കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില കുത്തനെ കുറയും; ഖത്തറുമായി ചേര്‍ന്ന് എണ്ണവിലയില്‍ മാജിക്കിനൊരുങ്ങി നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ രാജ്യത്ത് ഉയര്‍ന്നു വരുന്ന പെട്രോള്‍ വില വര്‍ധനവിനെതിരെ വലിയ പ്രതിഷേധങ്ങളായിരുന്നു രാജ്യത്തുടന്നീളം ബിജെപി വലിയ പ്രതിഷേധങ്ങളായിരുന്നു സംഘടിപ്പിച്ചത്. തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ പെട്രോള്‍ വില കുത്തനെ കുറയ്ക്കുമെന്നും ബിജെപി അവകാശപ്പെട്ടു.

എന്നാല്‍ 2014 ല്‍ അധികാരത്തിലെത്തിയ സര്‍ക്കാറിന്റെ കാലാവധി കഴിയാറായിട്ടും രാജ്യത്തെ പെട്രോള്‍ വില നിയന്ത്രിക്കാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല രാജ്യാന്തര വിപണയില്‍ പെട്രോള്‍ വില ഇടിഞ്ഞിട്ടും ഇന്ത്യയില്‍ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ പെട്രോള്‍ വില കുത്തനെ കുറയ്ക്കാനുള്ള പദ്ധതിക്കായി മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്..വിശദാംശങ്ങള്‍ ഇങ്ങനെ..

ഭരണത്തില്‍ അസംതൃപ്തര്‍

ഭരണത്തില്‍ അസംതൃപ്തര്‍

പൊതുതിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. മാസങ്ങള്‍ക്ക് മുമ്പുവരെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമായിരുന്നുവെങ്കില്‍ നിലവില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. രാജ്യത്തെ കര്‍ഷകരും യുവാക്കളും അടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഭരണത്തില്‍ അസംതൃപ്തരാണ്.

വെല്ലുവിളികള്‍

വെല്ലുവിളികള്‍

ഇതിന് പുറമെയാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളികള്‍. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുല്‍ മൂന്നില്‍ വിജയിച്ച കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തിലേക്ക് ശക്തമായി തിരിച്ചവന്ന സാഹചര്യവും ബിജെപി മുന്നില്‍ കാണുന്നു.

ജനപ്രിയ പദ്ധതികള്‍

ജനപ്രിയ പദ്ധതികള്‍

ഈ സാഹചര്യത്തിലാണ് 2019 ലെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങളെയും സ്വാധീനിക്കുന്ന എണ്ണവിലയില്‍ ഗണ്യമായ കുറവ് വരുത്താനാണ് സര്‍ക്കാറിന്റെ നീക്കം.

മോദിയുടെ ബന്ധം

മോദിയുടെ ബന്ധം

ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കുന്നത് കേന്ദ്ര പെട്രോളിയം മന്ത്രിയായ ധര്‍മേന്ദ്ര പ്രധാനാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യങ്ങളുമായുള്ള മോദിയുടെ ബന്ധം രാജ്യത്തിന് ഗുണം കൊണ്ടുവരുന്നു എന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ അവകാശപ്പെടുന്നത്.

കുറഞ്ഞ വിലയില്‍

കുറഞ്ഞ വിലയില്‍

ഖത്തറില്‍ നിന്നും കുറഞ്ഞ വിലയില്‍ ഇന്ധനം വാങ്ങാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്താണ് ഖത്തര്‍ ഭരണാധികാരികളുമായി ചര്‍ച്ചകള്‍ നടത്തിയത്. അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഫലമായി മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഗുണമുണ്ടാവുന്നു.

ഖത്തറിനെ ചൂണ്ടിക്കാട്ടി

ഖത്തറിനെ ചൂണ്ടിക്കാട്ടി

നിലവില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ വിലകുറച്ചാണ് യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങല്‍ നല്‍കുന്നത്. ഇക്കാര്യത്തിലെ വിവേചനം പ്രധാനമന്ത്രി ഖത്തറിനെ ചൂണ്ടിക്കാട്ടി. തുടര്‍ന്നുള്ള ചര്‍ച്ചകളിലാണ് കൂടുതല്‍ എണ്ണ ഉപഭോഗം നടത്തുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഇളവുകള്‍ നല്‍കാന്‍ ഖത്തര്‍ സന്നദ്ധമാവുകയായിരുന്നെന്നും മന്ത്രി അഭിപ്രായപ്പെടുന്നു.

അടുത്ത ഇറക്കുമതി മുതല്‍

അടുത്ത ഇറക്കുമതി മുതല്‍

അടുത്ത ഇറക്കുമതി മുതല്‍ ഇന്ത്യക്ക് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ ലഭ്യമാക്കാമെന്ന ധാരണ പ്രധാനമന്ത്രി ഖത്തര്‍ ഭരണാധികാരികളുമായി നടത്തിയ ചര്‍ച്ചയിലുണ്ടായി. ഇതിലൂടെ പ്രതിവര്‍ഷം 10000 കോടി രൂപയുടെ ലാഭമുണ്ടാവുമെന്നും കേന്ദ്രമന്ത്രി വിശദീകരിക്കുന്നു.

നേട്ടം

നേട്ടം

അഞ്ച് വര്‍ഷത്തിനുള്ളില്‍ പന്തണ്ട് കോടി വീടുകളില്‍ പാചകവാതകം നല്‍കാന്‍ കഴിഞ്ഞ മോദി സര്‍ക്കാറിന്റെ നേട്ടമാണെന്നും കേന്ദ്ര പെട്രോളിയും പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. കൊച്ചയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു രാജത്ത് എണ്ണവിലയില്‍ കുറവുണ്ടാകുമെന്ന സൂചന മന്ത്രി നല്‍കിയത്.

വര്‍ധിച്ചു

വര്‍ധിച്ചു

ഒക്ടോബര്‍ ആദ്യമുണ്ടായിരുന്ന 86.29 ഡോളറില്‍ നിന്നു 30% ഇടിവാണിപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. റഷ്യ,യുഎസ്, ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ) രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം എണ്ണയുല്‍പാദനം വര്‍ധിച്ചതാണു വില കുത്തനെ താഴാന്‍ കാരണം. യുഎസ് എണ്ണ ശേഖരവും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്തി ഇനിയും വില ഇടിയുന്നതു തടയാനാണ് ഒപെക് ശ്രമം.

English summary
indias energy relations with int organisations strengthened under pm modi leadership pradhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X