ സെൻസെക്സ് 36.41 പോയിൻറ് അഥവാ 0.08% ഉയർന്ന് 46926.75 എന്ന നിലയിലെത്തി. നിഫ്റ്റി 12.30 പോയിന്റ് ഉയർന്നാണ് 13753 എന്ന നിലയിലെത്തിയത്.

905 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 504 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 71 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, നെസ് ലെ, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ടൈറ്റാന്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍ തുങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഓഹരി വില ഇന്ന് രണ്ട് ശതമാനമാണ് വര്‍ധിപ്പിച്ചത്.

 stockexchange

അതേസമയം ബാങ്കിങ് മേഖലയില്‍ ഇന്ന് പല പ്രമുഖര്‍ക്കും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് ബാങ്ക്, എം ആൻഡ് എം, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് ഇന്ന് സെൻസെക്സിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തുന്ന ഓഹരികൾ. റിലയന്‍സ്, എന്‍ടിപിസി, ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍, ഐടിസി ഓഹരികളും ഇന്ന് നഷ്ടത്തിലാണ്.

Recommended Video

cmsvideo
Kerala started health worker's registration for vaccine

കോണ്‍ഗ്രസിന് മുന്നില്‍ രാഹുല്‍ മാത്രം, സോണിയക്കും വിമതര്‍ക്കും ഒരേ ഓപ്ഷന്‍, ട്രംപ് കാര്‍ഡായി 3 പേര്‍കോണ്‍ഗ്രസിന് മുന്നില്‍ രാഹുല്‍ മാത്രം, സോണിയക്കും വിമതര്‍ക്കും ഒരേ ഓപ്ഷന്‍, ട്രംപ് കാര്‍ഡായി 3 പേര്‍

English summary
Indian stock market on fresh high; Sensex crosses 47,000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X