മിസ് സൂപ്രനാഷണല്‍ ഇത്തവണ ഇന്ത്യക്കാരി
ദില്ലി: ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരി മിസ് സൂപ്രനാഷണലില്‍ കിരീടം ചൂടി. സുന്ദരിപ്പട്ടം മാത്രമല്ല, ഇത്തവണത്തെ മിസ് ടാലന്റ് പട്ടവും ഈ ഇന്ത്യക്കാരിക്കാണ്.
ആഷ ഭട്ട് എന്ന സുന്ദരിയാണ് പോളണ്ടില്‍ ഇന്ത്യയുടെ അഭിമാനമായത്. എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ സുന്ദരി ഫിലിപ്പീന്‍സുകാരിയായ മുത്യ ദാത്തുല്‍ ആഷയെ കിരീടം അണിയിച്ചു.
Congrats to Model #AshaBhat of India wins #MissSupranational Title 2014.
@StarAshaBhat pic.twitter.com/aurHrWDLas
— LoveVivah (@LoveVivah24x7) December 6, 2014 25,000 അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക. ഏതാണ്ട് പതിനഞ്ച് ലക്ഷം രൂപ. എത്രയും പെട്ടെന്ന് നാട്ടില്‍ തിരിച്ചെത്തി കുടുംബത്തോടും സുഹൃത്തക്കളോടൊപ്പം വിജയം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലാണ് ആഷ ഇപ്പോള്‍. രാജ്യത്തിന് വേണ്ടി ഇങ്ങനെ ഒരു നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആഷ പറയുന്നു.

ഒരു ബോളിവുഡ് ഫ്യൂഷന്‍ പ്രകടനത്തിലൂടെയാണ് ആഷ മിസ് ടാലന്റ് പുരസ്‌കാരം നേടിയത്. ഖുശ് നുമ ദാരുവല്ലയായിരുന്നു നൃത്ത സംവിധായകന്‍. ബെസ്റ്റ് നാഷണല്‍ കോസ്റ്റ്യൂം, മിസ് ബെസ്റ്റ് ബോഡി, മിസ് ഫാഷന്‍ ഷോ തുടങ്ങിയവയിലും ആശ മത്സരിച്ചിരുന്നു.
ലോക സൗന്ദര്യ മത്സരങ്ങളില്‍ പലപ്പോഴും ഇന്ത്യന്‍ സുന്ദരികള്‍ കിരീടം ചൂടിയിട്ടുണ്ട്. ഐശ്വര്യ റായും, ലാറ ദത്തയും, സുസ്മിത സെന്നും ഒക്കെ ഇവരില്‍ ചിലര്‍ മാത്രം. മിസ് സൂപ്രനാഷണല്‍ ആയ ആഷ ഭട്ടും ഇനി ബോളിവുഡിലേക്കെത്തുമോ എന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications