Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ നല്‍കാന്‍ വിസമ്മതിച്ചതിന് ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ വെടിവച്ച് കൊന്നു

ഹൈദരാബാദ്: മോഷണശ്രമത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. അമേരിയ്ക്കയിലെ മിയാമിയില്‍ വച്ചാണ് ഹൈദരാബാദ് സ്വദേശിയായ സായ് കിരണ്‍ ഗൗഡ (23) വെടിയേറ്റ് മരിച്ചത്. അക്രമിയ്ക്ക് മൊബൈല്‍ ഫോണ്‍ കൈമാറാതിരുന്നതിനിടാണ് സായ് കിരണിനെ വെടിവച്ച് കൊന്നത് .

ഫ്‌ളോറിഡയിലെ വീടിന് മുന്നില്‍ വച്ച് സുഹൃത്തിനോട് ഫോണില്‍ സംസാരിച്ച് നില്‍ക്കുമ്പോഴാണ് സായ് കിരണിന് വെടിയേല്‍ക്കുന്നത് . മിയാമി സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുകയാണ് സായ് . നാല് തവണയിലേറെയാണ് അക്രമി സംഘം സായ് കിരണിന് നേരെ വെടിയുതിര്‍ത്തതെന്ന് സുഹൃത്ത് പറയുന് നു. ഫോണിലൂടെ വെടിയൊച്ച കേട്ടതായും അദ്ദേഹം പറഞ്ഞു .

Crime

ഫോണില്‍ സംസാരിച്ച് നില്‍ക്കവെ സായ് കിരണിനോട് ആരോ ഫോണ്‍ ആവശ്യപ്പെടുന്നതായി കേട്ടുവെന്നും വിസമ്മതിച്ചതോടെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും സുഹൃത്ത് പറയുന്നു . കൊല്ലപ്പെടുമ്പോള്‍ സായ് കിരണിനോട് ഫോണില്‍ സംസാരിച്ച സുഹൃത്താണ് ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞത് . ഹൈദരാബാദിലെ കുഷായ്ഗുഡ സ്വദേശിയാണ് സായ് കിരണ്‍. പൊലീസ് അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് ബന്ധുക്കള്‍ പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+