നീളന്മുടിയില് ലോകറെക്കോര്‍ഡ് തീര്‍ക്കാന്‍ ഇന്ത്യന്‍ സുന്ദരി... മുടിയുടെ വീഡിയോ കാണാം
അലഹബാദ്: ഇന്ത്യക്കാര്‍ക്കിടയില്‍ മുടി ഒരു സൗന്ദര്യ വസ്തു തന്നെയാണ്. നീളന്‍ കാര്‍കൂന്തല്‍ സ്ത്രീകളുടെ സൗന്ദര്യ ലക്ഷണമായിത്തന്നെ വിലയിരുത്തുന്നു.
എന്നാല്‍ തലമുടിക്കാര്യത്തില് റെക്കോര്‍ഡിട്ട ഒരു യുവതിയെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. സ്മിത ശ്രീവാസ്തവ എന്ന അലഹബാദഗുകാരി സുന്ദരിയെ കുറിച്ച്.
ഈ യുവതിയുടെ മുടിയുടെ പ്രത്യേകത എന്താണെന്നറിയാമോ... ഇന്ത്യയില്‍ ഏറ്റവും നീളന്‍ മുടിയുള്ളത് ഇവര്‍ക്കാണ്. ഏഴടി നീളം. അതായത് 2.1 മീറ്റര്‍. കേട്ടാല്‍ ഞെട്ടുമോ?

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ താരമാണ് സ്മിത. ലിംക ബുക്കുകാര് പരിശോധിയ്ക്കുമ്പോള്‍ സ്മിതയുടെ മുടിയുടെ നീളം ആറടിയായിരുന്നു. ഇപ്പോള്‍ ഒരു അടി കൂടി കൂടിയിട്ടുണ്ട്.
മുടി നീളത്തില്‍ ലോക റെക്കോര്‍ഡ് ആണ് സ്മിതയുടെ ലക്ഷ്യം. എന്നാല്‍ ആ ലക്ഷ്യത്തിലേയ്ക്കെത്താന്‍ സ്മിതയ്ക്ക് ഇനിയും ഏറെ നാള് കാത്തിരിയ്ക്കേണ്ടിവരും എന്നാണ് തോന്നുന്നത്. കാരണം ഇപ്പോഴത്തെ ലോക റെക്കോര്ഡുകാരിയുടെ മുടിയുടെ നീളം ഏവരേയും ഞെട്ടിപ്പിയ്ക്കുന്നതാണ്.
ചൈനക്കാരിയായ ക്വ്യൂ പിംഗിന്റെ പേരിലാണ് ഇപ്പോഴത്തെ റെക്കോര്‍ഡ്. 18 അടിയും 5.54 ഇഞ്ചുമാണ് ഇവരുടെ മുടിയുടെ നീളം. 2004 ല്‍ ആണ് ഇക്കാര്യം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് രേഖപപെടുത്തിയത്. 29 വര്‍ഷം തുടര്‍ച്ചയായി മുടി വളര്‍ത്തിയ ആളായിരുന്നു ക്വ്യൂ പിംഗ്.
എന്തായാലും സ്മിതയ്ക് പ്രതീക്ഷ കൈവിടേണ്ട ആവശ്യമൊന്നും ഇല്ല. ഇപ്പോള്‍ പ്രായം 37 തികഞ്ഞിട്ടേയുള്ളൂ. വര്‍ഷങ്ങള്‍ ഇനിയും മുന്നില്‍ നീണ്ട് നിവര്‍ന്ന് കിടക്കുകയല്ലേ!
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications