തലയെണ്ണാന്‍ ആള്‍ വരുന്നു: സെന്‍സസ് നടപടികള്‍ ഉടന്‍ ആരംഭിക്കും, പിന്നാലെ മണ്ഡലം പുനർനിർണ്ണയവും
ഡല്‍ഹി: രാജ്യത്തെ സെന്‍സസ് നടപടികള്‍ അടുത്ത വർഷത്തോടെ ആരംഭിക്കാന്‍ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2025 ല്‍ ആരംഭിക്കുന്ന സെന്‍സസ് 2026 വരെ നീണ്ടേക്കും. 2021 ല്‍ പൂർത്തി സെന്‍സസിനായി 2019 മാർച്ചില്‍ തന്നെ ഉത്തരവ് പുറത്തിറക്കിയിരുന്നെങ്കിലും കോവിഡ് കാരണം കണക്കെടുപ്പിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ 2011 ലെ സെന്‍സ് ഡാറ്റ കണക്കാക്കിയാണ് സർക്കാർ പല റിപ്പോർട്ടുകളും തയ്യാറാക്കിയിരുന്നത്.
സെന്‍സസ് റിപ്പോർട്ട് പുറത്ത് വരുന്നതിന് പിന്നാലെ ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണ്ണയം നടത്തുകയും ചെയ്യും. 2028 ഓടെ മണ്ഡലം പുനർനിർണ്ണയം പൂർത്തീകരിക്കാനാണ് ആലോചിക്കുന്നതെന്നും സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍ 2029 ലെ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിലവിലെ ലോക്സഭ മണ്ഡലങ്ങളുടെ അതിർത്തികള്‍ മാറി മറിയുകയും പുതിയ മണ്ഡലങ്ങള്‍ രൂപപ്പെടുകയും ചെയ്യും.

രാജ്യത്ത് ജാതി സെൻസസ് വേണമെന്ന നിരവധി പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നതിനിടയിലാണ് പുതിയ സെന്‍സസ് ആരംഭിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉള്‍പ്പെടെ സർക്കാർ ഇതുവരെ വ്യക്തമായ ഒരു തീരുമാനം എടുത്തിട്ടില്ല. സെന്‍സസ് എന്ന് ആരംഭിച്ച് എന്ന് പൂർത്തിയാക്കും എന്നത് അടക്കമുള്ള വിശദാംശങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്. ഇക്കാര്യത്തില്‍ സർക്കാറിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക ഉത്തരവ് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജാതി സെന്‍സസിന്റെ കാര്യത്തില്‍ വ്യക്ത ഇല്ലെങ്കിലും പുതിയ സെൻസസിൽ പൊതു, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ എണ്ണം, മതം, സാമൂഹിക വിഭാഗങ്ങൾ എന്നിവയുടെ നിലവിലെ വർഗ്ഗീകരണത്തിന് പുറമേ, ജനറൽ, എസ്‌സി-എസ്‌ടി വിഭാഗങ്ങളിലെ ഉപവിഭാഗങ്ങളുടെ സർവേകളും നടത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
2021 ല്‍ സെന്‍സസ് നടത്താനായി 2019 മാർച്ചില്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറിക്കിയിരുന്നു. ആദ്യഘട്ടമായ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിങ് 2020 ഏപ്രില്‍ ഒന്നുമുതല്‍ നടത്തി സെപ്റ്റംബര്‍ 30-ന് മുമ്പ് പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് ആരംഭിച്ചതോടെ പ്രവർത്തനങ്ങള്‍ അവതാളത്തിലാകുകയായിരുന്നു. 2021 ഫെബ്രുവരി ഒന്‍പത് മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ സെന്‍സസ് നടത്താന്‍ തീരുമാനിച്ചെങ്കിലും അതും സാധ്യമായില്ല.
സെന്‍സസ് സംബന്ധിച്ച വാർത്ത പുറത്ത് വന്നതോടെ ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ വിസമ്മതിക്കുന്നത് ഒ ബി സി വിഭാഗങ്ങളോടുള്ള വഞ്ചനയാണെന്നായിരുന്നു കോൺഗ്രസ് നേതാവ് മാണിക്കം ടാഗോറിന്റെ പ്രതികരണം. നീതി ആവശ്യപ്പെടുന്ന ശബ്ദങ്ങളെ അവഗണിച്ചുകൊണ്ട്, പ്രധാനമന്ത്രി നമ്മുടെ ജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നിഷേധിക്കുകയാണ്- ആർ എസ് എസും ജെ ഡി യുവും ടി ഡി പിയും ജനങ്ങൾക്കൊപ്പം നിൽക്കുമോ അതോ നിശബ്ദത പാലിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications