Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിത്യ എല്‍-1 ഭൂമിയോട് വിട പറയും; ഇനി 15 ലക്ഷം കിലോമീറ്റര്‍ ദൂരമുള്ള യാത്രയിലേക്ക്

ന്യൂദല്‍ഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍-1 സുപ്രധാനഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുന്നു. നാളെ പുലര്‍ച്ചെ രണ്ട് മണിക്ക് ആദിത്യ എല്‍-1 ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര ആരംഭിക്കും. 110 ദിവസം നീണ്ട് നില്‍ക്കുന്ന യാത്രയ്ക്കാണ് ആദിത്യ എല്‍-1 തയ്യാറെടുക്കുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍-1 വിക്ഷേപിച്ചത്.

സൂര്യന്റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, കൊറോണ എന്നിവ പഠിക്കാന്‍ ലക്ഷ്യമിടുന്ന ആദിത്യ ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത, കണങ്ങളുടെയും ഫീല്‍ഡുകളുടെയും പ്രചരണം എന്നിവയും നിരീക്ഷിക്കും. നാല് തവണ വിജയകരമായി ഭ്രമണപഥം ഉയര്‍ത്തിയ ശേഷമാണ് ആദിത്യ എല്‍-1 സൂര്യനെ ലക്ഷ്യമാക്കി കുതിക്കുന്നത്. സെപ്റ്റംബര്‍ 15 നാണ് നാലാമത്തെ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

aditya l1

ഇതിന് ശേഷം ഭൂമിയില്‍ നിന്ന് 256 കി.മീ. അടുത്ത ദൂരവും 121973 കി.മീ. അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് നിലവില്‍ പേടകമുള്ളത്. എല്‍-1 പോയന്റില്‍ നിന്നാണ് സൂര്യനെ തടസമില്ലാതെ നിരീക്ഷിക്കാന്‍ സാധിക്കുക. ആദിത്യ-എല്‍ 1 ഈ പോയിന്റില്‍ എത്തിക്കഴിഞ്ഞാല്‍ ഒരു ഹാലോ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയും ദൗത്യം തുടരുകയും ചെയ്യും. ഐ എസ് ആര്‍ ഒയും ദേശീയ ഗവേഷണ ലബോറട്ടറികളും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏഴ് ശാസ്ത്രീയ പേലോഡുകളാണ് ആദിത്യ-എല്‍1 വഹിക്കുന്നത്.

ഈ ഉപകരണങ്ങള്‍ കൊറോണല്‍ ഹീറ്റിംഗ്, കൊറോണല്‍ മാസ് എജക്ഷനുകള്‍, പ്രീ-ഫ്‌ലെയര്‍, ഫ്‌ലെയര്‍ പ്രവര്‍ത്തനങ്ങള്‍, ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും. പേലോഡുകളില്‍ നാലെണ്ണം സൂര്യനെ നേരിട്ട് നിരീക്ഷിക്കും. ബാക്കി മൂന്നെണ്ണം എല്‍-1 പോയിന്റില്‍ കണികകളെയും ഫീല്‍ഡുകളെയും കുറിച്ചുള്ള പഠനം നടത്തും.

ആദിത്യ എല്‍-1 ദൗത്യം ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളിലെ സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ്. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യമാണ് ആദിത്യ എല്‍-1. അമേരിക്കയുടെ നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുമാണ് ലോകത്ത് ഇതുവരെ സൗര ദൗത്യങ്ങള്‍ ഇതിന് മുന്‍പ് നടത്തിയിട്ടുള്ളത്.

ആദിത്യ എല്‍1 ലക്ഷ്യം കണ്ടാല്‍ സൗര ദൗത്യത്തില്‍ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അങ്ങനെയെങ്കില്‍ ചന്ദ്രയാന്‍-3 ന്റെ വിജയത്തിന് പിന്നാലെ ഇതും ഐ എസ് ആര്‍ ഒയുടെ കിരീടത്തില്‍ പൊന്‍തൂവലാകും. ആദിത്യ എല്‍-1 കണ്ടെത്തുന്ന നേട്ടങ്ങള്‍ക്കായി ശാസ്ത്ര സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+