'മരിച്ചാല്‍ മതിയെന്ന് തോന്നുന്നു..'; ആരോപണങ്ങള്‍ക്ക് പിന്നാലെ ബ്രിജ് ഭൂഷണ്‍
ന്യൂദല്‍ഹി: റെസ്ലിംഗ്, ഗുസ്തി താരങ്ങള്‍ തനിക്കെതികെ ലൈംഗികാരോപണം ഉന്നയിച്ച് സമരം നടത്തുന്ന പശ്ചാത്തലത്തില്‍ മരണത്തെ പുല്‍കാന്‍ ആഗ്രഹിക്കുന്നു എന്ന പ്രതികരണവുമായി റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ്‍. വ്യാഴാഴ്ച പുറത്ത് വിട്ട വീഡിയോയില്‍ ബ്രിജ് ഭൂഷണ്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. താന്‍ നിസഹായനാണ് എന്ന് തോന്നിപ്പോകുന്നതായും അദ്ദേഹം പറഞ്ഞു.
'ഞാന്‍ നേടിയതോ നഷ്ടപ്പെടുത്തിയതോ ആയ കാര്യങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തുകയും, ഇനി പോരാടാനുള്ള ശക്തി ഇല്ലെന്ന് എനിക്ക് തോന്നുകയും ചെയ്യുന്ന ദിവസം, എനിക്ക് നിസ്സഹായത അനുഭവപ്പെടുന്ന ദിവസം ഞാന്‍ മരണം ആഗ്രഹിക്കുന്നു. അത്തരമൊരു ജീവിതം നയിക്കുമ്പോള്‍, മരണം തന്നെ ആലിംഗനം ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് ബ്രിജ് ഭൂഷണ്‍ വീഡിയോയില്‍ പറയുന്നത്.

ഇന്ത്യന്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ തുടങ്ങി നിരവധി പേര്‍ ബ്രിജ് ഭൂഷണിന് എതിരെ ജന്തര്‍ മന്തറില്‍ സമരത്തിലാണ്. ബ്രിജ് ഭൂഷണ്‍ കായികതാരങ്ങളോട് ലൈംഗിക താല്‍പര്യത്തോടെ പെരുമാറി എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ആരോപണം. ബ്രിജ് ഭൂഷണിന് എതിരെ നടപടി വേണം എന്നും ഇന്ത്യയുടെ അഭിമാന താരങ്ങള്‍ ആവശ്യപ്പെടുന്നു.
അതേസമയം ബ്രിജ് ഭൂഷണിന് എതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. അതിനിടെ ബ്രിജ് ഭൂഷണിന് എതിരെ തെരുവിലിറങ്ങുന്നതിന് പകരം താരങ്ങള്‍ തങ്ങളെ സേമീപിക്കേണ്ടതായിരുന്നുവെന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയുടെ പ്രസ്താവന വിവാദമായി. ലൈംഗിക പീഡന പരാതികള്‍ കൈകാര്യം ചെയ്യാന്‍ തങ്ങള്‍ക്ക് ഒരു കമ്മിറ്റിയുണ്ട്.
തെരുവിലിറങ്ങുന്നതിന് പകരം അവര്‍ക്ക് ഞങ്ങളുടെ അടുത്തേക്ക് വരാമായിരുന്നു. പക്ഷേ അവര്‍ വന്നില്ല. ഇത് നല്ലതല്ല. കായികരംഗത്തുള്ളവര്‍ കുറച്ച് അച്ചടക്കം കാണിക്കണമായിരുന്നു എന്നാണ് പി ടി ഉഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. എന്നാല്‍ പി ടി ഉഷയുടെ പരാമര്‍ശം അനുചിതമായി പോയി എന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. ഒരു വനിതാ അത്ലറ്റായിരുന്നിട്ട് കൂടി അവര്‍ വനിതാ താരങ്ങളെ ശ്രദ്ധിക്കുന്നില്ല.
Astro Tips: ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ മന്ത്രി വരെയാകാം... ഓരോ രാശിക്കാരുടേയും ജോലികള്‍ നോക്കാം
ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ പിടി ഉഷയെ കണ്ടാണ് വളര്‍ന്നത്. അവരില്‍ നിന്ന് ഒരുപാട് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. ഞങ്ങള്‍ സമാധാനപരമായാണ് പ്രതിഷേധഝിക്കുന്നത്. ഇവിടെ അച്ചടക്കമില്ലായ്മ എവിടെയാണ് എന്നാണ് സാക്ഷി മാലിക് ചോദിച്ചത്. അതേസമയം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര രംഗത്തെത്തി. ഇന്ത്യന്‍ കായിക താരങ്ങളുടെ പ്രതിഷേധത്തില്‍ ആശങ്കയുണ്ടെന്ന് ബിന്ദ്ര ട്വീറ്റ് ചെയ്തു.
കഴിഞ്ഞ നാല് ദിവസമായി, ദേശീയ തലസ്ഥാനത്ത് താരങ്ങള്‍ രാപ്പകല്‍ പ്രതിഷേധത്തിലാണ്. വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവര്‍ സമരരംഗത്തുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ സമരം കാണണം എന്നും സ്മൃതി ഇറാനി തങ്ങള്‍ പറയുന്നത് പോലും ശ്രദ്ധിക്കുന്നില്ല എന്നും സാക്ഷി മാലിക് പറഞ്ഞു. ഡബ്ല്യുഎഫ്ഐ മേധാവിക്കെതിരെ പരാതി നല്‍കിയിട്ടും എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടില്ലെന്നും താരങ്ങള്‍ ആരോപിക്കുന്നു.
സുപ്രീം കോടതി ഞങ്ങള്‍ക്ക് നീതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ലൈംഗികാതിക്രമ ആരോപണത്തില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം ആവശ്യമാണെന്ന് ഡല്‍ഹി പൊലീസ് ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കോടതി നിര്‍ദേശിച്ചാല്‍ ഉടന്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ മടിയില്ലെന്നും പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications