കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വൃക്ക നീക്കം ചെയ്തു

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയ വൃക്ക നീക്കം ചെയ്തു. ഏറ്റവും ഭാരം കൂടിയ വൃക്ക നീക്കം ചെയ്തു എന്ന അപൂര്‍വ്വ നേട്ടത്തിന് ഉടമകളായിരിക്കുവാണ് ഇന്ത്യന്‍ ഡോക്ടര്‍മാര്‍.

രണ്ടേമുക്കാല്‍ കിലോ ഭാരമുളള വൃക്കകളാണ് ഇവര്‍ നീക്കിയത്. ഓട്ടോസോമല്‍ ഡൊമിനന്റ് പോളിസിസ്റ്റിക് കിഡ്‌നി ഡീസീസ് എന്ന രോഗം ബാധിച്ചയാളുടെ കിഡ്‌നികളാണ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്.

kidny.jpg -Properties

കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് രോഗി ഡോക്ടറെ സമീപിക്കുന്നത്. മൂത്രത്തില്‍ രക്തവും കടുത്ത പനിയും ഇയാളെ അലട്ടിയിരുന്നു. കൂടാതെ അണുബാധയും രോഗിയുടെ നില വഷളാക്കി. 2014ലാണ് ഇയാള്‍ക്ക രോഗമുള്ളതായി തിരിച്ചറിഞ്ഞത്. പിന്നീട് ഡയാലിസിസിലൂടെയാണ് രോഗിയുടെ ജീവന്‍ പിടിച്ച് നിര്‍ത്തിയിരുന്നത്.

മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ഡോ.മനുഗുപ്തയാണ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഈ ദൗത്യമെന്ന് ഡോക്ടര്‍ പറഞ്ഞു. 130 ഗ്രാം മാത്രമാണ് സാധാരണ വൃക്കയുടെഭാരം. ഇതിന്റെ ഇരുപതിരട്ടി ഭാരമുളള വൃക്കകളാണ് രോഗിയ്ക്ക് ഉണ്ടായിരുന്നത്. ഇത് കുടലുകളില്‍ തട്ടിയാണ് സ്ഥിതി ചെയ്തിരുന്നത്. ആദ്യ വൃക്ക നീക്കം ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് അടുത്തത് മാറ്റിയത്.

English summary
The world's largest kidney weighing 2.75 kgs has been removed by Indian surgeons as the person was suffering from Autosomal Dominant Polycystic Kidney Disease
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X