ജുനൈദിന്റെ കൊലപാതകം!!! സോഷ്യൽ മീഡിയയിൽ പ്രതിഷോധം കത്തി പടരുന്നു!!!
രാജ്യത്തെ പ്രധാനപ്പെട്ട 10 നഗരങ്ങളിലായിരുന്നു ക്യാംപെയ്ൻ
ദില്ലി: ദില്ലി- മഥുര തീവണ്ടിയിൽ മാംസം കൈയിൽവെച്ചെന്ന് ആരോപിച്ചു മർദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ കൊലപാതകത്തിൽ പ്രതിഷേധം കത്തി പടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നോട്ടിൻ നെയിം ക്യാംപെയ്നിൽ വൻ ജനപിന്തുണയാണ് ലഭിച്ചത്.ദില്ലിയിലെ ജന്തർമന്തറിൽ നടന്ന കൂട്ടയ്മയിൽ രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ മേഖലയിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. നോട്ട് ഇൻ നെയിം എന്ന പ്ലക്കാകാർഡുകളുമായാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്.

ദില്ലിയെ കൂടാതെ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളായ അലഹാബാദ്, മുംബൈ, തിരുവനന്തപുരം, കൊൽക്കത്ത, ബെംഗളൂരു,ത ലക്നൗ എന്നിവിടങ്ങളിലും നോട്ട് ഇൻ നയിം ക്യാംപെയ്ൻ നടന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വൻ പിന്തുണയാണ് ക്യംപെയ്ന് ലഭിച്ചത്.

നോട്ട് ഇൻ നെയിം
തീവണ്ടിയിൽ മർദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ മരണത്തിൽ പ്രതിഷേധം രേഖപ്പടുത്തി നടത്തിയ നോട്ട് ഇൻ ക്യംപെയ്നിൽ വൻ ജനപിന്തുണയാണ് ലഭിച്ചത്. രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ളവർ ക്യംപെയ്ന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖർ
നോട്ട് ഇൻ നെയിമിന് പിന്തുണയുമായി സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. ജൂനൈദിന്റെ മരണത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാണ്ക്യംപെയ്ൻ കൊണ്ട് ലക്ഷ്യമിടുന്നതെന്നു സിനിമ സംവിധായകൻ സബാ ദവൻ പറഞ്ഞു.

ബീഫ് കൊലപാതകങ്ങൾ ദേശീയ വിഷയമാകുന്നു
ഇന്ത്യയിൽ പശുവിന്റെ പേരിലും മതത്തിൻറെ പേരിലും നിരവധിപേർ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .ഇത്തരം ആക്രമണങ്ങളിൽ കൂടുതലും ഇരകളാകുന്നത് രാജ്യത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ജനങ്ങൾ.

ക്യാംപെയ്ൻ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
രാജ്യത്തെ 10 പ്രധാന നഗരത്തിൽ നടന്ന നോട്ട് ഇൻ നെയ്മിന് സമൂഹ മാധ്യമത്തിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്.ദില്ലി, അലഹാബാദ്, മുംബൈ, തിരുവനന്തപുരം, കൊൽക്കത്ത, ബെംഗളൂരു. ലഖ്നൗ എന്നിവിടങ്ങളിലാണ് ക്യാംപെയ്ൻ നടന്നത്.

ജുനൈദിന് നേരെയുള്ള ആക്രമണം
ദില്ലി- മഥുര തീവണ്ടിയിൽ വെച്ചായിരുന്നു ജുനൈദിനും സഹോദരങ്ങൾക്കുമെതിരെ ഒരു സംഘം ആളുകൽ ആക്രമം അഴിച്ചു വിട്ടത്. തുടർന്ന് ഇവരെ തീവണ്ടിയിൽ നിന്നും വലിച്ചെറിയുകയായിരുന്നു. കൂടുതൽ പരിക്കേറ്റ ജുനൈദ് ഉടൻ തന്നെ മരിക്കുകയായിരുന്നു.

സഹോദരന്റെ മൊഴി
ഈദ് ഷോപ്പിങ് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് സഹോദരങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. മുസ്ലീങ്ങൾ, ദേശവിരുദ്ധർ, പാകിസ്താനികൽ, ബീഫ് കളിക്കുന്നവർ എന്നെക്കെ പറഞ്ഞായിരുന്നു മർദനം

പ്രതികളെ അറസ്റ്റു ചെയ്തു
ജുനൈദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. എന്നാൽ തിരിച്ചറിയൽ പരേഡിനു ശേഷമേ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടുകയുള്ളൂ.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications