കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഇന്ത്യന്‍ യുവതിയുടെ മരണത്തില്‍ ദുരൂഹത... വീട്ടുടമ കൊലപ്പെടുത്തിയതാണെന്ന് കുടുംബം

Google Oneindia Malayalam News

ഹൈദരാബാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. ഇവരുടെ മരണം എങ്ങനെയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഇവരെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലും ഇവരുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സൗദിയില്‍ വച്ച് ഇവര്‍ക്കെന്താണെന്ന് സംഭവിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന.

കുടുംബത്തെ ഇവര്‍ മരിച്ചുവെന്ന് മാത്രം അറിയിച്ച തൊഴിലുടമയുടെ നടപടിയിലും അടിമുടി ദുരൂഹതയുണ്ട്. ഇതില്‍ സുഷമ ഇടപെടുമെന്നാണ് സൂചന. ഇത്തരത്തില്‍ നിരവധി കേസുകള്‍ കേരളത്തിലടക്കം ഉണ്ടായിട്ടില്ല. വലിയ തുക ശമ്പളമായി നല്‍കാമെന്ന് പറഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്തുകയും അവിടെ ദുരിതമനുഭവിക്കുകയും ചെയ്യുന്ന നിരവധി സ്ത്രീകള്‍ ഇന്ത്യയിലുണ്ട്. പക്ഷേ ഇത്തരമൊരു മരണം ആദ്യമായിട്ടാണ്.

സൗദിയിലേക്ക് പോയ യുവതി

സൗദിയിലേക്ക് പോയ യുവതി

41കാരിയെ സൗദിയിലേക്ക് കടത്തിയതാണെന്നും അല്ല സ്വമേധയാ കൊണ്ടുപോയതാണെന്നും പറയപ്പെടുന്നു. റിയാദിലേക്കാണ് ഇവരെ കൊണ്ടുപോയത്. എന്നാല്‍ ഇവര്‍ക്ക് ജോലി വാഗ്ദാനം നല്‍കിയാണ് സൗദിയിലേക്ക് കൊണ്ടുപോയതെന്ന് കുടുംബം പറയുന്നു. 20000 രൂപയയായിരുന്നു അമ്മയ്ക്ക് ശമ്പളമായി നല്‍കാമെന്ന് പറഞ്ഞതെന്ന് മകള്‍ ബസീന പറഞ്ഞു. ഇത്ര വലിയ തുക ലഭിക്കുന്നത് കൊണ്ടാണ് അവര്‍ സൗദിയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് ബസീന പറയുന്നു.

ക്രൂരമായി കൊലപ്പെടുത്തി

ക്രൂരമായി കൊലപ്പെടുത്തി

സൗദിയില്‍ വച്ച് തന്റെ മാതാവിന് എന്തൊക്കെ സംഭവിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല. കുറച്ച് കാര്യങ്ങള്‍ തനിക്കറിയാമായിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ഇത് കൊലപാതകമാണെന്ന കാര്യത്തില്‍ കുടുംബത്തിലുള്ളവര്‍ക്ക് സംശയമില്ല. കൃത്യമായ അന്വേഷണം നടത്തിയാല്‍ സത്യം കണ്ടെത്താനാവും. തന്റെ മാതാവ് ജോലി ചെയ്യുന്ന സ്ഥലത്തെ വീട്ടുടമസ്ഥനാണ് അവരെ കൊലപ്പെടുത്തിയതെന്നും ബസീന ആരോപിച്ചു.

സുഷമയുടെ ഇടപെടല്‍ വേണം

സുഷമയുടെ ഇടപെടല്‍ വേണം

ഇന്ത്യയുടെ സഹായം ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ആവശ്യമാണ്. വിദേശകാര്യമന്ത്രി ഈ സംഭവത്തില്‍ ഇടപെട്ട് കുറ്റക്കാരെ കണ്ടെത്താന്‍ സഹായിക്കണം. ഇതിനായി സൗദിയില്‍ സമ്മര്‍ദം ചെലുത്തണം. തന്റെ അമ്മയുടെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിനായി മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്നും ബസീന പറഞ്ഞു. 2016 ഡിസംബറിലാണ് തന്റെ മാതാവ് സൗദിയിലേക്ക് പോയത്. ദുബായില്‍ നിന്നാണ് സൗദിയിലേക്ക് പോയതെന്നും ബസീന പറയുന്നു.

പറഞ്ഞ ശമ്പളം നല്‍കിയില്ല

പറഞ്ഞ ശമ്പളം നല്‍കിയില്ല

അമ്മയ്ക്ക് കടുത്ത വഞ്ചനാണ് സൗദിയില്‍ നേരിടേണ്ടി വന്നത്. വീട്ടുജോലിക്കാരിയായിട്ടായിരുന്നു ആദ്യ നിയമനം. കുട്ടികളെ പരിചരിക്കലായിരുന്നു ജോലി. അമ്മയെ സൗദിയിലേക്ക് കൊണ്ടുപോയ ഏജന്റ് 20000 രൂപയാണ് നല്‍കാമെന്ന് പറഞ്ഞത്. എന്നാല്‍ 16000 രൂപയാണ് അവര്‍ ലഭിച്ചിരുന്നത്. ജോലി കൂടുതലും പണം കുറവും എന്ന അവസ്ഥയായിരുന്നു. അധികം വൈകാതെ തന്നെ അമ്മയുടെ ആരോഗ്യ സ്ഥിതി മോശമായെന്നും ബസീന വ്യക്തമാക്കി.

നാട്ടിലേക്ക് തിരിച്ചയച്ചില്ല

നാട്ടിലേക്ക് തിരിച്ചയച്ചില്ല

രോഗം വര്‍ധിച്ചതോടെ തൊഴിലുടമയോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കുമോ എന്ന് ചോദിക്കാന്‍ അമ്മ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അയാള്‍ അമ്മയെ നാട്ടിലേക്ക് തിരിച്ചയക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷം അയാള്‍ എന്റെ അമ്മയെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസം അയാള്‍ എന്നെ വിളിച്ച് അമ്മ മരിച്ചതായി അറിയിച്ചു. എന്നാല്‍ മരണകാരണം പറയാനും തയ്യാറായില്ല. അയാള്‍ അവരെ കൊലപ്പെടുത്തിയെന്ന് തന്നെയാണ് ഞാന്‍ കരുതുന്നതെന്നും ബസീന പറഞ്ഞു.

ഇന്ത്യ ഇടപെടുമോ?

ഇന്ത്യ ഇടപെടുമോ?

യുവതിയുടെ മരണത്തില്‍ ഇന്ത്യ ഇടപെടുമോ എന്നാണ് ഇനി വ്യക്തമാകാനുള്ളത്. നിരവധി സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്തുന്നതായി നേരത്തെ വിദേശ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇത്തരം കടുംകൈയ്ക്ക് സ്ത്രീകളെ പ്രേരിപ്പിക്കുന്നത്. അതേസമയം മരണകാരണത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ കൊലപാതകം തന്നെയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് ഇന്ത്യ ഇടപെടുമെന്നാണ് കരുതുന്നത്. സൗദിയില്‍ സമ്മര്‍ദം ചെലുത്താനും സാധ്യതയുണ്ട്.

ബിജെപിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിക്കുന്നു? 16 സീറ്റില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരില്ല!!ബിജെപിയുമായുള്ള ബന്ധം നിതീഷ് അവസാനിപ്പിക്കുന്നു? 16 സീറ്റില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരില്ല!!

ജലന്ധര്‍ ബിഷപ്പിനെതിരെ വീണ്ടും കന്യാസ്ത്രീയുടെ മൊഴി....സഭയില്‍ നിന്ന് നീതി ലഭിച്ചില്ല!!ജലന്ധര്‍ ബിഷപ്പിനെതിരെ വീണ്ടും കന്യാസ്ത്രീയുടെ മൊഴി....സഭയില്‍ നിന്ന് നീതി ലഭിച്ചില്ല!!

English summary
indian woman dies in saudi arabia, family suspects foul play
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X