കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം കുടിച്ച് മരിയ്ക്കുന്നവരെക്കാള്‍ രാജ്യത്ത് കൂടുതല്‍ മധുരം കുടിച്ച് മരിയ്ക്കുന്നവരോ?കാണൂ

Google Oneindia Malayalam News

ദില്ലി: നാവിനെ കൊതിപ്പിച്ചിരുന്ന നാട്ടുമാമ്പഴത്തിന്റെ മധുരം വെറും വര്‍ണക്കടലാസില്‍ പൊതിഞ്ഞ മിഠായിപ്പൊതിയ്ക്ക് വേണ്ടി പണയം വച്ചവരാണ് നമ്മള്‍. കൊതിപ്പിയ്ക്കുന്ന മധുരമേറുന്ന വിഭവങ്ങള്‍ക്ക് പിന്നാലെ പായുന്നവരാണ് നമ്മളിലേറെയും. ശര്‍ക്കരയും, കല്‍ക്കണ്ടവും , നല്ല മോരും, മാമ്പഴച്ചാറുമൊക്കെ ഉപേക്ഷിച്ച് കുപ്പിയിലടച്ച മധുരപാനീയങ്ങള്‍ക്ക് പിന്നാലെ പരക്കം പായുകയാണ് യുവജനത.

എന്നാല്‍ ഈ പഞ്ചാര പ്രേമം നിങ്ങളുടെ ആയുസ് അവസാനിപ്പിയ്ക്കുമെന്ന് അറിയുന്നുണ്ടോ. ഇത്തരം മധുരപാനീയങ്ങള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരവും മരണത്തിന് പോലും ഇടയാക്കുന്നതുമാണ്.സോഫ്ട് ഡ്രിങ്കുകള്‍ ഉള്‍പ്പടെയുള്ളവ അധികമായി ഉപയോഗിയ്ക്കുന്നത് മൂലം ശരാശരി ഒരു വര്‍ഷം മരിയ്ക്കുന്നവരുടെ എണ്ണം എത്രയാണെന്ന് അറിയാമോ? ഒരു ലക്ഷത്തി എണ്‍പത്തിനാലായിരം.

ഇത്രയും മരണമോ എന്ന് ചിന്തിയ്ക്കാന്‍ വരട്ടേ...മധുരം നുണയും മുന്‍പ് മറഞ്ഞിരിയ്ക്കുന്ന ചതിയെപ്പറ്റി ചിലത് അറിയാം. ഡയബറ്റീസ് ഫൗണ്ടേഷന്‍ ആന്റ് സെന്റര്‍ ഓഫ് നുട്രീഷന്‍ ആന്റ് മെറ്റാബോളിക് റിസര്‍ച്ച് പുറത്ത് വിട്ട കണക്കുകളിലാണ് മധുരത്തിന്റെ ചതികളെപ്പറ്റി പറയുന്നത്

മധുരക്കൊതി

മധുരക്കൊതി

ശര്‍ക്കരയും, കരിമ്പും, കല്‍ക്കണ്ടവും ഒക്കെ ചേര്‍ന്ന നാടന്‍ മധുര പാനീയങ്ങള്‍ ഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ സോഫ്ട് ഡ്രിങ്കുകള്‍ക്ക് പ്രചാരം വര്‍ധിച്ചതോടെ പഴയ മധുര പാനീയങ്ങള്‍ പടിയിറങ്ങി.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

1998ല്‍ ശരാശരി ഒരു ഇന്ത്യക്കാരന്‍ 2 ലിറ്റര്‍ മധുരപാനീയമാണ് കുടിച്ചിരുന്നത്. എന്നാല്‍ 2014 ആയപ്പോഴേയ്ക്കും അത് 11 ലിറ്ററില്‍ എത്തി

പ്രമേഹം

പ്രമേഹം

പ്രമേഹം മാത്രമല്ല കാന്‍സര്‍ ഉള്‍പ്പടെ പല ഗുരുതരമായ രോഗങ്ങളിലേയ്ക്കും സോഫ്ട് ഡ്രിങ്കുകള്‍ നമ്മെ കൊണ്ടെത്തിയ്ക്കും. ഇത്തരത്തില്‍ ഒരു വര്‍ഷം മരിയ്ക്കുന്നവരുടെ എണ്ണം 184,000 ആണ്.

ഇവയാണ്

ഇവയാണ്

സോഡകള്‍, ഫ്രൂട്ട് ഡ്രിങ്ക്‌സ്, സ്‌പോര്‍ട്‌സ്/എനര്‍ജി ഡ്രിങ്ക്‌സ്, ഐസ്ഡ് ടീ, എന്നിങ്ങനെയുള്ള മധുര പാനീയങ്ങളെല്ലാം തന്നെ ആരോഗ്യത്തിന് ഹാനികരമാണ്

 പരമ്പരാഗതം

പരമ്പരാഗതം

പരമ്പരാഗത മധുര പാനീയങ്ങളുടെയും ശര്‍ക്കര ഉള്‍പ്പടെയുള്ളവയുടെയും ഡിമാന്റ് വിപണയില്‍ കുറഞ്ഞു.

ഇവയും

ഇവയും

കുപ്പിയിലെ പാനീയങ്ങള്‍ക്ക് പുറമേ മില്‍ക്ക് ഷെയ്ഖ്, ബട്ടര്‍ മില്‍ക്ക്, ലസി എന്നിങ്ങനെ ഉയര്‍ന്ന കലോറിയുള്ള പല വിഭവങ്ങളും ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്.

ആപത്ത്

ആപത്ത്

കുട്ടികളുടെ മധുര പ്രിയത്തിന് പലപ്പോഴും അമ്മമാര്‍ വഴങ്ങുന്നതും ഇന്ത്യയില്‍ ആരോഗ്യമില്ലാത്ത തലമുറയുടെ സൃഷ്ടിയ്ക്ക് ഇടയാക്കും

എന്ത് കൊണ്ട്

എന്ത് കൊണ്ട്

ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പടെ എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ നിരോദനം ഉള്ളപ്പോള്‍ ഇന്ത്യയില്‍ കുട്ടികളാണ് ഇത്തരം പരസ്യങ്ങളുടെ പോലും വക്താക്കളാകുന്നത്.

English summary
Indians take to ‘unhealthy’ sugary beverages in a big way.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X