കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനം ദില്ലിയില്‍ നിന്ന് മാറ്റണം; നാഗ്പൂര്‍ നിര്‍ദേശിച്ച് ചിലര്‍, ബെംഗളൂരു മതിയെന്ന് മറ്റുചിലര്‍

Google Oneindia Malayalam News

ദില്ലി: കടുത്ത വായു മലിനീകരണമുള്ള ദില്ലിയില്‍ നിന്ന് രാജ്യതലസ്ഥാനം മറ്റേതെങ്കിലും നഗരത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തിപ്പെടുന്നു. ദില്ലിയിലെ മലിനീകരണ തോത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവില്‍ എത്തിയ സാഹചര്യത്തില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. 2016 നവംബറിലാണ് ദില്ലിയില്‍ ഏറ്റവും ഉയര്‍ന്ന വായുമലിനീകരണ തോത് റിപ്പോര്‍ട്ട് ചെയ്തത്. 497 ആയിരുന്നു അന്നത്തെ മലിനീകരണം.

Poll

എന്നാല്‍ ഞായറാഴ്ച രേഖപ്പെടുത്തിയ അളവ് 494 ആണ്. തിങ്കളാഴ്ച വീണ്ടും ഉയര്‍ന്ന് 500 ആയി. ഇതോടെ ദില്ലിയില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായെന്നാണ് തലസ്ഥാന വാസികള്‍ പറയുന്നത്. രാജ്യതലസ്ഥാനം ദില്ലിയില്‍ നിന്ന് മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടു. ചിലര്‍ നിര്‍ദേശിച്ചത് മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് മാറ്റണം എന്നാണ്. നാഗ്പൂര്‍ നഗരത്തിലാണ് ആര്‍എസ്എസ് ആസ്ഥാനം.

ഇറാന് വന്‍ തിരിച്ചടി; കോണ്‍സുലേറ്റിന് നേരെ ആക്രമണം, പതാക വലിച്ചുകീറി, കര്‍ബലയില്‍ വെടിവയ്പ്ഇറാന് വന്‍ തിരിച്ചടി; കോണ്‍സുലേറ്റിന് നേരെ ആക്രമണം, പതാക വലിച്ചുകീറി, കര്‍ബലയില്‍ വെടിവയ്പ്

അതേസമയം, മറ്റു ചിലര്‍ തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ബെംഗളൂരുവിലേക്കോ ചെന്നൈയിലേക്കോ രാജ്യതലസ്ഥാനം മാറ്റണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയായിരുന്നു. ബ്രിട്ടീഷുകാരാണ് ഇത് ദില്ലയിലേക്ക് മാറ്റിയത്. 1911ലാണ് കൊല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലേക്ക് തലസ്ഥാനം മാറ്റപ്പെട്ടത്. ബ്രിട്ടീഷുകാര്‍ നാട് വിട്ടെങ്കിലും സ്വതന്ത്ര്യ ഇന്ത്യയുടെ തലസ്ഥാനം മാറ്റപ്പെട്ടില്ല. എന്നാല്‍ അന്തരീക്ഷ മലിനീകരണം ശക്തിപ്പെട്ട സാഹചര്യത്തില്‍ ഉയരുന്ന പുതിയ ആവശ്യം അധികാരികള്‍ കാര്യത്തിലെടുക്കുമോ എന്ന് വ്യക്തമല്ല. ഒന്നിലധികം തലസ്ഥാനങ്ങളുള്ള സംസ്ഥാനങ്ങളും രാജ്യങ്ങളും നിലവിലുണ്ട്.

English summary
Indians Want to Shift National Capital From Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X