ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അത്ഭുതം, എഞ്ചിനീയറിംഗ് രംഗത്തെ വമ്പൻ വെല്ലുവിളി, കശ്മീരിന്റെ സ്വപ്നമായ ചെനാബ്
ശ്രീനഗര്‍: ജമ്മു കശ്മീരിന് ഇന്ന് ചരിത്ര ദിനമാണ്. ഒരു നൂറ്റാണ്ടോളം പഴക്കമുളള ഒരു സ്വപ്നം സഫലമായ ദിവസം. ജൂണ്‍ 6ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 46000 കോടിയോളം വരുന്ന വികസന പദ്ധതികള്‍ ജമ്മു കശ്മീരില്‍ ഉദ്ഘാടനം ചെയ്തു. അതില്‍ പ്രധാനപ്പെട്ടത് ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ചെനാബ് ആര്‍ച്ച് പാലം ആണ്. ഈഫല്‍ ടവറിനേക്കാളും ഉയരത്തിലുളള ഈ പാലത്തിലൂടെ ഓടുന്ന തീവണ്ടി കശ്മീരിനെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി ആദ്യമായി റെയില്‍വേ പാളത്തിലൂടെ ബന്ധിപ്പിക്കുകയാണ്.
രാജ്യത്തെ ആദ്യത്തെ കേബിള്‍ റെയില്‍പാലമായ ആന്‍ജി പാലവും പ്രധാനമന്ത്രി ഇന്ന് തുറന്ന് കൊടുത്തു. മാത്രമല്ല, പ്രത്യേകമായി ഡിസൈന്‍ ചെയ്ത രണ്ട് വന്ദേഭാരത് തീവണ്ടികളും കശ്മീരിനായി പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. കശ്മീരിന്റെ ടൂറിസം വികസനത്തിന് ഈ പദ്ധതികള്‍ പുതിയ നാഴികക്കല്ലായി മാറുകയാണ്.

എഞ്ചിനീയറിംഗ് അത്ഭുതമായ ചെനാബ് പാലം
* ലോകത്തെ തന്നെ എഞ്ചിനീയറിംഗ് ചരിത്രത്തിലെ അത്ഭുതമാണ് ചെനാബ് റെയില്‍പാലം. ചെനാബ് നദിക്ക് മേലെ 359 മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 1.31 കിലോ മീറ്റര്‍ നീളമുളള ചെനാബ് പാലം നിര്‍മ്മാണത്തിനുളള അനുമതി നല്‍കിയത് 2003ലാണ്. രണ്ട് ദശാബ്ദങ്ങളെടുത്താണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
* 1486 കോടി രൂപയാണ് ചെനാബ് പാലം നിര്‍മ്മിക്കാന്‍ വേണ്ടി വന്ന ചിലവ്. 28,66ദ മെഗാ ടണ്‍ സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ചെനാബ് പാലത്തിന് ഏറ്റവും തണുത്തുറഞ്ഞ കാലാവസ്ഥ മുതല്‍ 40 ഡിഗ്രി വരെ ചൂടും അതിജീവിക്കാന്‍ സാധിക്കും.
* 359 മീറ്റര്‍ ഉയരമുളള ചെനാബ് പാലം പാരീസിലെ ഈഫല്‍ ടവറിനേക്കാളും 35 മടങ്ങ് ഉയരത്തിലാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ റെയില്‍വേ പ്രൊജക്ടുകള്‍ എടുത്ത് പരിശോധിച്ചാല്‍ സിവില്‍ എഞ്ചിനീയറിംഗ് രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ചെനാബ് പാലം നിര്‍മ്മാണം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
* ഒറ്റത്തൂണിലുളള ചെനാബ് പാലത്തെ താങ്ങി നിര്‍ത്തുന്നത് 96 കരുത്തുറ്റ കേബിളുകള്‍ ആണ്. ഈ പാലത്തിലൂടെ 100 കിലോമീറ്റര്‍ വേഗത്തില്‍ വരെ തീവണ്ടികള്‍ പായിക്കാം. 120 വര്‍ഷമാണ് ചെനാബ് പാലത്തിന് ആയുസ്സ് കണക്കാക്കിയിരിക്കുന്നത്.
* 272 കിലോ മീറ്ററോളം വരുന്ന ഉദ്ധംപൂർ-ശ്രീനഗർ-ബാരാമുളള റെയിൽവേ ലിങ്കിന്ററെ ഭാഗമാണ് ചെനാബ് പാലം. ജമ്മു കശ്മീരിനെ കത്രയുമായാണ് ചെനാബ് പാലം ബന്ധിപ്പിക്കുന്നത്. വന്ദേഭാരത് തീവണ്ടിയാണ് ഇതിലൂടെ സര്‍വ്വീസ് നടത്തുക. മണിക്കൂറില്‍ 266 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ശക്തമായ കാറ്റിനേയും ഭൂകമ്പത്തേയും അതിജീവിക്കാന്‍ ചെനാബ് പാലത്തിന് സാധിക്കും.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications