കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസല്ല.... ചൈനീസ് വൈറസ്, അവരാണ് ഇതിന് പിന്നില്‍, രൂക്ഷ പ്രതികരണം, ഇന്ത്യ പറയുന്നത്!!

Google Oneindia Malayalam News

ദില്ലി: കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യയില്‍ രോഷം അലയടിക്കുകയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. വൈറസ് ലോകത്താകെ പടരുന്നതിനും പ്രത്യേകിച്ച് ഇന്ത്യയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനും കാരണം ചൈനയാണെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു. ഭൂരിഭാഗം ഇന്ത്യക്കാരും ചൈനയെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. അതേസമയം ചൈനയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തിലും രോഷം ശക്തമാണ്.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് വൈറസെന്നാണ് കൊറോണയെ വിശേഷിപ്പിച്ചിരുന്നത്. ബ്രിട്ടനും ഓസ്‌ട്രേലിയയും അടക്കമുള്ളവരും ചൈനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലും ഇതിന്റെ ഭാഗമായിട്ടാണ് രോഷം. എന്നാല്‍ വംശീയമായ പ്രശ്‌നമല്ലെന്നും, ചൈന വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഒട്ടും പോരെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തുന്നു.

സര്‍വേ നടത്തിയവര്‍

സര്‍വേ നടത്തിയവര്‍

തക്ഷശില ഇന്‍സ്റ്റിറ്റിയൂഷനാണ് ഇന്ത്യയില്‍ സര്‍വേ നടത്തിയ. കൊറോണവൈറസില്‍ പൊതുജനാഭിപ്രായമാണ് ഇവര്‍ നേടിയത്. ഇതില്‍ ഭൂരിഭാഗവും ചൈനയെ കാരണക്കാരായിട്ടാണ് കാണുന്നത്. അതേസമയം വലിയൊരു വിഭാഗം ഈ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ വുഹാന്‍ വൈറസ് എന്ന് വിളിക്കണമെന്നോ ആവശ്യപ്പെടുന്നു. എന്നാല്‍ ഇത് വംശീയമായി അടയാളപ്പെടുത്തുകയോ ചൈനയെ അപമാനിക്കുകയോ ചെയ്യുന്നതല്ലെന്നും ഇവര്‍ പറഞ്ഞു.

വംശീയം തന്നെ

വംശീയം തന്നെ

ഇന്ത്യക്കാരുടെ അഭിപ്രായങ്ങള്‍ യഥാര്‍ത്ഥത്തില്‍ വംശീയത കലര്‍ന്നത് തന്നെയാണ്. ഇപ്പോള്‍ യൂറോപ്പിലും അമേരിക്കയും ഓസ്‌ട്രേലിയയിലുമൊക്കെ നടക്കുന്നതിന് സമാനമാണിത്. ഒരു വൈറസിനെ വംശീയമായോ സ്ഥലപ്പേരുകള്‍ വെച്ചോ അടയാളപ്പെടുത്താന്‍ പാടില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞതാണ്. അതുകൊണ്ട് കോവിഡ്19 എന്ന പേര് ഈ വൈറസിന് നല്‍കിയത്. എന്നാല്‍ ദീപം തെളിയിക്കല്‍ ദിനത്തില്‍ അടക്കം ഇന്ത്യയില്‍ ചൈന വൈറസെന്നാണ് കൊറോണയെ വിശേഷിപ്പിച്ചത്. ഇത് നമ്മുടെ വംശീയ മനോഭാവം പ്രകടമാക്കുന്നതാണ്.

ചൈന തന്നെ

ചൈന തന്നെ

സര്‍വേക്കായി 1299 പേരെയാണ് സമീപിച്ചത്. ഇതില്‍ 1156 പേര്‍ ഇന്ത്യക്കാരും ബാക്കിയുള്ളവര്‍ യുഎസ്, കാനഡ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. ഇതില്‍ 67 ശതമാനം പേര്‍ പറയുന്നത് ചൈന കൊറോണവൈറസിന് ഉത്തരവാദിയെന്നാണ്. ഇതില്‍ തന്നെ 48 ശതമാനം പേര്‍ ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളെയാണ് കുറ്റപ്പെടുത്തുന്നത്. ചൈനയിലെ മൃഗങ്ങളെ സുലഭമായി വിപണിയിലെത്തിച്ചതോടെയാണ് കൊറോണ പടര്‍ന്നത്. എന്നാല്‍ രോഗത്തെ കുറിച്ച് ചൈന മറച്ചു വെച്ചെന്നും, ലോകരാഷ്ട്രങ്ങളോട് കള്ളം പറഞ്ഞെന്നും ഇവര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ വാദം

അമേരിക്കയുടെ വാദം

അമേരിക്കയും ബ്രിട്ടനും ചൈന കൊറോണവൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചെന്നാണ് പറയുന്നത്. യഥാര്‍ത്ഥ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടില്ലെന്ന് ട്രംപിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേസമയം സര്‍വേയില്‍ പങ്കെടുത്ത 18 ശതമാനം പേര്‍ കൊറോണവൈറസ് ചൈന നിര്‍മിച്ച ജൈവായുധമാമെന്ന് വിശ്വസിക്കുന്നുണ്ട്. ഇന്ത്യയും അമേരിക്കയും ഇക്കാര്യത്തില്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇരുവരും അന്താരാഷ്ട്ര തലത്തില്‍ ചൈനയ്‌ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നീങ്ങാനുള്ള ശ്രമത്തിലാണ്. ബ്രിട്ടനും ഇക്കൂട്ടത്തിലുണ്ട്.

ചൈനീസ് വൈറസ്

ചൈനീസ് വൈറസ്

സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനത്തിലധികം ഇന്ത്യക്കാര്‍ കൊറോണ ചൈനീസ് വൈറസെന്നാണ് വിശേഷിപ്പിക്കുന്നത്. ഉത്തരവാദിത്തത്തില്‍ നിന്ന് ചൈന രക്ഷപ്പെടില്ല എന്ന് ഉറപ്പ് വരുത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ ചൈനയെ കൊറോണ വൈറസ് വ്യാപനത്തില്‍ പ്രതിരോധത്തിലാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണയെ നേരിടുന്നതില്‍ ചൈനയുടെ നയം നിര്‍ദയവും ദുര്‍ഗ്രഹവും നിറഞ്ഞതാണെന്ന് 65 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ചൈന ദുരന്തത്തിന്റെ യഥാര്‍ത്ഥ തോത് മറച്ചുവെച്ചെന്ന് ഇവര്‍ വിശ്വസിക്കുന്നു.

Recommended Video

cmsvideo
കൊറോണ ചൈന കൃത്രിമമായി ഉണ്ടാക്കിയത് | Oneindia Malayalam
പിന്തുണ ഇങ്ങനെ

പിന്തുണ ഇങ്ങനെ

വെറും മൂന്ന് ശതമാനം പേര്‍ മാത്രമാണ് ചൈന വൈറസിനെ കീഴ്‌പ്പെടുത്തുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തിയാണ് ചെയ്തതെന്ന് വിശ്വസിച്ചത്. അതേസമയം നിലവില്‍ ചൈന ലോകരാഷ്ട്രങ്ങള്‍ക്ക് വലിയ സഹായങ്ങള്‍ നല്‍കുന്നുണ്ട്. മാസ്‌കുകളും വെന്റിലേറ്ററുകളും യൂറോപ്പിലും യൂഎസിലും എത്തിച്ച് നല്‍കുന്നുണ്ട്. എന്നാല്‍ മറ്റ് രാജ്യങ്ങളെ സഹായിക്കാനുള്ള ചൈനയുടെ സമീപനം മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനുള്ള മാര്‍ഗമായിട്ടാണ് കാണുന്നതെന്ന് 56 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 50 ശതമാനം പേര്‍ പറഞ്ഞത് ചൈന ഇന്ത്യക്ക് ഭീഷണിയല്ലെന്നാണ്. 50 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സങ്കീര്‍ണമാണെന്നാണ്.

English summary
indians blame china for coronavirus says survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X