ഭാരമാകുന്ന വിദേശ സ്വപ്നങ്ങള്‍: വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്നത് കടുത്ത മാനസിക സമ്മര്‍ദം
എടുത്താല്‍ പൊങ്ങാത്ത വലിയ സ്വപ്നങ്ങളുമായാണ് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി കടല്‍ കടന്ന് വിദേശത്തേക്കു പോകുന്നത്. ഉയര്‍ന്ന ശമ്പളമുള്ള ജോലി, മെച്ചപ്പെട്ട ജീവിതം എന്നിവയൊക്കെ സ്വപ്നം കണ്ടാണ് പലരും ഉറ്റവരെയും സുഹൃത്തുക്കളെയുമൊക്കെ വിട്ട് പോകുന്നത്. എന്നാല്‍ പുറമെ കാണുന്ന വിജയ കഥള്ക്കപ്പുറം നിരവധി വിദ്യാര്‍ത്ഥികള്‍ കഠിനമായ മാനസിക വിഷമങ്ങളും ഒറ്റപ്പെടലുകളും അനുഭവിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കര്‍ണാടകയില്‍ നിന്ന് ഉന്നതപഠനത്തിനായി യുഎസിലെത്തിയ സാകേത് ശ്രീനിവാസയ്യയുടെ മരണം ഇന്ത്യന്‍ സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഐഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ മിടുക്കനായ വിദ്യാര്‍ത്ഥി. അമേരിക്കയിലെ പ്രശസ്തമായ ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് വിദ്യാര്‍ഥി. കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് 22 കാരനായ സാകേതിനെ കാണാതായത്. ആശങ്കയോടെ കാത്തിരുന്ന മാതാപിതാക്കളുടെ മുന്നിലേക്ക് മകന്റെ മരണവാര്‍ത്തയാണ് എത്തിയത്. സാകേതിനെ ക്യാമ്പസിനു സമീപമുള്ള തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. സാകേത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.

സാകേതിന്റെ മരണം ഒരുപാടു ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. മരണത്തിനു മുന്‍പ് സാകേത് കടുത്ത മനോവിഷമം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. നാട്ടിലെ സുഹൃത്തുക്കളെയും കുടുംബത്തെയും വിട്ട് പുതിയൊരു രാജ്യത്ത് എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അനുഭവപ്പെടുന്ന ഒറ്റപ്പെടല്‍ ചെറുതല്ലെന്ന് സാകേതിന്റെ അനുഭവം വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങളിലെ കാലാവസ്ഥ, ഭാഷ, ഭക്ഷണം, പുതിയ സംസ്കാരം എന്നിവയുമായി പൊരുത്തപ്പെടാന്‍ പലര്‍ക്കും മാസങ്ങള്‍ എടുക്കുന്നു. ഇത് വിദ്യാര്‍ത്ഥികളെ വലിയ തോതിലുള്ള ഏകാന്തതയിലേക്ക് നയിക്കുന്നു.
വിദേശത്ത് പഠിക്കുന്നത് മികച്ച കരിയര്‍ സാധ്യതകള്‍ക്ക് വഴിയൊരുക്കും എന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍ മക്കളെ പറഞ്ഞുവിടുന്നത്. എന്നാല്‍ മനസില്‍ കുട്ടിത്തം മാറാത്ത വിദ്യാര്‍ത്ഥികള്‍ വിദേശത്ത് എത്തുമ്പോള്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നു. ഇന്ത്യയില്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, നാട്ടുകാര്‍ തുടങ്ങി വലിയൊരു സംരക്ഷണ വലയത്തിലാണ് കുട്ടികള്‍ വളരുന്നത്. വിദേശത്ത് എത്തുമ്പോള്‍ അവര്‍ ഒറ്റപ്പെട്ടു പോകുന്നു.
മിക്ക വിദ്യാര്‍ത്ഥികളും വലിയ തുക ബാങ്ക് ലോണ്‍ എടുത്താണ് പഠിക്കാന്‍ പോകുന്നത്. ഈ കടബാധ്യതയും അവിടെ ജീവിക്കാനുള്ള ഉയര്‍ന്ന വാടകയും ദൈനംദിന ചെലവും വലിയൊരു ഭാരമായി മാറുന്നു. പഠനത്തോടൊപ്പം തന്നെ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്ത് പണം കണ്ടെത്തേണ്ടി വരുന്നത് ഇവരുടെ വിശ്രമത്തെയും പഠനത്തെയും ഒരുപോലെ ബാധിക്കുന്നു. മാതാപിതാക്കള്‍ തങ്ങള്‍ക്ക് വേണ്ടി വലിയ ത്യാഗം ചെയ്താണ് വിദേശത്തേക്ക് അയച്ചതെന്ന ബോധം വിദ്യാര്‍ത്ഥികളില്‍ അമിതമായ സമ്മര്‍ദമുണ്ടാക്കുന്നു. താന്‍ പരാജയപ്പെട്ടാല്‍ അത് വീട്ടുകാരെ ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.
പാശ്ചാത്യ സര്‍വകലാശാലകളുടെ പഠനരീതിയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാനസികമായ സമ്മര്‍ദം സൃഷ്ടിക്കുന്നു. തുടര്‍ച്ചയായ വിലയിരുത്തല്‍ വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു. തങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ മാതാപിതാക്കളോട് പറയാന്‍ പലരും തയ്യാറാകുന്നില്ല. നാട്ടിലുള്ളവര്‍ക്ക് വിഷമമാകണ്ട എന്ന് കരുതി വിദ്യാര്‍ത്ഥികള്‍ എല്ലാം ഉള്ളിലൊതുക്കുന്നു. ഈ നിശബ്ദത പലപ്പോഴും വിഷാദരോഗത്തിലേക്കും ഉത്കണ്ഠയിലേക്കും അവരെ നയിക്കുന്നു.
ചില രാജ്യങ്ങളില്‍ നേരിടേണ്ടി വരുന്ന വംശീയമായ വിവേചനങ്ങളും ആക്രമണങ്ങളും വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം തകര്‍ക്കുന്നു. സുരക്ഷയെക്കുറിച്ചുള്ള ആധി ഇവരുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു. യുഎസില്‍ ഉള്‍പ്പെടെ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഭാവി സംബന്ധിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.
എന്താണ് പരിഹാരം?
വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ തയ്യാറാകണമെന്നും വിദേശ സര്‍വകലാശാലകളില്‍ മെച്ചപ്പെട്ട കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ ഒരുക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വെറും സാമ്പത്തിക നേട്ടം മാത്രമല്ല, മാനസികമായ കരുത്തും ഇത്തരം യാത്രകളില്‍ പ്രധാനമാണെന്ന് ഈ റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. മാതാപിതാക്കള്‍ പഠനത്തെക്കുറിച്ച് മാത്രം ചോദിക്കാതെ കുട്ടികളോട് നന്നായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടോ എന്ന് ചോദിക്കുക. കുട്ടികളെ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെടുത്തി അവരുടെ ഒറ്റപ്പെടല്‍ കുറയ്ക്കാന്‍ പരമാവധി ശ്രമിക്കുക.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications