Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഡിപി നിരക്ക് താഴോട്ട്... രണ്ടാം പാദത്തില്‍ വളര്‍ച്ച 4.5 ശതമാനം, ആറ് വര്‍ഷത്തെ താഴ്ച്ചയില്‍!!

ദില്ലി: ഇന്ത്യയുടെ ജിഡിപി നിരക്ക് വീണ്ടും താഴോട്ട്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യക്ക് 4.5 ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിക്കാന്‍ സാധിച്ചത്. 2013 ജനുവരി-മാര്‍ച്ച് സാമ്പത്തിക പാദത്തിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ ഇത് അഞ്ച് ശതമാനമായിരുന്നു. ആതും ആറ് വര്‍ഷത്തെ ഏറ്റവും മോശം നിരക്കായിരുന്നു. ഗ്രാസ് വാല്യൂ ആഡഡിലും കാര്യമായിട്ടുള്ള ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് 4.9 ശതമാനത്തിലേക്കാണ് വീണത്.

1

തുടര്‍ച്ചയായ അഞ്ചാം സാമ്പത്തിക പാദത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച പിന്നോട്ട് പോകുന്നത്. നോമിനല്‍ ഗ്രാത്തിലും വന്‍ ഇടിവ് സംഭവിച്ചു. ഇത് എട്ട് ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി കുറഞ്ഞു. നേരത്തെയുള്ള സാമ്പത്തിക പാദത്തില്‍ ജിവിഎ 4.3 ശതമാനമായി കുറഞ്ഞിരുന്നു. അതേസമയം ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന കാര്യങ്ങളാണ് ജിഡിപി നിരക്കില്‍ നിന്ന് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍ സാമ്പത്തിക മാന്ദ്യമില്ലെന്ന് അവര്‍ തുറന്ന് പറഞ്ഞിരുന്നു. സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് ധനമന്ത്രി പങറയുന്നു. ഈ സര്‍ക്കാരിന് കീഴില്‍ പണപ്പെരുപ്പം കുറവും വളര്‍ച്ച കൂടുതലുമായിരുന്നെന്നും അവര്‍ പറഞ്ഞു. അതേസമയം ഇന്ത്യയില്‍ നിക്ഷേപങ്ങളും കുറയുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ 1.2 ട്രില്യണ്‍ നിക്ഷേപങ്ങളാണ് ആകെ ഉണ്ടായത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഏറ്റവും മോശം നിരക്കാണിത്. നേരത്തെ മാന്ദ്യം ഇല്ലാതാക്കാന്‍ കോര്‍പ്പറേറ്റ് ടാക്‌സ് അടക്കമുള്ളവ സര്‍ക്കാര്‍ കുറച്ചിരുന്നു. അതേസമയം കര്‍ഷക പ്രതിസന്ധികളാണ് ഇന്ത്യയെ പിന്നോട്ട് നയിക്കുന്നത്. വരുമാന വളര്‍ച്ചയും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം ഉപഭോക്താക്കള്‍ വിപണിയില്‍ പണം ചെലവഴിക്കുന്നത് കുറഞ്ഞെന്നാണ് വിലയിരുത്തല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+