കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗത്തിന് ശേഷം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീക്ക് ചേര്‍ന്നതല; കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം

Google Oneindia Malayalam News

ബെംഗളൂരു: ബലാംത്സംഗ കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനിടെ വിചിത്ര നിരീക്ഷണങ്ങളുമായി കര്‍ണാടക ഹൈക്കോടതി. കേസില്‍ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണങ്ങളെന്നാണ് ദേശീയ മാധ്യമമായ ടൈംസ് നൗവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബലാത്സംഗം ചെയ്യപ്പെട്ടതിന് ശേഷം ഉറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി നീരീക്ഷിച്ചത്.

പരാതി

പരാതി

ബംഗളൂരുവിലെ ഒരു സ്ഥാപന ഉടമയ്ക്കെതിരെയായിരുന്നു ഓഫീസ് ജീവനക്കാരിയായ യുവതി ബലാത്സംഗത്തിന് പരാതി നല്‍കിയത്. സ്ഥാനപത്തിലെത്തിയ ഉടമ തന്നെ ബാലത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. ബാലാത്സംഗത്തിന് ശേഷം ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയെന്നും യുവതി പോലീസിലും കോടതിയിലും വ്യക്തമാക്കിയിരുന്നു.

ഉറങ്ങാന്‍ കഴിയില്ല

ഉറങ്ങാന്‍ കഴിയില്ല

എന്നാല്‍ ബാലാത്സംഗത്തിന് ശേഷം ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയന്നെ യുവതിയുടെ വാദം അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നീരീക്ഷണം. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഇത്തരമൊരു സംഭവത്തിന് ശേഷം ഇങ്ങനെ ഉറങ്ങാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് പറഞ്ഞത്. കേസില്‍ പ്രതിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.

Recommended Video

cmsvideo
Karnataka Congress chief DK Shivakumar tells cadre to get cracking for triumph | Oneindia Malayalam
എന്തിന്

എന്തിന്

ബാലാത്സംഗം നടന്നുവെന്ന് പറയപ്പെടുന്ന രാത്രി യുവതി എന്തിനാണ് തനിച്ച് പ്രതിയുടെ ഓഫീസില്‍ എത്തിയതെന്നും കോടതി ചോദിച്ചു. മദ്യപിച്ചതിന് ശേഷമായിരുന്നു തന്നെ ബാലത്സംഗം ചെയ്തതെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍ പ്രതി മദ്യപിക്കുന്നത് യുവതി എതിര്‍ത്തില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

റിപ്പോർട്ട് ചെയ്യണം

റിപ്പോർട്ട് ചെയ്യണം

നിബന്ധനകളോടെയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണക്കോടതി അധികാരപരിധിയിൽ നിന്ന് അനുമതിയില്ലാതെ പുറത്ത് കടക്കുന്നതിന് പ്രതിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

രേഖയിൽ ഉണ്ട്

രേഖയിൽ ഉണ്ട്

ബലാത്സംഗത്തിനിരയായ യുവതി കഴിഞ്ഞ രണ്ട് വർഷമായി പ്രതിയുടെ ജോലിക്കാരനായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയ പ്രതി യുവതിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയതായി ആരോപണമുണ്ട്. പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ ആവശ്യമായ വിവരങ്ങൾ രേഖയിൽ ഉണ്ടെന്ന് വാദിച്ച പ്രോസിക്യൂഷൻ പ്രതിക്ക് ജാമ്യം നല്‍കുന്നത് എതിര്‍ത്തിരുന്നു.

ബലാത്സംഗം, വഞ്ചന

ബലാത്സംഗം, വഞ്ചന

ജാമ്യം ലഭിച്ചാൽ അന്വേഷണത്തിനോ വിചാരണയ്‌ക്കോ പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കാൻ പ്രയാസമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍ പരസ്പര കെട്ടിച്ചമച്ച കേസ് ആണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 ഇടുക്കി ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊറോണ, രണ്ട് പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 54 രോഗികള്‍ ഇടുക്കി ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊറോണ, രണ്ട് പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 54 രോഗികള്‍

 'അവനെ വിളിക്കാനുള്ള ആഭാസപദം തയ്യാറാക്കി പുറത്ത്‌ ചിലർ കാത്തിരിപ്പുണ്ടാകും', പ്രതികരിച്ച് ഷിംന അസീസ്! 'അവനെ വിളിക്കാനുള്ള ആഭാസപദം തയ്യാറാക്കി പുറത്ത്‌ ചിലർ കാത്തിരിപ്പുണ്ടാകും', പ്രതികരിച്ച് ഷിംന അസീസ്!

English summary
Indian women won't sleep after rape: kanataka high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X