ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ പരസ്യം വൈറലാവുന്നു
ദില്ലി : ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു.സ്വവര്‍ഗാനുരാഗികളായ രണ്ട് പെണ്‍കുട്ടികളെ പ്രമേയമാക്കി ഒരുക്കിയതാണ് ഈ പരസ്യചിത്രം . ഒരു ഫാഷന്‍ പോര്‍ട്ടലിന്റെ പരസ്യത്തിലാണ് ലെസ്ബിയന്‍ പെണ്‍കുട്ടികളെ കഥാപാത്രമാക്കിയിരിക്കുന്നത്.
ഒരുമിച്ചു ജീവിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി തയ്യാറെടുക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ഇവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാം രണ്ടര മിനിറ്റിലേറെ നീളുന്ന പരസ്യത്തില്‍ അവതരിപ്പിക്കുന്നു.

ഒരു ഫാഷന്‍ പോര്‍ട്ടലിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള പരസ്യത്തിന് മികച്ച പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. 'ദ വിസിറ്റ്' എന്നാണ് പരസ്യത്തിന്റെ പേര്.
ഫേസ്ബുക്കും യൂട്യൂബും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങുകളില്‍ ഇതുവരെ ആകെ മുപ്പത് ലക്ഷത്തിലേറെ പേര്‍ ഇത് കണ്ടുകഴിഞ്ഞെന്നാണ് പരസ്യചിത്രത്തിന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്












Click it and Unblock the Notifications