കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി വര്‍ധിച്ചു; സര്‍ക്കാര്‍ റിപ്പോര്‍ട്ട്, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കിടെ

Google Oneindia Malayalam News

Recommended Video

cmsvideo
മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി വര്‍ധിച്ചു | Oneindia Malayalam

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ ഇന്ത്യയില്‍ നിന്ന് ബീഫ് കയറ്റുമതി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ തന്നെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അഗ്രികള്‍ച്ചറല്‍ പ്രൊസ്സസ്ഡ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ളതാണ് ഈ അതോറിറ്റി.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബീഫ് കയറ്റുമതി ഓരോ വര്‍ഷവും വര്‍ധിച്ചുവെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്. ബീഫിന്റെ പേരില്‍ ഹിന്ദുത്വ സംഘടനകള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ന്യൂനപക്ഷത്തിന് നേരെ ആക്രമണം നടത്തുന്ന വേളയില്‍ തന്നെയാണ് ബീഫ് കയറ്റുമതി രാജ്യത്ത് നിന്ന് വര്‍ധിച്ചുവെന്ന കണക്കുകളും പുറത്തുവന്നിരിക്കുന്നത്....

ഏറ്റവും ഉയര്‍ന്ന കയറ്റുമതി

ഏറ്റവും ഉയര്‍ന്ന കയറ്റുമതി

2013-14 കാലയളവില്‍ 1365643 മെട്രിക് ടണ്‍ ആയിരുന്നു ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014-15 കാലയവളില്‍ ഇത് 1475540 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി ആയിരുന്നു ഇത്.

ആള്‍ക്കൂട്ട ആക്രമണം

ആള്‍ക്കൂട്ട ആക്രമണം

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് പശുസംരക്ഷണ വാദികളുടെ ആള്‍ക്കൂട്ട ആക്രമണം വ്യാപകമായത്. 2015 സപ്തംബറിലാണ് യുപിയിലെ ദാദ്രിയില്‍ അഖ്‌ലാഖ് എന്ന വൃദ്ധനെ ബീഫിന്റെ പേരില്‍ അടിച്ച് കൊന്നത്.

അഖ്‌ലാഖ് സംഭവത്തിന് ശേഷം

അഖ്‌ലാഖ് സംഭവത്തിന് ശേഷം

അഖ്‌ലാഖ് സംഭവത്തിന് ശേഷം കയറ്റുമതിയില്‍ അല്‍പ്പം കുറവുണ്ടായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം വീണ്ടും വര്‍ധിക്കുകയായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളിലും കയറ്റുമതി വര്‍ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. 2016-17 വര്‍ഷത്തേക്കാളും 1.3 ശതമാനം കയറ്റുമതി തൊട്ടടുത്ത സാമ്പത്തിക വര്‍ഷം വര്‍ധിച്ചു.

ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നു

ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നു

പശു സംരക്ഷണ വാദികളുടെ ആക്രമണവും പശു സംരക്ഷണ നിയമങ്ങളും ഇന്ത്യയില്‍ നിന്നുള്ള ബീഫ് കയറ്റുമതി കുറയ്ക്കുമെന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ നേരെ മറിച്ചാണ് സംഭവിച്ചതെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

വില കുറയുന്നു

വില കുറയുന്നു

എന്നാല്‍ കയറ്റുമതി വര്‍ധിച്ചെങ്കിലും വില കുറഞ്ഞു. ആഗോള തലത്തില്‍ ബീഫ് വില കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കയറ്റുമതി വര്‍ധിച്ചപ്പോള്‍ വില കുറഞ്ഞുവെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ സിഇഒ അജയ് സഹായ് പറയുന്നു. എന്നാല്‍ വന്‍തോതിലുള്ള വില കുറവ് ഉണ്ടായിട്ടില്ല.

ദില്ലിയില്‍ കോണ്‍ഗ്രസിന് മനംമാറ്റം; എഎപിയുമായി സഖ്യമെന്ന് പിസി ചാക്കോ, ബിജെപിക്ക് ആശങ്കദില്ലിയില്‍ കോണ്‍ഗ്രസിന് മനംമാറ്റം; എഎപിയുമായി സഖ്യമെന്ന് പിസി ചാക്കോ, ബിജെപിക്ക് ആശങ്ക

English summary
India’s beef exports rise under Modi govt despite Hindu vigilante campaign at home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X