കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്ദ്യം തിരിച്ചടിക്കുന്നു: പാലും പയര്‍വര്‍ഗ്ഗങ്ങളും കഴിക്കുന്നുന്നത് കുറച്ച് ഇന്ത്യക്കാര്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യക്കാര്‍ പാലും പയര്‍ വര്‍ഗങ്ങളും പോലുളള സമ്പുഷ്ടമായ ഭക്ഷണം കുറച്ചേ കഴിക്കുന്നുളളുവെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്‍റെ (എന്‍എസ്ഒ) 2017-18 ലെ ഗാര്‍ഹിഗ ചിലവ് സര്‍വേ റിപ്പോര്‍ട്ട് കേന്ദ്രം പുറത്തുവിട്ടിരുന്നില്ലെങ്കിലും രാജ്യം കടുത്ത ഭക്ഷ്യ മാന്ദ്യം നേരിടുന്നുവെന്നതിന്‍റെ സൂചനകളാണ് സമാന്തര വിവര സ്രോതസുകള്‍ നല്‍കുന്നത്.

ഈ മാസം ആദ്യം പൂനൈയില്‍ നടന്ന ആഗോള പയര്‍വര്‍ഗ കോണ്‍ക്ലേവില്‍ പ്രധാനമായും ചര്‍ച്ചാ വിഷയമായത് രാജ്യത്ത് ജനങ്ങള്‍ എന്തുകൊണ്ട് പയര്‍വര്‍ഗ ഉത്പന്നങ്ങള്‍ കുറച്ച് കഴിക്കുന്നു എന്നുള്ളതായിരുന്നു. പയര്‍വര്‍ഗങ്ങളുടെ വസ്തുക്കളുടെ ആഭ്യന്തര ഉല്‍പാദനവും കയറ്റുമതിയും, കയറ്റുമതി കുറയ്ക്കല്‍, വിത്ത് വേര്‍തിരിക്കല്‍, മുതലായവ അടിസ്ഥാനമാക്കി കോണ്‍ക്ലേവില്‍ നടന്ന ഒരു അവതരണത്തില്‍ പയര്‍ വര്‍ഗ്ഗങ്ങളുടെ മൊത്തം ഉപഭോഗം എങ്ങനെ കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നു.

കുറവ്

കുറവ്

2013-14 നും 2017-18 നും ഇടയിൽ പയര്‍വര്‍ഗങ്ങളുടെ ഉപയോഗം രാജ്യത്ത് 18.6 ദശലക്ഷം ടണ്ണിൽ നിന്ന് 22.5 മെട്രിക് ടണ്ണായി ഉയർന്നുവെങ്കിലും 2018-19ൽ ഇത് 22.1 മെട്രിക് ടണ്ണായി കുറഞ്ഞു, ഈ വർഷം ഇത് 20.7 മെട്രിക് ടണ്ണായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയെ അടിസ്ഥാനമാക്കയാണ് ഉപഭോഗത്തിലെ ഏറ്റക്കുറച്ചില്‍ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2017-18ല്‍

2017-18ല്‍

2017-18 വര്‍ഷത്തിലായിരുന്നു ഏറ്റവും വലിയ ഉപഭോഗം ഉണ്ടായത്. ആ വര്‍ഷം വിലയില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 20 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. വിലക്കയറ്റം ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. എന്നിരുന്നാലും ഉപഭോഗവും പണപ്പെരുപ്പവും തമ്മിലുള്ള ഈ രീതിയിലെ അനുപാതത്തില്‍ 2018-19 മുതല്‍ വ്യത്യാസം ഉണ്ടാവുന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സമിതി ആവശ്യമാണ്

സമിതി ആവശ്യമാണ്

ധാന്യ മില്ലുകള്‍, വ്യാപാരികള്‍, കയറ്റുമതി-ഇറക്കുമതിക്കാര്‍ എന്നിവരുടെ സംഘടനയായ ഇന്ത്യൻ പൾസ് ആൻഡ് ഗ്രെയിൻസ് അസോസിയേഷന്റെ (ഐ‌പി‌ജി‌എ അധ്യക്ഷന്‍ സൗരഭ് ഭാരതീയയും ഉപഭോഗ മാന്ദ്യം നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നു. പയര്‍വര്‍ഗ്ഗങ്ങളുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതില്‍ നാഷണ്‍ എഗ്ഗ് കോര്‍ഡിനേഷന്‍ പോലുള്ള ഒരു സമിതി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രോത്സാഹിപ്പിക്കണം

പ്രോത്സാഹിപ്പിക്കണം

1980 കളില്‍ അവര്‍ ആരംഭിച്ച ക്യാമ്പയിനിലുടെ മുട്ട ആരോഗ്യകരമായ പോഷകാഹാരം എന്ന ബോധ്യം ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു. കൊഴുപ്പ് കുറഞ്ഞതും കൊളസ്ട്രോൾ ഇല്ലാത്തതുമായ പ്രോട്ടീൻ, മൈക്രോ ന്യൂട്രിയന്റുകൾ, ഫൈബർ എന്നിവയുടെ മികച്ച ഉറവിടമായ പയറുവർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സമാനമായ സുസ്ഥിരമായ നടപടിക്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോഷകാഹാരക്കുറവ്

പോഷകാഹാരക്കുറവ്

പയര്‍വര്‍ഗങ്ങളും പാലും പാലുല്‍പന്നങ്ങളും പോലുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങുന്നത് കുറയുന്നത് ഇന്ത്യയിലെ,പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ പോഷകാഹാരക്കുറവിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന്. അവശ്യവസ്തുക്കളായ എണ്ണ, ഉപ്പ്, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പടെ ഇടിവ് നേരിട്ടിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ മാത്രമല്ല,നഗരങ്ങളിലും ഇത് അനുഭവപ്പെടുന്നു.

 ട്രംപ് എത്തുക 11.40 ന്; ഉജ്ജ്വല വരവേല്‍പ്പിനൊരുങ്ങി അഹമ്മദാബാദ്, ഒരുക്കം പൂര്‍ണ്ണം ട്രംപ് എത്തുക 11.40 ന്; ഉജ്ജ്വല വരവേല്‍പ്പിനൊരുങ്ങി അഹമ്മദാബാദ്, ഒരുക്കം പൂര്‍ണ്ണം

 ഗുജറാത്തില്‍ സാമുദായിക സംഘര്‍ഷം; 13 പേര്‍ക്ക് പരിക്ക്, വീടുകളും കടകളും അഗ്നിക്കിരയാക്കി ഗുജറാത്തില്‍ സാമുദായിക സംഘര്‍ഷം; 13 പേര്‍ക്ക് പരിക്ക്, വീടുകളും കടകളും അഗ്നിക്കിരയാക്കി

English summary
Indians not having much milk and pulses says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X