കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ വിവാഹങ്ങൾ ഓൺലൈനിലായി; കൊവിഡ് തകർത്തത് വിവാഹ മാർക്കറ്റിനേയും

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളും ചടങ്ങളുകളും ഇന്ത്യന്‍ വിവാഹങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം രാജ്യമെങ്ങും പിടിമുറുക്കിയതോടെ പണി കിട്ടിയിരിക്കുന്നത് ഇത്തരം വിവാഹ ആഘോഷങ്ങള്‍ക്കും വിവാഹ കച്ചവടങ്ങള്‍ക്കും കൂടിയാണ്.

ലോകത്താകമാനമുള്ള വ്യവസായങ്ങള്‍ക്കെല്ലാം കനത്ത തിരിച്ചടി നല്കിയ മഹാമാരി ഇന്ത്യയിലെ വിവാഹ മാര്‍ക്കറ്റിനെയും വിട്ടിട്ടില്ല. ഏകദേശം 70 ബില്യണ്‍ ഡോളര്‍ വരുന്ന ഇന്ത്യൻ വിവാഹ മാർക്കറ്റിലെ ആഡംബരങ്ങളും ആഘോഷങ്ങളുമാണ് മുമ്പെങ്ങുമില്ലാത്ത വിധത്തിൽ തകര്‍ന്നടിഞ്ഞിരിക്കുന്നത്. പ്രത്യേകിച്ച് വിവാഹ സീസൺ എന്ന് കണക്കാക്കപ്പെടുന്ന ഈ മാസങ്ങളിൽ.

 child-marraig-0

മഹാമാരി പൊട്ടിപുറപ്പെട്ടതോടെ നാളുകൾക്ക് മുൻപേ നക്ഷത്രവും ജാതവുമെല്ലാം നോക്കി നിശ്ചയിച്ച വിവാഹങ്ങൾ പലതും ഓൺലൈൻ വീഡിയോ ആപുകളിലൂടെയാണ് ഇപ്പോൾ നടക്കുന്നത്. സൂം, യുട്യൂബ്, ഗൂഗിൾ ഹാങ്ങ് ഔട്ട് എന്നിവയാണ് പ്രധാനമായും ഇതിനായി ഉപയോഗിക്കുന്നത്. ഇതോടെ നാളുകൾക്ക് മുൻപ് ബുക്ക് ചെയ്ത ആഡംബര ഹോട്ടലുകൾ , കല്യാണ മണ്ഡലപങ്ങൾ, കാറ്ററിംഗ്, ഇവന്റ് മാനേജ്മെന്റ് പരിപാടികൾ തുടങ്ങിയവയ്ക്കെല്ലാം ജനം ഗുഡ്ബൈ പറഞ്ഞു.

ഇന്ത്യയിൽ സാധാരണക്കാരയ ആളുകൾ പോലും വിവാഹം അവരുടേതായ ആഡംബരത്തോടെ കടംവാങ്ങിയും മറ്റും നടത്തിയിരുന്നതായിരുന്നു പതിവ്. എന്നാല് ‌ ഇതെല്ലാമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ആഡംബര വിവാഹങ്ങൾക്ക് കടിഞ്ഞാണിടാനുള്ള സർക്കാരിന്റെ ദീർഘകാലത്തെ പരിശ്രമങ്ങൾ കൂടിയാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫലം കണ്ടിരിക്കുന്നത്.

ഒന്നും രണ്ടുമല്ല ഏഴാമത്തെ തവണ!! മോദിയെ വളഞ്ഞിട്ട് പിടിച്ച് സോണിയയും രാഹുൽ ഗാന്ധിയും!! വീണ്ടും കത്ത്ഒന്നും രണ്ടുമല്ല ഏഴാമത്തെ തവണ!! മോദിയെ വളഞ്ഞിട്ട് പിടിച്ച് സോണിയയും രാഹുൽ ഗാന്ധിയും!! വീണ്ടും കത്ത്

മഹാരാഷ്ട്ര; ബിജെപിയെ വെല്ലാൻ പൂഴിക്കടകൻ തന്നെ പയറ്റാൻ മഹാ വികാസ് അഘാഡി!! നിർണായകംമഹാരാഷ്ട്ര; ബിജെപിയെ വെല്ലാൻ പൂഴിക്കടകൻ തന്നെ പയറ്റാൻ മഹാ വികാസ് അഘാഡി!! നിർണായകം

'ഇതല്ല അതിനുള്ള സമയം'; യോഗി ആദിത്യനാഥിനെതിരെ നിതിൻ ഗഡ്ഗരി!! ചിലർ വൈറസിനേയും കൊണ്ടുവരും'ഇതല്ല അതിനുള്ള സമയം'; യോഗി ആദിത്യനാഥിനെതിരെ നിതിൻ ഗഡ്ഗരി!! ചിലർ വൈറസിനേയും കൊണ്ടുവരും

English summary
Indian weddings are now happening in online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X