സൂക്കര്‍ബര്‍ഗിന്റെ ഭൂപടത്തില്‍ കാശ്മീരില്ല
ദില്ലി: സോഷ്യല്‍ മീഡിയയില്‍ അടുത്ത പൊങ്കാലയ്ക്കുള്ള സമയമടുത്തിരിക്കുന്നു. എന്താണെന്നല്ലെ പറയാം. ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്ത ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മുകാശ്മീരില്ല.
ഫേസ്ബുക്ക് സംരഭമായ ഇന്റര്‍നെറ്റ്.ഓര്‍ഗ്. ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ ആരംഭിച്ചു എന്ന് കാണിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് കാശ്മീരില്ലാത്ത ഇന്ത്യന്‍ ഭൂപടം ചിത്രീകരിച്ചത്.

ബുധനാഴ്ച പോസ്റ്റ് ചെയ്ത ചിത്രത്തിന് 38,695 ലൈക്കുകളും 2,183 ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ കാശ്മീരില്ലാത്ത ഇന്ത്യയാണ് ഉള്ളതെന്നും ഇന്ത്യക്കാരുടെ വിയോജിപ്പ് അറിയിക്കുന്നുവെന്നും പറഞ്ഞ് നിരവധിപേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ഷെയറുകളുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ദയവായി ഇന്ത്യന്‍ മാപ്പ് ശരിയാക്കു എന്നും മാപ്പില്‍ കാശ്മീര്‍ മിസ്സിങ്ങ് ആണെന്നും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് കണ്‍സള്‍ട്ടന്റ് ആയ അഖില്‍ ദേവ് കമന്റ് ഇട്ടിട്ടുണ്ട്.ഇതിന്റെ പേരില്‍ സൂക്കര്‍ബര്‍ഗിന്റെ പേജില്‍ എത്ര പേര്‍ പൊങ്കാലയിടും എന്ന് കണ്ടറിയാം...












Click it and Unblock the Notifications