കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശയക്കുഴപ്പം നീക്കി ഇന്ത്യ: കർത്താപ്പൂർ സാഹിബ് സന്ദർശിക്കാൻ പാസ്പോർട്ട് വേണമെന്ന്!!

Google Oneindia Malayalam News

ദില്ലി: കർതാപൂർ തീർത്ഥാടനത്തിലെ ആശങ്കയകറ്റി കേന്ദ്രസർക്കാർ. കർത്താപൂർ സാഹിബ് ഗുരുദ്വാര സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് സാധുവായ പാസ്പോർട്ട് ഉണ്ടായിരിക്കണമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പാകിസ്താന്റെ ഭാഗത്തുനിന്ന് പരസ്പര വിരുദ്ധമായ പ്രസ്താവനകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുള്ളത്. കർത്താർ സാഹിബ് സന്ദർശിക്കുന്നവർക്ക് പാസ്പോർട്ട് ആവശ്യമില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ട്വീറ്റ് പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായ നിലപാടാണ് പാക് കരസേനാ മേധാവി വ്യക്തമാക്കിയത്. കർത്താപൂർ സന്ദർശിക്കുന്ന തീർത്ഥാടകർക്ക് പാസ്പോർട്ട് നിർബന്ധമാണന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കൃത്യമായ നിലപാട് അറിയിച്ചിട്ടുള്ളത്.

കോടിക്കണക്കിന് പണമുണ്ട്, ഞാൻ ലണ്ടനിലേക്ക് പോകുമെന്ന് രാഹുലിന്റെ പ്രസംഗം, സത്യാവസ്ഥ ഇത്!കോടിക്കണക്കിന് പണമുണ്ട്, ഞാൻ ലണ്ടനിലേക്ക് പോകുമെന്ന് രാഹുലിന്റെ പ്രസംഗം, സത്യാവസ്ഥ ഇത്!

കർത്താപൂർ സന്ദർശനവുമായി ബന്ധപ്പെട്ട് പാകിസ്താനുമായി ഉണ്ടാക്കിയ ധാരണാ പത്രത്തിൽ കർത്താപൂർ സാഹിബ് സന്ദർശിക്കാൻ പാസ്പോർട്ട് ആവശ്യമാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ചില സമയത്ത് അവർ പാസ്പോർട്ട് വേണ്ടെന്നും ചിലപ്പോൾ വേണമെന്നും പറയുന്നു. കർത്താപ്പൂർ വിഷയത്തിൽ പാക് വിദേശകാര്യ മന്ത്രാലയവും മറ്റ് ഏജൻസികളും തമ്മിൽ ധാരണയില്ലാത്തതാണ് ഇതിന് പിന്നിലുള്ള കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലെത്തിയിട്ടുള്ള ധാരണയിൽ ഭേദഗതി വരുത്തുന്നത് ഏകപക്ഷീയമായിട്ട് ആവരുതെന്നും ഇരു രാജ്യങ്ങളുടേയും സമ്മതത്തോടെ ആയിരിക്കണമെന്നും രവീഷ് കുമാർ ചൂണ്ടിക്കാണിച്ചു.

kartarpurcorridor-

ഒക്ടോബർ 24നാണ് കർതാപൂർ തീർത്ഥാടനം സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും തമ്മിൽ കരാർ ഒപ്പുവെച്ചത്. പഞ്ചാബിലെ ഗുർദാസ്പൂരിലെ ദേര ബാബ നാനക് തീർത്ഥാടന കേന്ദ്രത്തെ ബന്ധിപ്പിക്കുന്നതാണ് കർത്താപ്പൂർ സാഹിബ് ഗുരുദ്വാര. പാസ്പോർട്ടില്ലാതെ പാകിസ്താൻ ഇന്ത്യക്കാരെ കർത്താപ്പൂർ സന്ദർശിക്കാൻ അനുവദിക്കുകയാണെങ്കിൽ അത് സംബന്ധിച്ച് ധാരണയുണ്ടാക്കണമെന്നും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു.

English summary
Indians visiting Kartarpur Sahib will need valid passport, Centre clears confusion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X