നേപ്പാള്‍:ബസ് മറിഞ്ഞ് ഇന്ത്യക്കാര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 16 തീര്‍ത്ഥാടകര്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടാകുന്നത്. 60 ഓളം തീര്‍ത്ഥാടകരുമായി വന്ന ബസാണ് നദിയിലേക്ക് മറിഞ്ഞത്. കാഠ്മണ്ഡുവിന് 250 കിലോമീറ്റര്‍ അകലെയായാണ് അപകടം നടന്നത്.
മരിച്ചവരില്‍ അധികവും ഇന്ത്യക്കാരാണെന്നാണ് അധികൃതര്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ ഗൊണ്ട ബല്‍റാംപൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചതെന്ന് ഇന്ത്യന്‍ എംബസി പത്രക്കുറിപ്പില്‍ പറയുന്നു. പതിനൊന്നോളം ഇന്ത്യക്കാര്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളാണ്. 20 ഓളം പേരെ രക്ഷപ്പെടുത്തി. കൂടുതല്‍പേര്‍ അപകടത്തില്‍ പെട്ടതിനാല്‍ മരണ സംഖ്യ ഉയരനാണ് സാധ്യത. സ്വര്‍ഗാദ്രി ക്ഷേത്രത്തില്‍ നിന്ന് കപിലവസ്തുവിലേയ്ക്ക് മടങ്ങിയ ബസാണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications