Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദു; കമല്‍ഹാസന് മറുപടിയുമായി നടന്‍ വിവേക് ഒബ്രോയ്

മുംബൈ: ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നുവെന്ന നടന്‍ കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടനും ബിജെപി പ്രവര്‍ത്തകനുമായ വിവേക് ഒബ്രോയ് രംഗത്ത്. മുസ്ലിം വോട്ട് കിട്ടാന്‍ വേണ്ടിയാണ് കമല്‍ഹാസന്‍ അങ്ങനെ പറയുന്നതെന്ന് വിവേക് ഒബ്രോയ് പറഞ്ഞു.

കമല്‍ സര്‍, താങ്കള്‍ വലിയ കലാകാരനാണ്, കലകള്‍ക്ക് മതമില്ല എന്നതുപോലെ ഭീകരവാദത്തിനും മതമില്ല. താങ്കള്‍ക്ക് ഗോഡ്‌സെയെ ഭീകരന്‍ എന്നുവിളിക്കാം. പക്ഷേ എന്തിനാണ് ഹിന്ദു മതവുമായി ബന്ധിപ്പിക്കുന്നത്. ഇത് മുസ്ലിം വോട്ടുകള്‍ കിട്ടാന്‍ വേണ്ടി മാത്രമാണെന്നും വിവേക് ഒബ്രോയ് ട്വിറ്ററില്‍ കുറിച്ചു. ബിജെപിയും കമല്‍ഹാസനെതിരെ രംഗത്തുവന്നിട്ടുണ്ട്. വിവാദത്തിന് കാരണമായ കമല്‍ഹാസന്റെ പ്രസ്താവന ഇങ്ങനെ....

 തിരഞ്ഞെടുപ്പ് പ്രചാരണം

തിരഞ്ഞെടുപ്പ് പ്രചാരണം

തമിഴ്‌നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് കമല്‍ഹാസന്‍ ഹിന്ദു ഭീകരവാദത്തെ കുറിച്ച് പറഞ്ഞത്. ഇദ്ദേഹത്തിന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയും അവിടെ മല്‍സരിക്കുന്നുണ്ട്.

ഹിന്ദു ഭീകരന്‍

ഹിന്ദു ഭീകരന്‍

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ പരാമര്‍ശിച്ചാണ് കമല്‍ഹാസന്‍ ഹിന്ദു ഭീകരനെ കുറിച്ച് പരാമര്‍ശിച്ചത്. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഗോഡ്‌സെ ആയിരുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

 മുസ്ലിം കൂടുതലുള്ള പ്രദേശം

മുസ്ലിം കൂടുതലുള്ള പ്രദേശം

മുസ്ലിം ജനസംഖ്യ കൂടുതലുള്ള മണ്ഡലമാണ് അരവാകുറിച്ചി. മുസ്ലിംകള്‍ കൂടുതലുള്ള പ്രദേശമായതുകൊണ്ടല്ല താനിത് പറയുന്നതെന്നും ഇക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ടെന്നും കമല്‍ഹാസന്‍ വിശദീകരിച്ചു. എന്നാല്‍ വിവേക് ഒബ്രോയ് പറയുന്നത് മുസ്ലിം വോട്ടുകള്‍ കിട്ടാനുള്ള തന്ത്രമാണ് കമല്‍ഹാസന്‍ ചെയ്തത് എന്നാണ്.

ചില ഉത്തരങ്ങള്‍ തേടി

ചില ഉത്തരങ്ങള്‍ തേടി

1948ല്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചില ഉത്തരങ്ങള്‍ തേടിയാണ് താന്‍ ഇവിടെ വന്നത്. നല്ല ഇന്ത്യക്കാര്‍ സമത്വത്തില്‍ വിശ്വസിക്കും. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കമല്‍ഹാസന്റെത് തീക്കളി

കമല്‍ഹാസന്റെത് തീക്കളി

കമല്‍ഹാസന്‍ തീക്കളിയാണ് കളിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിലിസൈ സുന്ദരരാജന്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ ഹിന്ദു തീവ്രവാദം സംബന്ധിച്ച് കമല്‍ഹാസന്‍ പറഞ്ഞത് ബിജെപിയുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+