ഇന്‍സ്റ്റഗ്രാം ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് നല്‍കിയത് 38 ലക്ഷം രൂപ! കാരണമിതാണ്
ജയ്പൂര്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേയും ഗൂഗിള്‍, യൂ ട്യൂബ് തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളുടേയും ബഗ് കണ്ടെത്തുന്നവര്‍ക്ക് വലിയ പാരിതോഷികമാണ് ഡെവലപ്പര്‍മാര്‍ നല്‍കാറുള്ളത്. അത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പലപ്പോഴായി നമ്മള് കേട്ടിട്ടുമുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം ജയ്പൂര്‍ സ്വദേശിക്ക് 38 ലക്ഷം രൂപ പാരിതോഷികം നല്കി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
Recommended Video
കോടിക്കണക്കിന് ആളുകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതെ രക്ഷിച്ചതിന് ജയ്പൂര്‍ സ്വദേശി നീരജ് ശര്‍മ്മ എന്ന വിദ്യാര്‍ത്ഥിക്കാണ് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് 38 ലക്ഷം രൂപ പാരിതോഷികം ലഭിച്ചത്. എക്കണോമിക് ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരിക്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ നീരജ് ശര്‍മ്മ ഒരു ബഗ് കണ്ടെത്തി. ലോഗിന്‍, പാസ്വേഡ് ഇല്ലാതെ ഏതൊരു ഉപയോക്താവിന്റെയും അക്കൗണ്ടില്‍ വീഡിയോയുടേയും റീല്‍സിന്റേയും തമ്പ് നൈല്‍ മാറ്റാന്‍ കഴിയും എന്നതായിരുന്നു ഇത്. ഈ പിഴവിനെ കുറിച്ച് നീരജ്ശര്മ്മ ഇന്‍സ്റ്റാഗ്രാമിനെയും ഫേസ്ബുക്കിനെയും ബോധിപ്പിച്ചു.

ഇത് ആധികാരികമാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് നീരജ് ശര്‍മ്മയ്ക്ക് 38 ലക്ഷം രൂപ പ്രതിഫലം ലഭിച്ചത്. സംഭവത്തെ കുറിച്ച് നീരജ് ശര്‍മ്മ പറയുന്നത് ഇങ്ങനെയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഒരു ബഗ് ഉണ്ടായിരുന്നു, അതിലൂടെ ഏത് അക്കൗണ്ടില്‍ നിന്നും റീലിന്റെ തമ്പ് നൈല്‍ മാറ്റാമായിരുന്നു. അക്കൗണ്ട് ഉടമയുടെ പാസ്വേഡ് എത്ര ശക്തമാണെങ്കിലും അക്കൗണ്ട് മാറ്റാന്‍ മീഡിയ ഐഡി മാത്രം മതി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, ഞാന്‍ എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഈ പിഴവ് ശ്രദ്ധിച്ച് തുടങ്ങി. ജനുവരി 31 ന് രാവിലെ, ഇന്‍സ്റ്റാഗ്രാമിന്റെ (ബഗ്) പിഴവിനെ കുറിച്ച് ഞാന്‍ കൂടുതല്‍ മനസ്സിലാക്കി. ഇതിന് ശേഷം, ഞാന്‍ രാത്രി ഇതിനെ കുറിച്ച് ഫേസ്ബുക്കിലേക്ക് ഒരു റിപ്പോര്‍ട്ട് അയച്ചു. മൂന്ന് ദിവസത്തിന് ശേഷം അവരില്‍ നിന്ന് ഒരു മറുപടി ലഭിച്ചു.

ഒരു ഡെമോ പങ്കിടാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. തമ്പ് നൈല്‍ മാറ്റി 5 മിനിറ്റിനുള്ളില്‍ നീരജ് ശര്‍മ്മ അവരെ കാണിച്ചു. ഇതോടെ അവര്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചു, മെയ് 11-ന് രാത്രി ഫേസ്ബുക്കില്‍ നിന്ന് അദ്ദേഹത്തിന് ഒരു മെയില്‍ ലഭിച്ചു. അതില്‍ അദ്ദേഹത്തിന് 45,000 ഡോളര്‍ (ഏകദേശം 35 ലക്ഷം രൂപ) പ്രതിഫലം നല്‍കിയതായി അറിയിച്ചു. അതേസമയം, പ്രതിഫലം നല്കാന് നാല് മാസത്തെ കാലതാമസത്തിന് പകരമായി ഫേസ്ബുക്ക് ബോണസായി 4500 ഡോളറും (ഏകദേശം 3 ലക്ഷം രൂപ) നല്കി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications