കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയ്ക്ക് നേരെ അജ്ഞാതന്റെ വെടിവെയ്പ്പ്; വിദ്യാര്‍ഥിയുടെ നില ഗുരുതരം

ക്കാഗോയിലെ അൽബനി പാർക്കിനു സമീപത്തു വച്ചാണ് മുഹമ്മദ് അക്ബറിന് വെടിയേറ്റത്.

  • By Ankitha
Google Oneindia Malayalam News

ഹൈദരാബാദ്: യുഎസിലെ ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്ക് അജ്ഞാതന്റെ വെടിയേറ്റു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ് വെടിയേറ്റത്. ഗുരുതര പരിക്കേറ്റ അക്ബര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

crime

പ്രദേശിക സമയം ശനിയാഴ്ച രാവിലെ 8.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിക്കാഗോയിലെ അൽബനി പാർക്കിനു സമീപത്തു വച്ചാണ് മുഹമ്മദ് അക്ബറിന് വെടിയേറ്റത്. പാർക്കിൽ നിന്ന് തന്റ കാറിനു സമീപത്തിലേയ്ക്ക് നടക്കുമ്പോഴാണ് അജ്ഞാതന്റെ വെടിയേറ്റത്. അക്ബറിനു നേരെയുള്ള ആക്രമണ കാരണത്തെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

 ഓഖി ചുഴലിക്കാറ്റില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ 41 ആയി ഓഖി ചുഴലിക്കാറ്റില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണസംഖ്യ 41 ആയി

ചിക്കാഗോയിലെ ദെവ്രി സർവകലാശാലയിൽ കമ്പ്യൂട്ടർ സിസ്​റ്റം നെറ്റ്​വർക്കിങ് ആൻറ്​ ടെലികമ്യൂണിക്കേഷനിൽ പിജി വിദ്യാർഥിയാണ്​ അക്ബർ. ഹൈദരാബാദിലെ ഉപ്പളയിലുള്ള​ കുടുംബത്തിന് യു.എസിലേക്ക്​ പോകാൻ അടിയന്തര വിസക്കായി വിദേശകാര്യമന്ത്രി സുഷമ സ്വാരാജിനെ സമീപിച്ചിട്ടുണ്ട്‌.

പദ്മാവതിയുടെ ആത്മഹൂതി, മുത്തലാഖും ഹലാലയും, ബനാറസ് ഹിന്ദു സർവകലാശാലയുടെ ചോദ്യപേപ്പറിങ്ങനെ...പദ്മാവതിയുടെ ആത്മഹൂതി, മുത്തലാഖും ഹലാലയും, ബനാറസ് ഹിന്ദു സർവകലാശാലയുടെ ചോദ്യപേപ്പറിങ്ങനെ...

യുഎസിൽ ഇന്ത്യക്കാർക്കെതിരെയുള്ള വംശീയാതിക്രമങ്ങൾ വര്‍ധിച്ചു വരുകയാണ്‌. കഴിഞ്ഞ നവംബറിൽ വാഷിങ്ടണ്ണിൽ ഇന്ത്യക്കാരനെന്ന് ആരോപിച്ച് 14 കാരനെ സഹപാഠിയും പിതാവും ചേർന്ന് മർദിച്ചിരുന്നു. അന്ന് പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇന്ത്യൻ എംബസിയോട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.

English summary
An Indian student from Hyderabad was allegedly shot at in Chicago in the United States on Saturday. His father said he is seriously injured and is in the hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X