ഇന്ത്യന്‍ യുവതിയുടെ കൊലപാതകം; ഓസ്‌ട്രേലിയന്‍ പോലീസ് മാംഗ്ലൂരിലേക്ക്
മാംഗ്ലൂര്‍: ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥയായ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ പോലീസ് ഇന്ത്യയിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് മാംഗ്ലൂര്‍ സ്വദേശിനിയായ പ്രഭ അരുണ്‍ കുമാര്‍ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഓസ്‌ട്രേലിയയിലെ ഒരു പാര്‍ക്കില്‍ വെച്ച് കൊല ചെയ്യപ്പെട്ടത്.
ആക്രമിക്കപ്പെടുന്നതിന്റെ തൊട്ടുമുന്‍പ് യുവതി ഫോണില്‍ സംസാരിച്ചു നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കൊലപാതകിയെന്ന കരുതുന്നയാളുടെ ദൃശ്യവും ലഭിച്ചിരുന്നു. എന്നാല്‍ ദൃശ്യത്തിന് വ്യക്തതയില്ലാത്തതിനാല്‍ കൊലപാതകിയെ ഇതുവരെ കണ്ടെത്താന്‍ കേസ് അന്വേഷിക്കുന്ന ഓസ്‌ട്രേലിയയിലെ ഡിറ്റക്റ്റീവ് സംഘത്തിന് കഴിഞ്ഞിട്ടില്ല.

മാംഗ്ലൂരിലെത്തി നടത്തുന്ന അന്വേഷണത്തില്‍ എന്തെങ്കിലും തുമ്പു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ പോലീസ്. കൊലപാതകിയുടെ ദൃശ്യം ലഭിക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ കൊലപാതക സ്ഥലത്തുനിന്നും പോലീസിന് ലഭിച്ചിരുന്നില്ല.
ജോലി ചെയ്യുന്ന കമ്പനിയുടെ നിര്‍ദ്ദേശപ്രകാരം 2012ലാണ് പ്രഭ ഓസ്‌ട്രേലിയയിലെത്തിയത്. സംഭവസമയം ഇവരുടെ ഭര്‍ത്താവ് കുട്ടിക്കൊപ്പം നാട്ടിലായിരുന്നു. നാട്ടിലെ വിശേഷങ്ങള്‍ അറിയാനായി കമ്പനിയില്‍ നിന്നും വീട്ടിലേക്ക് നടന്നു പോകുന്ന വഴിയില്‍ ഫോണ്‍ വിളിക്കുക പ്രഭ പതിവായിരുന്നു. ഇത്തരത്തില്‍ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചു നടക്കവെയായിരുന്നു അവര്‍ അക്രമിയുടെ കുത്തേറ്റ് വീണത്. തന്നെ ആക്രമിക്കരുതെന്ന് യുവതി അപേക്ഷിക്കുന്നത് ഭര്‍ത്താവ് ഫോണിലൂടെ കേള്‍ക്കുന്നുണ്ടായിരുന്നു. പിന്നീട് കുത്തേറ്റതായും ഭര്‍ത്താവിനോട് പറഞ്ഞു. പിന്നീട് പോലീസ് സ്ഥലത്തെത്തി അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.












Click it and Unblock the Notifications