തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ വീഴ്ച്ച; ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അംഗത്വം റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെസ്ലിംഗ് ഫെഡറേഷന്റെ അംഗത്വം റദ്ദാക്കി യുനൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് സമിതി. ഗുസ്തി ഫെഡറേഷന്‍ സംഘടനയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആഗോള സംഘടന അംഗത്വം റദ്ദാക്കിയത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വന്തം പതാകയെ പ്രതിനിധീകരിച്ച് മത്സരിക്കാനാവില്ല.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ പേരിലുള്ള നിരവധി പീഡന ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഗുസ്തി ഫെഡറേഷന് ഇത് വന്‍ തിരിച്ചടിയാണ്. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പലപ്പോഴായി നീട്ടിയത്. ഇന്ത്യയുടെ മത്സര ക്രമങ്ങളെല്ലാം തീരുമാനിക്കുന്നത് ഈ സമിതിയാണ്. ജൂണിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്.അതേസമയം തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് മാറ്റി കൊണ്ടിരിക്കുകയാണ് ഗുസ്തി ഫെഡറേഷന്‍.

ഇന്ത്യന്‍ ഗുസ്തി താരങ്ങളുടെ നിരന്തരമായ പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് നീണ്ടത്. കൃത്യമായ സമയത്ത് തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ അത് ഗുരുതര വീഴ്ച്ചയായിട്ടാണ് ലോക ഗുസ്തി ഫെഡറേഷന്‍ കരുതുന്നത്. നേരത്തെ തന്നെ ഇന്ത്യന്‍ ഫെഡറേഷന്‍ മുന്നറിയിപ്പും ആഗോള സമിതി നല്‍കിയിരുന്നു. ഇതോടെ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ക്ക് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ പതാകയെ പ്രതിനിധീകരിച്ച് മത്സരിക്കാനാവില്ല.
സ്വതന്ത്ര പ്ലാറ്റ്‌ഫോമില്‍ മത്സരിക്കേണ്ടി വരും. മെഡലുകള്‍ നേടിയാലും അത് ഇന്ത്യയുടെ പട്ടികയില്‍ വരില്ല. സെപ്റ്റംബര്‍ 16ന് ഒളിംപിക് യോഗ്യതയ്ക്കുള്ള ലോക ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നുണ്ട്. ഇതില്‍ ന്യൂട്രല്‍ അത്‌ലറ്റുകളായി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കേണ്ടി വരും. 45 ദിവസത്തെ ഡെഡ് ലൈനാണ് തെരഞ്ഞെടുപ്പാനായി നല്‍കിയിരുന്നത്. ഗുസ്തി ഫെഡറേഷന്റെ 15 പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 12നാണ് നടക്കുക.
മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗ് അടക്കമുള്ളവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്കാണ് സിംഗ് മത്സരിക്കുന്നത്. ഡല്‍ഹിയിലെ ഒളിംപിക് ഭവനിലെത്തിയാണ് നാമനിര്‍ദേശ പത്രിക അദ്ദേഹം നല്‍കിയത്.
ചണ്ഡീഗഡ് ഗുസ്തി ഫെഡറേഷനിലെ ദര്‍ശന്‍ ലാലിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ നിന്നുള്ള എംപി ദേശ്വാളിന്‍െ ട്രഷറര്‍ സ്ഥാനത്തേക്കും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ബ്രിജ് ഭൂഷണ്‍ ക്യാമ്പില്‍ നിന്നുള്ളയാളാണ് ദേശ്വാള്‍. നേരത്തെ ജനുവരിയിലും സംഘടനയ്ക്ക് വിലക്ക് നേരിട്ടിരുന്നു. പിന്നീടാണ് ബ്രിജ് ഭൂഷണെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. വനിതാ താരങ്ങളെ ലൈംഗികമായി ബ്രിജ് ഭൂഷണ്‍ ചൂഷണം ചെയ്‌തെന്നായിരുന്നു പരാതി. നിലവില്‍ സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ ഭൂപേന്ദര്‍ സിംഗ് ബജ്വയുടെ നേതൃത്വത്തിലുള്ള അഡ് ഹോക്ക് കമ്മിറ്റിയാണ് നോക്കുന്നത്.












Click it and Unblock the Notifications