• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അര്‍ണബ് ഗോസ്വാമിയെ എടുത്ത് കമാന്‍ഡര്‍ അഭിനന്ദിനെ വിട്ട് തരൂ! അര്‍ണബിനെതിരെ പ്രതിഷേധം

  • By

യുദ്ധത്തിനായി മുറവിളി കൂട്ടുന്ന അര്‍ണബ് ഗോസ്വാമിയെ പോലുള്ളവരെ പാകിസ്താന് കൊടുത്ത് കമാന്‍ഡര്‍ അഭിനന്ദിനെ രക്ഷിക്കൂവെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം പ്രൈം ടൈം പരിപാടിയില്‍ പാകിസ്താനെതിരെ അര്‍ണബ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അര്‍ണബിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത് .

യുദ്ധകൊതിയന്‍മാരെ പാകിസ്താന് നല്‍കി കമാന്‍ഡറെ മോചിപ്പിക്കൂ, സെ നോ ടു വാര്‍ എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉയരുന്നത്.

 ഇന്ത്യന്‍ വിമാനം

ഇന്ത്യന്‍ വിമാനം

ബാലക്കോട്ടിലെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന്‍റെ മൂന്ന് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നിരുന്നു. ഇതില്‍ ഒരു വിമാനം ഇന്ത്യ വെടിവെച്ച് വീഴ്ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പാകിസ്താന് മറുപടിയായി ഇന്ത്യന്‍ വിമാനം പാക് അതിര്‍ത്തി കടന്നിരുന്നു.

 പാക് സേനയുടെ നടപടി

പാക് സേനയുടെ നടപടി

എന്നാല്‍ ഇന്ത്യയുടെ മിഗ് വിമാനം 21 പാക് സേന തകര്‍ത്തു. തുടര്‍ന്ന് പൈലറ്റായ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടുകയും ചെയ്തു. പൈലറ്റിനെ പിടികൂടിയ കാര്യം പാകിസ്താന്‍ തന്നെയായിരുന്നു വെളിപ്പെടുത്തിയത്.

 അഭിനന്ദിന്‍റെ മോചനം

അഭിനന്ദിന്‍റെ മോചനം

ഇതോടെ അഭിനന്ദിനെ മോചിപ്പിക്കാനായി എല്ലാം ഭാഗത്തുനിന്നും സമ്മര്‍ദ്ദം ഉയര്‍ന്നു. സോഷ്യല്‍ മീഡിയയിലും വലിയ രീതിയിലുള്ള കാമ്പെയ്നുകളാണ് അഭിനന്ദിന് വേണ്ടി നടക്കുന്നത്. പാകിസ്താന്‍ പൗരന്‍മാര്‍ തന്നെ അഭിനന്ദിന്‍റെ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

 അര്‍ണബ് ഗോസ്വാമിക്കെതിരെ

അര്‍ണബ് ഗോസ്വാമിക്കെതിരെ

എന്നാല്‍ യുദ്ധം വേണ്ടെന്നും കമാന്‍ഡറെ മോചിപ്പിക്കൂവെന്നും വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയരുമ്പോള്‍ പാകിസ്താനെ തകര്‍ക്കണമെന്ന ആവശ്യമാണ് റിപബ്ലിക് ചാനല്‍ തലവന്‍ അര്‍ണബ് ഗോസ്വാമി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടത്.

 പാഠം പഠിപ്പിച്ചു

പാഠം പഠിപ്പിച്ചു

അര്‍ണബിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രൈം ടൈം തുടങ്ങിയത് തന്നെ ഈ ആവശ്യമുന്നയിച്ചായിരുന്നു. അര്‍ണബിന്‍റെ വാക്കുകള്‍ ഇങ്ങനെ- ലേഡീസ് ആന്‍റ് ജെന്‍റില്‍ മെന്‍ 24 മണിക്കൂറിനുള്ളില്‍ പാകിസ്താന്‍നെ ഇന്ത്യ ഒരു പാഠം പഠിച്ചിരിക്കുകയാണ്. നമ്മുടെ ഇന്ത്യന്‍ വ്യോമ സേന പാകിസ്താന്‍റെ എഫ്-16 വിമാനം വെടിവെച്ച് വീഴ്ത്തി.

ഇമ്രാന്‍ ഖാന്‍ ലോബി

ഇമ്രാന്‍ ഖാന്‍ ലോബി

ഇനിയും തങ്ങളെ ആക്രമിക്കാന്‍ ധൈര്യം കാണിച്ചാല്‍ എതിരിടുക മാത്രമേ വഴിയുള്ളൂ. പരിപാടിയില്‍ ഇന്ത്യന്‍ ഭാഗത്ത് സംഭവിച്ച നഷ്ടങ്ങള്‍ ചൂണ്ടിക്കാട്ടിയവരേയും അര്‍ണബ് വെറുതെവിട്ടില്ല. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ആരാധകരുടെ ഒരു ലോബിയുണ്ട് രാജ്യത്തെന്നും അര്‍ണബ് പറഞ്ഞു.

 പ്രതിഷേധം പുകയുന്നു

പ്രതിഷേധം പുകയുന്നു

ആദ്യം രാജ്യം, ആദ്യം പട്ടാളം, ആദ്യം ഇന്ത്യ അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്ന് പറയാന്‍ അവര്‍ വിസമ്മതിക്കുന്നു, അര്‍ണബ് പറഞ്ഞു. അതേസമയം അര്‍ണബിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുകയാണ്.

 ദേശസ്നേഹികളായ ബിജെപി

ദേശസ്നേഹികളായ ബിജെപി

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമ്പോള്‍ മോദിയുടെ വ്യാഴാഴ്ചത്തെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ ഒരുമാറ്റവും ഉണ്ടായിരുന്നില്ല. ദേശസ്നേഹത്തെ കുറിച്ച് ബിജെപിയും മോദിയും ആവര്‍ത്തിക്കുമ്പോഴാണ് ഈ ഇരട്ടത്താപ്പ്.

 അര്‍ണബിനെ ഏറ്റെടുക്കു

അര്‍ണബിനെ ഏറ്റെടുക്കു

ഈ സംഭവത്തെ കുറിച്ചൊന്നും ഒരക്ഷരം പോലും മിണ്ടാത്ത അര്‍ണബിന്‍റെ നിലപാടിനേയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ഇതോടെ അര്‍ണബിനെ ഏറ്റെടുത്ത് കമാന്‍ഡര്‍ അഭിനന്ദിക് തിരികെ നല്‍കൂവെന്നായിരുന്നു പാകിസ്താനുള്ള ചിലരുടെ ആവശ്യം.

 സച്ചിനേയും

സച്ചിനേയും

നേരത്തേ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ അധിക്ഷേപിച്ചും അര്‍ണബ് രംഗത്തെത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനുമായുള്ള ലോകകപ്പില്‍ നിന്ന് പിന്‍മാറരുതെന്ന് സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു.

ഷെയിം ആന്‍റി നാഷ്ണല്‍സ്

ഷെയിം ആന്‍റി നാഷ്ണല്‍സ്

എന്നാല്‍ ഇതിനെതിരെ അര്‍ണബ് രംഗത്തെത്തി. ഷെയിം ആന്‍റി നാഷ്ണല്‍സ് എന്ന ഹാഷ്ടാഗോടെയാണ് ഗോസ്വാമി സച്ചിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ രംഗത്തെത്തിയത്.

English summary
Indians request Pakistan to accept Republic TV founder in exchange of Wing Commander Abhinandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X