കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യക്കാർ പ്രതികരിച്ചിരുന്നു; നിലപാട് വ്യക്തമാക്കി ഇര്‍ഫാന്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് പോപ് ഗായി രിഹാനയും ഗ്രേറ്റ തുന്‍ബെര്‍ഗും രംഗത്ത് എത്തിയതോടെ ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരങ്ങളും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടേയുള്ള ക്രിക്കറ്റ് കളിക്കാരും രംഗത്ത് എത്തിയിരുന്നു. ഇന്ത്യ എഗെയ്​ൻസ്റ്റ്​ പ്രൊപഗണ്ട' തലക്കെട്ടിലായിരുന്നു കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ചുകൊണ്ടുള്ള ഇവരുടെ പ്രചാരണം.

എന്നാല്‍ ചില കായിക താരങ്ങളും തപ്സി പന്നുവിനെ പോലുള്ള ബോളിവുഡ് താരങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. ഇന്ത്യയുടെ കാര്യത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട എന്ന് സച്ചില്‍ ടെന്‍ഡുല്‍ക്കര്‍ അടക്കം പറയുമ്പോള്‍ ജോർജ്​ ​േഫ്ലായ്​ഡിന്‍റെ മരണത്തില്‍ ലോകമെമ്പാടും പ്രതിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

irfan-pathan-

മേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ്​ ​േഫ്ലായ്​ഡിനെ വംശീയ വെറിയനായ ഒരു പൊലീസുകാരൻ കഴുത്തുഞെരിച്ചുകൊന്നപ്പോൾ നമ്മുടെ രാജ്യവും നീതിയുടെ പക്ഷം ചേര്‍ന്ന് അരുംകൊലയില്‍ ദുഃഖം പ്രടിപ്പിച്ചത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇര്‍ഫാന്‍ ഈ പ്രചരണത്തിനെതിരെ രംഗത്ത് വന്നത്. 'അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വംശജൻ പൊലീസുകാരനാൽ കൊല്ലപ്പെട്ടപ്പോൾ ഇന്ത്യക്കാർ ശക്തമായി പ്രതികരിച്ചു'- ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു. കര്‍ഷക വിഷയത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട എന്ന് പറയുന്നതിനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

Recommended Video

cmsvideo
Santhosh Pandit supports Sachin Tendulkar

കോന്നി പിടിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം; സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ സിപിഎം നേതാവുംകോന്നി പിടിക്കാന്‍ കോണ്‍ഗ്രസ് തന്ത്രം; സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ സിപിഎം നേതാവും

English summary
Indians reacted strongly when George Floyd was killed; irfan pathan farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X