കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ജോലിക്ക് പോകുന്ന ഇന്ത്യക്കാരുടെ നിരക്ക് പകുതിയായി കുറഞ്ഞു: മാറ്റം പ്രകടമായത് 2015ന് ശേഷം

  • By Desk
Google Oneindia Malayalam News

മുംബൈ: വിവിധ ജോലികള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ നിരക്ക് പകുതിയായി കുറഞ്ഞതായി പഠനം. ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

സ്വദേശിവല്‍ക്കരണം മുഖ്യ കാരണം

സ്വദേശിവല്‍ക്കരണം മുഖ്യ കാരണം


ഗള്‍ഫ് നാടുകളിലുണ്ടായ സാമ്പത്തിക പ്രതിസന്ധികളും നിതാഖാത്ത് ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളിലുണ്ടായ സ്വദേശി വല്‍ക്കരണ നയങ്ങളുമാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തപ്പെുന്നത്. 2015ല്‍ 7.6 ലക്ഷം പേര്‍ ജോലി തേടി ഗള്‍ഫിലെത്തിയിരുന്ന സ്ഥാനത്ത് 2017ല്‍ 3.7 ലക്ഷം പേരായി അത് ചുരുങ്ങി. അടുത്ത ഏതാനും വര്‍ഷങ്ങളിലായി ഈ നിരക്ക് കുറഞ്ഞുവരുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദിയോട് താല്‍പര്യം കുറയുന്നു

സൗദിയോട് താല്‍പര്യം കുറയുന്നു


2017ല്‍ യു.എ.ഇയായിരുന്നു ഇന്ത്യക്കാരുടെ ഇഷ്ട ഗള്‍ഫ് രാജ്യം. ഒന്നര ലക്ഷം പേരാണ് ഇവിടേക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചത്. 2015ല്‍ ഇന്ത്യന്‍ തൊഴിലന്വേഷകരുടെ ഗള്‍ഫിലെ ഇഷ്ട രാജ്യം സൗദിയായിരുന്നു. 2015ല്‍ മൂന്നു ലക്ഷം പേരായിരുന്നു സൗദിയിലേക്ക് തൊഴില്‍ തേടിപ്പോയത്. എന്നാല്‍ 2017 ആകുമ്പോഴേക്കും സൗദിയോടുള്ള ഇന്ത്യക്കാരുടെ താല്‍പര്യം കുത്തനെ ഇടിഞ്ഞു. 78000 പേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം സൗദിയിലേക്ക് പോയത്- 74 ശതമാനത്തിന്റെ കുറവ്.

വിദേശനാണ്യം- ഗള്‍ഫ് തന്നെ മുന്നില്‍

വിദേശനാണ്യം- ഗള്‍ഫ് തന്നെ മുന്നില്‍

അതേസമയം, ലോക ബാങ്കിന്റെ കണക്കുകള്‍ പ്രകാരം വിദേശത്തുനിന്ന് ആളുകള്‍ അയക്കുന്ന പണം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. 2017ല്‍ അത് 69 ബില്യനായിരുന്നു. ഇതില്‍ 56 ശതമാനവും സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് നാടുകളില്‍ നിന്നുള്ളതാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യക്കാരുടെ ഇഷ്ടരാജ്യം യുഎഇ

ഇന്ത്യക്കാരുടെ ഇഷ്ടരാജ്യം യുഎഇ


വിസാനിയമത്തില്‍ വന്ന മാറ്റമാണ് യു.എ.ഇയെ ഇന്ത്യന്‍ പ്രവാസികളുടെ ഇഷ്ടരാജ്യമാക്കി മാറ്റിയതെന്നാണ് കരുതപ്പെടുന്നത്. ഇതിലേറ്റവും പ്രധാനം 2018 അവസാനത്തോടെ പ്രഫഷനലുകള്‍ക്കും നിക്ഷേപകര്‍ക്കും 10 വര്‍ഷത്തേക്കുള്ള റസിഡന്‍സി വിസ അനുവദിക്കുമെന്ന യു.എ.ഇ ഭരണകൂടത്തിന്റെ പ്രഖ്യാപനമാണ്. ജോലി നഷ്ടമായവര്‍ക്ക് മറ്റൊരു ജോലി കണ്ടെത്തുന്നതു വരെ താല്‍ക്കാലിക വിസ നല്‍കുന്ന സമ്പ്രദായമാണ് മറ്റൊന്ന്.

ഇനി വൈറ്റ് കോളര്‍കാരുടെ കാലം

ഇനി വൈറ്റ് കോളര്‍കാരുടെ കാലം

അതേസമയം, നേരത്തേ നിര്‍മാണത്തൊഴിലാളികള്‍, ആശാരിമാര്‍, ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ ബ്ലൂകോളര്‍ ജോലിക്കാരാണ് കൂടുതലായും ഗള്‍ഫ് നാടുകളില്‍ തൊഴില്‍തേടി എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് മാറിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വൈറ്റ് കോളര്‍ ജോലിക്കാരാണ് ഇവിടേക്ക് കൂടുതലായി താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്.

English summary
The number of emigration clearances granted to Indians headed to the Gulf for employment has halved to 3.7 lakh in 2017 from 7.6 lakh in 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X