കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാവസായിക ഉല്‍പ്പാദനം റെക്കോര്‍ഡ് തകര്‍ച്ചയില്‍... ഓഗസ്റ്റില്‍ 1.1 ശതമാനം, പ്രതിസന്ധി!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ സര്‍വ മേഖലയിലും പ്രതിസന്ധി വര്‍ധിക്കുന്നതായി സൂചന. ഓഗസ്റ്റ് മാസത്തില്‍ വ്യാവസായിക വളര്‍ച്ച റെക്കോര്‍ഡ് തകര്‍ച്ചയിലേക്കാണ് കൂപ്പുകുത്തിയത്. 1.1 ശതമാനമാണ് ഒാഗസ്റ്റിലെ വളര്‍ച്ച. ജൂലായില്‍ ഇത് 4.3 ശതമാനമായിരുന്നു. അതേസമയം ഇന്ത്യയില്‍ നിക്ഷേപങ്ങളും, അതിലുണ്ടാകുന്ന വ്യാപാര വളര്‍ച്ചയും അനുദിനം താഴോട്ടാണ് പോകുന്നത്. കാര്‍വിപണി അടക്കം വലിയ പ്രതിസന്ധിയും നേരിടുന്നുണ്ട്.

1

വ്യാവസായിക ഉല്‍പാദനം, ഫാക്ടറി ഉല്‍പ്പാദനം എന്നിവ രാജ്യത്തെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ എത്രത്തോളം ഉണ്ടെന്ന് കണക്കാക്കാന്‍ ഉപയോഗിക്കുന്ന കാര്യങ്ങളാണ്. ഇന്ത്യയില്‍ വ്യാപാര വളര്‍ച്ച ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. വ്യാവസായിക ഉല്‍പ്പാദനം മൊത്തം സൂചികയും നാലിലൊരു ഭാഗത്തെ സൂചിപ്പിക്കുന്നതാണ്. അതാണ് ഏറ്റവും മോശം ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നത്.

ജൂലായില്‍ 4.9 ശതമാനത്തിന്റെ വളര്‍ച്ച നേടിയിരുന്നു വ്യാവസായിക വളര്‍ച്ച. നിര്‍മാണ മേഖലയിലെ വ്യാവസായിക ഗ്രൂപ്പുകളില്‍ 15 എണ്ണത്തില്‍ നെഗറ്റീവ് വളര്‍ച്ചയാണ് ഉള്ളത്. എല്ലാം ഓഗസ്റ്റ് മാസത്തില്‍ തന്നെ. നിര്‍മാണ മേഖലയിലെ കടുത്ത പ്രതിസന്ധി കാരണം ഫാക്ടറി ഉല്‍പ്പാദനം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. പവര്‍ ജനറേഷന്‍, ഖനനം തുടങ്ങിയ മേഖലകളിലെല്ലാം പ്രതിസന്ധി ബാധിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാര്‍ച്ചില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ച്ചയായ 5.8 ശതമാനത്തിലെത്തിയിരുന്നു. കഴിഞ്ഞ ആഗോള തലത്തില്‍ തന്നെ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. സ്റ്റീല്‍, വൈദ്യുതി, കല്‍ക്കരി സിമന്റ് തുടങ്ങിയ മേഖലകള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രതിസന്ധിയിലാണെന്ന് വ്യക്തമായിരുന്നു. അതേസമയം ധനമന്ത്രി നടപ്പാക്കിയ കാര്യങ്ങള്‍ കൊണ്ട് പ്രതിസന്ധിയെ മറികടക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

കാര്‍ കമ്പനികള്‍ പൂട്ടി കൊണ്ടിരിക്കുകയാണ്, വിപണി തകര്‍ന്നു, മാരുതി ചെയര്‍മാന്‍ പറഞ്ഞത് ഇങ്ങനെകാര്‍ കമ്പനികള്‍ പൂട്ടി കൊണ്ടിരിക്കുകയാണ്, വിപണി തകര്‍ന്നു, മാരുതി ചെയര്‍മാന്‍ പറഞ്ഞത് ഇങ്ങനെ

English summary
indias industrial production slips to 1 percentage in august
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X