കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം ചെയ്തത് പ്രോട്ടോക്കോള്‍ പ്രകാരം,ഇതെന്റെ ചുമതല:ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സുഷമ

Google Oneindia Malayalam News

ദില്ലി: ഐസിസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ മരിച്ച വിഷയത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രി. ഇന്ത്യക്കാര്‍ മരിച്ച ഇറാഖില്‍ വച്ച് കൊല്ലപ്പെട്ട വാര്‍ത്ത പാര്‍ലമെന്റില്‍ ആദ്യം അറിയിച്ചത് പ്രോട്ടോക്കോള്‍ പ്രകാരമാണെന്നാണ് സുഷമാ സ്വരാജ് വ്യക്തമാക്കിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ മരണവിവരം അറിയിക്കുന്നതിന് മുമ്പേ പാര്‍ലമെന്റില്‍ അറിയിച്ചതിനെ ചോദ്യം ചെയ്ത് ബന്ധുക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സുഷമാ സ്വരാജ് വിശദീകരണം നല്‍കുന്നത്. ഈ വിവരം പാര്‍ലമെന്റില്‍ അറിയിക്കേണ്ടത് നടപടി ക്രമവും തന്റെ ചുമതലയും ആണെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു. രാജ്യസഭയില്‍ 39 ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകമാണ് സുഷമാ സ്വരാജിന്റെ പ്രതികരണം.

ഇന്ത്യക്കാരുടെ മരണം ഉപയോഗിച്ച് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ലോക്സഭയില്‍ ഉന്നയിച്ചത്. രാജ്യസഭയില്‍ താന്‍ സംസാരിക്കുമ്പോള്‍ എല്ലാവരും സമാധാനത്തോടെയും കേട്ടിരുന്നുവെന്നും അന്ത്യാജ്ഞലി അര്‍പ്പിച്ചുവെന്നും സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ലോക്സഭയില്‍ കുറച്ച് ദിവസങ്ങളായി ബഹളം തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് പ്രതിഷേധം ആരംഭിച്ചത്.

 കോണ്‍ഗ്രസിന്റെ പ്രതിഷേധം

കോണ്‍ഗ്രസിന്റെ പ്രതിഷേധം

ജ്യോതിരാദിഥ്യ സിന്ധ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സുഷമാ സ്വരാജിന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. പാര്‍ലമെന്റില്‍ ഇക്കാര്യം ആദ്യം അറിയിച്ചത് നടപടി ക്രമങ്ങള്‍ അനുസരിച്ചാണ്. എന്നാല്‍ കോണ്‍ഗ്രസ് ലോക്സഭാ നടപടികള്‍ തടസ്സപ്പെടുത്തിയത് എന്തിനാണെന്ന് വിശദീകരിക്കണമെന്നും സുഷമാ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഇറാഖില്‍ വച്ച് ഐസിസ് ഭീകരര്‍ വെടിവെച്ചുകൊലപ്പെടുത്തിയ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനിരിക്കെയാണ് കോണ്‍ഗ്രസ് സഭയില്‍ ബഹളം വെച്ചത്.

 സംതൃപ്തിയുണ്ട്, മൃതദേഹങ്ങള്‍ക്ക് കൈമാറും

സംതൃപ്തിയുണ്ട്, മൃതദേഹങ്ങള്‍ക്ക് കൈമാറും

കൊല്ലപ്പെട്ട ഇന്ത്യക്കാരുടേത് എന്ന് പറഞ്ഞ് മറ്റാരുടേയെങ്കിലും മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുന്നത് പാപമാണ്. അതിനാല്‍ കൃത്യമായ തെളിവുകള്‍ ലഭിക്കുന്നതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. 39 പേരില്‍ 31 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരും നാല് പേര്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ ബിഹാര്‍ പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇവരുടെ ഐഡന്റിറ്റി വേരിഫൈ ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൃത്യമായ തെളിവുകളുടെ പിന്‍ബലത്തോടെ കാണാതായ ഇന്ത്യക്കാര്‍ മരിച്ചതായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സംതൃപ്തിയുണ്ടെന്നും വാക്കു പാലിച്ചെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു. ഇറാഖില്‍ നിന്ന് ഇന്ത്യയിലെത്തുന്ന മൃതദേഹങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്ക് വേണ്ടി കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുമെന്നും സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ക്കുന്നു.

മാസിഹിന്റെ ആരോപണം

മാസിഹിന്റെ ആരോപണം

ഐസിസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട ഹാജിര്‍ മാസിഹിന്റെ ആരോപണങ്ങളോടും സുഷമാ സ്വരാജ് പ്രതികരിച്ചിരുന്നു. ഇറാഖില്‍ നിന്ന് ഐസിസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ മരിച്ച കാര്യം സര്‍ക്കാരിന് അറിയാമായിരുന്നുവെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നുവെന്നുമായിരുന്നു മാസിഹിന്റെ ആരോപണം. ഹര്‍ജിത് മാസിഹ് ഒരു വ്യക്തി മാത്രമാണ് 39 പേര്‍ മരിച്ചുവെന്ന് അദ്ദേഹത്തിന് അവകാശപ്പെടാം. എന്നാല്‍ ഞങ്ങള്‍ സര്‍ക്കാരാണ് ഞങ്ങള്‍ക്ക് ഇത്രയെളുപ്പത്തില്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ലെന്നും ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ക്കുന്നു. 2014ല്‍ ഐസിസ് തടവിലാക്കിയ 40 പേരില്‍ ഒരാളാണ് മാസിഹ്. എന്നാല്‍ 2015 മുതല്‍ തന്നെ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് മാസിഹ് അവകാശപ്പെട്ടിരുന്നു. ഇതോടെ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മാസിഹ് കഥകള്‍ ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കാണിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇപ്പോള്‍ അവര്‍ മരിച്ചതായി സര്‍ക്കാര്‍ തന്നെ സമ്മതിച്ചു. അതിനാല്‍ തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും മാസിഹ് ആവശ്യപ്പെടുന്നു.

 ഹര്‍ജിത് മാസിഹിന്റെ വെളിപ്പെടുത്തല്‍

ഹര്‍ജിത് മാസിഹിന്റെ വെളിപ്പെടുത്തല്‍


ഐസിസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയ ഹര്‍ജിത് മാസിഫിന്റെ വെളിപ്പെടുത്തലിനെ ശരിവെക്കുന്നതാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. താന്‍ ഒഴികെയുള്ളവരെ ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി കുറച്ച് ദിവസങ്ങള്‍ക്കകം വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ വ്യക്തമാക്കിയത്. 2015ലാണ് ഇയാള്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ വാദങ്ങളെ വിദേശകാര്യ മന്ത്രാലയം തള്ളിക്കളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇറാഖി അധികൃതരുടെ സഹായത്തോടെ ഇന്ത്യക്കാരുടെ മൃതദേഹം തിരിച്ചറിഞ്ഞ് 39 പേരുടെ മരണം സ്ഥിരീകരിക്കുന്നത്. ഈ നീക്കത്തിന് പിന്തുണയുമായി ഒപ്പം നിന്ന ഇറാഖി സര്‍ക്കാരിനെ സുഷമാസ്വരാജ് അഭിന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇറാഖിലേയ്ക്ക് പോകുന്ന വികെ സിംഗ് ഡിഎന്‍എ വേരിഫിക്കേഷന്റെ സര്‍ട്ടിഫിക്കറ്റുകളും ഇറാഖി അധികൃതരില്‍ നിന്ന് ഏറ്റുവാങ്ങും. ഇതിന് പുറമേ 39 ഇന്ത്യക്കാരുടെ മൃതദേഹവും ഇന്ത്യയിലെത്തിക്കും.

English summary
External affairs minister (EAM) Sushma Swaraj on Tuesday cited protocol to explain why she informed Parliament about the killings of 39 Indian citizens in Iraq + before letting their families know.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X