കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യ ചോര്‍ ഹെ.. മദ്യരാജാവിനെ കൂവി വിളിച്ച് ലണ്ടനിലെ ഇന്ത്യക്കാർ.. കൂളായി മല്യ, വീഡിയോ!

Google Oneindia Malayalam News

ലണ്ടന്‍: കോടികള്‍ വായ്പ്പാത്തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങി ലണ്ടനില്‍ പൊങ്ങിയ മദ്യരാജാവ് വിജയ് മല്യയെ കൂവി വിളിച്ച് ഇന്ത്യക്കാര്‍. കഴിഞ്ഞ ദിവസം ലണ്ടനിലെ ഓവല്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്ന ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാന്‍ വിജയ് മല്യ എത്തിയിരുന്നു. ഇന്ത്യ മല്യയെ തിരികെ എത്തിക്കാനുളള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് മല്യ ലണ്ടനില്‍ സ്വതന്ത്രനായി വിഹരിക്കുന്നത്.

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കഴിഞ്ഞ് മടങ്ങവേയാണ് വിജയ് മല്യയെ തിരിച്ചറിഞ്ഞ ഇന്ത്യക്കാരായ കാണികള്‍ കൂവി വിളിച്ച് രംഗത്ത് എത്തിയത്. മല്യയുടെ ചുറ്റും കൂടിയ ആളുകള്‍ വീഡിയോ എടുക്കുകയും വിജയ് മല്യ ചോര്‍ ഹെ എന്ന മുദ്രാവാക്യം ഉറക്കെ വിളിക്കുകയും ചെയ്തു. മനുഷ്യനാണെങ്കില്‍ ഇന്ത്യയോട് മാപ്പ് പറയണം എന്നും ആളുകള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.

mallya

മുദ്രാവാക്യം വിളികള്‍ക്കും കൂവലുകള്‍ക്കും ഇടയിലൂടെ കൂളായി മല്യ പുറത്ത് കടന്നു. അതിനിടെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് തന്റെ അമ്മയെ സുരക്ഷിതമായി പുറത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന് മാത്രമാണ്. 2016ലാണ് വായ്പ്പാ തട്ടിപ്പിനെ തുടര്‍ന്ന് വിവാദത്തിലായ വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്. കേസിന് വേണ്ടി മല്യയെ തിരികെ എത്തിക്കാന്‍ ഇതുവരെ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.

രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ഒന്‍പതിനായിരം കോടി രൂപ തിരിച്ചടക്കാതെയാണ് വിജയ് മല്യ ലണ്ടനിലേക്ക് കടന്ന് കളഞ്ഞത്. മല്യയെ ഇന്ത്യയിലേക്ക് തിരിച്ച് അയക്കുന്നതുമായി ബന്ധപ്പെട്ട് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. തന്നെ തിരികെ അയക്കരുത് എന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണ് താന്‍ എന്നുമാണ് മല്യയുടെ വാദം. എന്നാല്‍ രാഷ്ട്രീയ വൈരത്തിന്റെ ഇരയാണ് താനെന്ന മല്യയുടെ വാദം കോടതി അംഗീകരിച്ചിട്ടില്ല. മല്യയെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് വൈകുന്നതിൽ സർക്കാരിന് എതിരെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.

English summary
Indians in London shout Vijay Mallya chor hai after the World Cup Cricket Match
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X