കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജുനൈദിന്റെ കൊലപാതകം!!! സോഷ്യൽ മീഡിയയിൽ പ്രതിഷോധം കത്തി പടരുന്നു!!!

രാജ്യത്തെ പ്രധാനപ്പെട്ട 10 നഗരങ്ങളിലായിരുന്നു ക്യാംപെയ്ൻ

  • By Ankitha
Google Oneindia Malayalam News

ദില്ലി: ദില്ലി- മഥുര തീവണ്ടിയിൽ മാംസം കൈയിൽവെച്ചെന്ന് ആരോപിച്ചു മർദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ കൊലപാതകത്തിൽ പ്രതിഷേധം കത്തി പടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നോട്ടിൻ നെയിം ക്യാംപെയ്നിൽ വൻ ജനപിന്തുണയാണ് ലഭിച്ചത്.ദില്ലിയിലെ ജന്തർമന്തറിൽ നടന്ന കൂട്ടയ്മയിൽ രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ മേഖലയിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. നോട്ട് ഇൻ നെയിം എന്ന പ്ലക്കാകാർഡുകളുമായാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്.

note in name

ദില്ലിയെ കൂടാതെ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളായ അലഹാബാദ്, മുംബൈ, തിരുവനന്തപുരം, കൊൽക്കത്ത, ബെംഗളൂരു,ത ലക്നൗ എന്നിവിടങ്ങളിലും നോട്ട് ഇൻ നയിം ക്യാംപെയ്ൻ നടന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വൻ പിന്തുണയാണ് ക്യംപെയ്ന് ലഭിച്ചത്.

നോട്ട് ഇൻ നെയിം

നോട്ട് ഇൻ നെയിം

തീവണ്ടിയിൽ മർദിച്ചു കൊലപ്പെടുത്തിയ ജുനൈദിന്റെ മരണത്തിൽ പ്രതിഷേധം രേഖപ്പടുത്തി നടത്തിയ നോട്ട് ഇൻ ക്യംപെയ്നിൽ വൻ ജനപിന്തുണയാണ് ലഭിച്ചത്. രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ളവർ ക്യംപെയ്ന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.

സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖർ

സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖർ

നോട്ട് ഇൻ നെയിമിന് പിന്തുണയുമായി സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. ജൂനൈദിന്റെ മരണത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയാണ്​ക്യംപെയ്ൻ കൊണ്ട് ലക്ഷ്യമിടുന്നതെന്നു സിനിമ സംവിധായകൻ സബാ ദവൻ പറഞ്ഞു.

ബീഫ് കൊലപാതകങ്ങൾ ദേശീയ വിഷയമാകുന്നു

ബീഫ് കൊലപാതകങ്ങൾ ദേശീയ വിഷയമാകുന്നു

ഇന്ത്യയിൽ പശുവിന്റെ പേരിലും മതത്തിൻറെ പേരിലും നിരവധിപേർ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .ഇത്തരം ആക്രമണങ്ങളിൽ കൂടുതലും ഇരകളാകുന്നത് രാജ്യത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ജനങ്ങൾ.

ക്യാംപെയ്ൻ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ക്യാംപെയ്ൻ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രാജ്യത്തെ 10 പ്രധാന നഗരത്തിൽ നടന്ന നോട്ട് ഇൻ നെയ്മിന് സമൂഹ മാധ്യമത്തിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്.ദില്ലി, അലഹാബാദ്, മുംബൈ, തിരുവനന്തപുരം, കൊൽക്കത്ത, ബെംഗളൂരു. ലഖ്നൗ എന്നിവിടങ്ങളിലാണ് ക്യാംപെയ്ൻ നടന്നത്.

ജുനൈദിന് നേരെയുള്ള ആക്രമണം

ജുനൈദിന് നേരെയുള്ള ആക്രമണം

ദില്ലി- മഥുര തീവണ്ടിയിൽ വെച്ചായിരുന്നു ജുനൈദിനും സഹോദരങ്ങൾക്കുമെതിരെ ഒരു സംഘം ആളുകൽ ആക്രമം അഴിച്ചു വിട്ടത്. തുടർന്ന് ഇവരെ തീവണ്ടിയിൽ നിന്നും വലിച്ചെറിയുകയായിരുന്നു. കൂടുതൽ പരിക്കേറ്റ ജുനൈദ് ഉടൻ തന്നെ മരിക്കുകയായിരുന്നു.

സഹോദരന്റെ മൊഴി

സഹോദരന്റെ മൊഴി

‌ഈദ് ഷോപ്പിങ് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് സഹോദരങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. മുസ്ലീങ്ങൾ, ദേശവിരുദ്ധർ, പാകിസ്താനികൽ, ബീഫ് കളിക്കുന്നവർ എന്നെക്കെ പറഞ്ഞായിരുന്നു മർദനം

പ്രതികളെ അറസ്റ്റു ചെയ്തു

പ്രതികളെ അറസ്റ്റു ചെയ്തു

ജുനൈദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. എന്നാൽ തിരിച്ചറിയൽ പരേഡിനു ശേഷമേ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിടുകയുള്ളൂ.

English summary
Thousands of people have turned out in protests across India against a wave of attacks on Muslims by mobs that accuse them of killing cows or eating beef.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X