മലയാളികളെയും ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെയും നാണംകെടുത്തി രഞ്ജിത്ത്
ദില്ലി: ഇന്ത്യയുടെ മുഖ്യശത്രുവായ പാക്കിസ്ഥാനുവേണ്ടി ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്ത മലയാളിയായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. രഞ്ജിത്ത് മലയാളികളെയും ഇന്ത്യക്കാരെ മൊത്തവും ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെയും നാണംകെടുത്തുന്ന പ്രവര്‍ത്തിയാണ് ചെയ്തിരിക്കുന്നതെന്ന് ചിലര്‍ പ്രതികരിച്ചു.
ട്വിറ്ററിലെ ടോപ് ട്രെന്‍ഡുകളില്‍ ഒന്ന് ഇപ്പോള്‍ രഞ്ജിത്ത് ആണ്. ഇയാള്‍ ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ഇതിനകം തന്നെ പാക്കിസ്ഥാന് നല്‍കിക്കഴിഞ്ഞെന്ന വാര്‍ത്തയാണ് മിക്കവരെയും പ്രകോപിപ്പിച്ചത്. ഞെട്ടിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നതെന്നും കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ധീരനും ആത്മാര്‍ഥയുള്ള സൈനിക ഉദ്യോഗസ്ഥനാണ് രഞ്ജിത്ത് എന്നാണ് ഇതുവരെ അറിയിപ്പെട്ടിരിക്കുന്നതെങ്കില്‍ വഞ്ചകനും രാജ്യദ്രോഹിയുമാണ് ഇപ്പോള്‍ ഈ മലയാളി അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയവഴി സ്ത്രീകളുടെ വ്യാജ ഐഡി ഉണ്ടാക്കിയാണ് ഐഎസ്‌ഐ ഇയാളില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്നാണ് സംശയിക്കുന്നത്.
ഇന്ത്യന്‍ സുരക്ഷയുമായി ബന്ധപ്പെട്ട പല നിര്‍ണായക വിവരങ്ങളും രഞ്ജിത്തിന് അറിയാമായിരുന്നു. വ്യോമസേനയുടെ വിമാനങ്ങളുടെ സ്ഥാനവും വിശദാംശങ്ങളും ഇയാള്‍ക്ക് പാക്കിസ്ഥാന് കൈമാറിയതായാണ് വിവരം. ലീഡിംഗ് എയര്‍ ക്രാഫ്റ്റ് മാന്‍ ആയ രഞ്ജിത്ത് ഭട്ട്യണ്ട എയര്‍ ഫോഴ്‌സ് സ്‌റ്റേഷനിലാണ് ജോലി ചെയ്തുവന്നിരുന്നത്. ഇവിടെവെച്ചായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications