Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്മീര്‍ ഇല്ലാത്ത ഭൂപടം പോസ്റ്റ് ചെയ്ത സുക്കര്‍ബര്‍ഗ് വിവാദത്തില്‍

ദില്ലി: ഇന്ത്യയുടെ പരമപ്രധാനഭാഗമായ ജമ്മുകാശ്മീര്‍ ഉള്‍പ്പെടാത്ത ഭൂപടം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് വിവാദത്തിലായി. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലായിരുന്നു ജമ്മുവിനെ ഒഴിവാക്കിയ ഇന്ത്യന്‍ ഭൂപടം. ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗി (Internet.org)നെക്കുറിച്ചുള്ള വിവരം അറിയിക്കാനായിരുന്നു സുക്കര്‍ബര്‍ഗിന്റെ ശ്രമമെങ്കിലും സംഭവം വിവാദമായതോടെ ചിത്രം പിന്‍വലിച്ചു.

ചെറുതായി കൊടുത്തിട്ടുള്ള മറ്റു രാജ്യങ്ങളുടെ ഭൂപടത്തിനൊപ്പമായിരുന്നു ഇന്ത്യയുടെ ഭൂപടവും. ഒറ്റനോട്ടത്തില്‍ കാര്യം വ്യക്തമാകില്ലെങ്കിലും ഗുരുതരമായ പിഴവാണ് ഇക്കാര്യത്തില്‍ സുക്കര്‍ബര്‍ഗിന് സംഭവിച്ചതെന്നുറപ്പാണ്. സുക്കര്‍ബര്‍ഗിനുവേണ്ടി സചിത്ര പോസ്റ്റ് തയ്യാറാക്കിയ ഡിസൈനര്‍ക്ക് വന്ന പിഴവാണിതെന്നാണ് കരുതുന്നത്.

mark-zuckerberg

ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് മലാവിയില്‍ ആരംഭിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിക്കാനാണ് പോസ്റ്റ് ഡിസൈന്‍ ചെയ്തത്. ഇതുവരെ പദ്ധതി ആരംഭിച്ചിട്ടുള്ള രാജ്യങ്ങളുടെ ഭൂപടങ്ങള്‍ പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. എന്നാല്‍ ഭൂപടത്തിലെ പിഴവ് ശ്രദ്ധയില്‍പ്പെട്ട ഇന്ത്യക്കാരും അമേരിക്കയിലെ ഇന്ത്യന്‍ വംശജരും ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ചിത്രം പിന്‍വലിക്കുകയായിരുന്നു.

പോസ്റ്റില്‍ പിഴവ് വന്നകാര്യത്തില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും അക്കാര്യത്തില്‍ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു ബില്യണ്‍ ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് ലഭ്യമാകുമെന്ന് സുക്കര്‍ബര്‍ഗ് അറിയിക്കുന്നു. സുക്കര്‍ബര്‍ഗിന്റെ സ്വപ്‌നപദ്ധതികളിലൊന്നാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+