കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീതാ ഗോപിനാഥിന്റെ ജാതി തിരഞ്ഞ് രാജ്യം, ഗൂഗിൾ സെര്‍ച്ചില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഗീതാ ഗോപിനാഥിന്റെ ജാതി തിരഞ്ഞവരിൽ ഏറെയും മലയാളികൾ | Oneindia Malayalam

ദില്ലി: അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാരിയാണ് ഗീതാ ഗോപിനാഥ്. രാജ്യാന്തര നാണയനിധിയുടെ ചീഫ് എക്കണോമിസ്റ്റായി നിയമിതയാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് മലയാളിയായ ഗീതാ ഗോപിനാഥ്. അസൂയാവഹമായ നേട്ടം സ്വന്തമാക്കിയപ്പോഴും ഇന്ത്യക്കാർക്ക് അറിയേണ്ടത് ഗീതാ ഗോപിനാഥിന്റെ ജാതി ഏതാണെന്നായിരുന്നു.

ഇന്ത്യക്കാരുടെ ജാതിവെറിയുടെ നാണംകെട്ട വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗീതയുടെ പുതിയ നിമനത്തിന്റെ വാർത്തകൾക്ക് പിന്നാലെ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞ ചോദ്യം ഗീതാ ഗോപിനാഥിന്റെ ജാതി ഏതാണെന്നായിരുന്നു. ഗൂഗിൽ സെർച്ചിൽ 'ഗീതാ ഗോപിനാഥ് കാസ്റ്റ്' എന്ന് പ്രഡിക്ട് ചെയ്യേണ്ട ഗതികേടാണ് ഇന്ത്യക്കാർ ഉണ്ടാക്കിയിരിക്കുന്നത്.

geetha

ഇത് ആദ്യമായല്ല ഉയരങ്ങൾ‌ കീഴടക്കി മുന്നേറുന്നവരുടെ ജാതിവേരുകൾ തിരയാൻ ഇറങ്ങുന്നത്. ജൂലൈയിൽ അണ്ടർ 20 ചാമ്പ്യൻഷിപ്പിസലെ 400 മീറ്റർ സ്വർണം നേടി ലോകചാംപ്യനായ ഹിമാ ദാസിനെക്കുറിച്ചും ഇന്ത്യക്കാർക്ക് അറിയേണ്ടതും ജാതിയേതാണെന്നായിരുന്നു. ഇത് തിരഞ്ഞവരിൽ കൂടുതൽ മലയാളികളാണെന്നതായിരുന്നു അതിലും വലിയ നാണക്കേട്.

രാജ്യാന്തര സാമ്പത്തിക രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ചയാളാണ് ഗീതാ ഗോപിനാഥ്. അടുത്തിടെ അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആന്റ് സയൻസിൽ അംഗത്വവും ലഭിച്ചിരുന്നു ഗീതയ്ക്ക്. ഇവിടെ അംഗത്വം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് നാൽപ്പത്തിയാറുകാരിയായ ഗീതാ ഗോപിനാഥ്

അത് ഇനി വെറും ആഗ്രഹമായി മാത്രം നിലനിൽക്കുമെന്ന് ബച്ചൻ സാറിനോട് എങ്ങനെ പറയും... കണ്ണീർ കുറിപ്പ്അത് ഇനി വെറും ആഗ്രഹമായി മാത്രം നിലനിൽക്കുമെന്ന് ബച്ചൻ സാറിനോട് എങ്ങനെ പറയും... കണ്ണീർ കുറിപ്പ്

കൊള്ളപ്പലിശക്കാരൻ മഹാരാജയുമായി പണമിടപാട് നടത്തിയത് വമ്പൻമാർ; സിനിമാബന്ധവും!!!കൊള്ളപ്പലിശക്കാരൻ മഹാരാജയുമായി പണമിടപാട് നടത്തിയത് വമ്പൻമാർ; സിനിമാബന്ധവും!!!

English summary
indians search for geetha gopinath caste in google
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X