കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തില്‍ യുവതിയുടെ വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടു; പിന്നീട് സംഭവിച്ചത് കേട്ടാല്‍ ഞെട്ടും!!

  • By Akshay
Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് ഐസ്‌ലാന്‍ഡിലേക്ക് പോയ വനിതയോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടതായി പരാതി. സുരക്ഷാ പരിശോധനയുടെ പേരില്‍ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍വച്ചാണ് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടത്.

ശ്രുതി ബസാപ്പ എന്ന സ്ത്രീയ്ക്കാണ് ദുരനുഭവം നേരിട്ടത്. ഐസ്‌ലാന്‍ഡുകാരനായ ഭര്‍ത്താവ് എത്തിയതിനെ തുടര്‍ന്നാണ് പരിശോധനാ നീക്കം ഉപേക്ഷിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായത്. തന്നെ സ്‌കാനിങ്ങിനിന് വിധേയയാക്കിയെങ്കിലും സുരക്ഷ ജീവനക്കാര്‍ക്ക് സംശയം തീര്‍ന്നില്ലെന്ന് ബസാപ്പ പറയുന്നു.

Frankfurt Airport

തുടര്‍ന്ന് വസ്ത്രം അഴിക്കാതെയുള്ള ശരീര പരിശോധന നടത്താന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് അത് സ്വീകാര്യമല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആറ് വര്‍ഷമായി യൂറോപ്പില്‍ താമസിക്കുന്ന ബസാപ്പ ഇത് വംശീയധിക്ഷേപമാണെന്ന് ആരോപിച്ചു. ശരീര പരിശോധനാ വേളയില്‍ താന്‍ ശസ്ത്രക്രിയക്ക് വിധേയയായ കാര്യം അറിയിക്കുകയും അതിന്റെ മെഡിക്കല്‍ റെക്കോഡുകള്‍ അടക്കമുള്ളവ കാണിക്കുകയും ചെയ്തു.

എന്നാല്‍ ശ്രുതി ബസാപ്പ പറയുന്നത് അംഗീകരിക്കാന്‍ അവര്‍ തയ്യാഖറായില്ല. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിക്കാന്‍ വിസമ്മതിച്ച ബസാപ്പ തന്റെ ഭര്‍തത്താവിനെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവ് വന്നതിന് ശേഷം പേരിന് ഒരു പരിശോധന നടത്തി തന്നെ പോകാന്‍ അനുവദിക്കുകയായിരുന്നെന്നും അവരക്# പറഞ്ഞു. യൂറോപ്യന്‍ പങ്കാളികളോ സഹയാത്രികരോ ഇല്ലാത്ത വെള്ളക്കാരല്ലത്തവരെല്ലാം സംശയത്തിന്റെ നിഴലിലാണോയെന്ന് ശ്രുതി ബസാപ്പ ഫെയ്‌സ്ബുക്ക് പേജിലൂടെ ചോദിച്ചു.

English summary
A 30-year-old Indian woman travelling from Bengaluru to Iceland this week was told to strip by Frankfurt airport security officers this week. They backed out, but only after her husband, an Icelandic, walked into the room at her insistence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X